നീർമിഴി പൂക്കൾ 13

അമ്മയുടെ കയ്യാളായിരുന്നു ഒരിക്കൽ താൻ. കുഞ്ഞി എന്നും മടിച്ചിയായിരുന്നു . ഒരു ജോലിയും ചെയ്യാതെയിരിക്കുന്ന അവളെ അമ്മ വഴക്ക് പറയുമ്പോള് താൻ പറയുമായിരുന്നു ” അമ്മേ , അവള് രാജകുമാരിയല്ലെ ഒരു രാജകുമാരനെ അവള്ക്കായി ഞാന് കണ്ടു പിടിക്കുന്നുണ്ടു . മണ്ണിലും ചേറിലും പണിയെടുത്ത് അവള് അഴുക്കാവണ്ട , സുന്ദരി കുട്ടിയായിട്ട് അവിടിരുന്നോട്ടെ” അതുകേൾക്കുമ്പോൾ അവളുടെ കുണുങ്ങിച്ചിരി എത്ര ചന്തമേറിയതായിരുന്നു കാലങ്ങള് എത്ര പെട്ടെന്നാണ് ഓടി മറഞ്ഞത് .

പഠിക്കാന് മിടുക്കൻ ആയിരുന്ന എനിക്ക് മെറിറ്റില് തന്നെ ടൗണിലെ കോളെജില് എഞ്ചിനിയറിംഗിന് അഡ്മിഷന് കിട്ടി ആ ദിവസങ്ങളിൽ അമ്മയിൽ അതുവരെ കാണാത്ത നിലാവ് തെളിഞ്ഞത് പോലെ ഒരു ചിരി വിടർന്നിരുന്നു പതിയെ കോളെജ് ഹോസ്റ്റലിലേക്ക് ഞാൻ താമസം മാറ്റി . വല്ലപ്പോഴും മാത്രമേ വീട്ടിലേക്ക് പോകാറുള്ളയിരുന്നു ധാരാളം പഠിക്കാനുളളത് കൊണ്ടാണ് വരാത്തതെന്ന് ഞാൻ വെറുതെ പറയുമായിരുന്നു. വന്നു പോകണമെങ്കിൽ എനിക്കൊരു ബൈക്ക് വാങ്ങി നൽകണം എന്നുള്ള നിർബന്ധ ബുദ്ധിയും .അമ്മക്ക് പിന്നെ രാപ്പകല് ജോലിയായിരുന്നു വീട്ടുകാര്യവും ഞങ്ങളുടെ പഠനവും , കൂട്ടത്തിൽ മകനൊരു ടൂവീലറും എന്നുള്ള വലിയ കടമ്പയും അമ്മ വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു ഇതിനിടയില് എന്നിലുണ്ടായ മാറ്റം പെറ്റവയറു തിരിച്ചറിഞ്ഞിരിക്കാം ” എന്താ മോനെ , നിനക്ക് എന്ത് പറ്റിയെന്നു അമ്മ ചോദിക്കുമ്പോള് ഇല്ലമ്മേ , എനിക്കൊന്നുമില്ല അമ്മയ്ക്ക് വെറുതെ ഓരോന്ന് തോന്നുന്നതാണ് . എന്നുള്ള ഒഴുക്കൻ മറുപടിയിൽ ആ സംശയങ്ങളുടെ മുനയൊടിക്കാൻ തനിക്ക് കഴിഞ്ഞിരുന്നു .അമ്മ ദിവസം തോറും ക്ഷീണിച്ച് വരുന്നു അപ്പോളും . ” കണ്ണേട്ടന് പഠിച്ചിറങ്ങുമ്പോള് തന്നെ പെട്ടെന്നു ജോലി കിട്ടണേ അതിലൂടെ അമ്മയുടെ കഷ്ടപ്പാടും തനിക്ക് നിറം മങ്ങാത്ത ചുരിദാറും ലഭിക്കണേ എന്നുള്ള ഒരേയൊരു പ്രാർത്ഥന അത് മാത്രമായിരുന്നു കുഞ്ഞിക്ക് ദിവസം ഉണ്ടായിരുനുള്ളു.

അന്ന് അവൾ പ്ലസ്ടൂ പാസായ വിവരം അറിക്കുമ്പോൾ തന്നെ കുട്ടുകാരുമൊത്തു ആ വിജയം ആഘോഷമാക്കി ആറടി നിൽക്കുകയായിരുന്നു താൻ . എന്നെ കാണണം എന്ന നിർബന്ധം സുഹൃത്തിന്റെ ബൈക്കുമായി പറക്കുമ്പോൾ തലയിലെ ഉന്മാദത്തിന് തരിമ്പും വെളിവുണ്ടായിരുന്നില്ല അവളെയും കൂടി പായുമ്പോളും പലതവണ അവൾ വിലക്കിരുന്നു പക്ഷെ അതെല്ലാം തന്റെ ഉന്മാദത്തിന് വീര്യം പകരുവാൻ മാത്രമേ ഉതകിയുള്ളു ദൈവത്തിന്റെ കൈ എന്നപോലെ ഇപ്പോൾ തോന്നുന്ന