ദൂരെ കാണാനുണ്ട് കല്ലുകൊണ്ടുണ്ടാക്കിയ ചെറിയൊരു മതിൽ.. ആ മതിൽകെട്ടിനകത്ത് വലിയ മരവും, പാറക്കല്ല് കൊണ്ടുള്ള പ്രതിഷ്ഠയും, വിളക്കും ഒക്കെ..
പോക്കറ്റിൽ നിന്ന് ചെറിയൊരു കുപ്പി എണ്ണയും, തിരിയും എടുത്ത് വിളക്കിലൊഴിച്ചു പുള്ളി.. എന്നിട്ട് കത്തിക്കാൻ നേരം എന്നോട് പറഞ്ഞു
“ഉവ്വാവു മാറാൻ ദേവിയോട് മനസ്സറിഞ്ഞ് പ്രാർത്ഥിച്ചോട്ടോ.. ഒക്കെ ബേദാവുംന്ന് “..
അത്ഭുദത്തോടെ ഞാൻ ആ മുഖത്തേക്ക് നോക്കി.. ഭംഗിയേറുന്നാ കള്ളച്ചിരി ചിരിച്ച് തരിച്ചു നിന്ന എന്റെ കൈകൾ കൂട്ടി പിടിച്ച് തൊഴിച്ചു .. ഞാൻ മനമുരുകി പ്രാർത്ഥിച്ചു..
അത് കഴിഞ്ഞ് ചുറ്റും പ്രദിക്ഷിണം വെച്ച് പാറക്കല്ല് കൊണ്ടുണ്ടാക്കിയ ഒരു ഇരിപ്പിടത്തിൽ ഞങ്ങളിരുന്നു കുറച്ചു നേരം.. ഇനീം ഉളിൽ പോണോന്നു ചോദിച്ചു.. ഞങ്ങൾ എണീറ്റ് പിന്നേയും പിന്നേയും ഉള്ളിലേക്ക് നടന്നു..
ഇത് വരെ ഞാൻ കേൾക്കാത്ത പക്ഷികളുടെ ശബ്ദവും കാണാത്ത പൂമ്പാറ്റകളും നിറഞ്ഞതായിരുന്നു നീലിയാർ കോട്ടം.. പ്രകൃതിയിൽ അലിഞ്ഞ് നിന്ന എന്നോട് പുള്ളി പറഞ്ഞു..
” ഇവിടെ നിന്ന് നീ ഒച്ച വെച്ചാൽ പോലും പുറത്ത് ഒരാൾ കേൾക്കില്ല” എന്ന്..
ഒരു നിമിഷം തരിച്ചു നിന്ന് പോയി ഞാൻ.. ആരാണെന്നോ എന്താണെന്നോ അറിയാതെ രണ്ടു ദിവസത്തെ പരിചയം മാത്രം ഉള്ള ഒരാളുടെ കൂടെ ഞാൻ കാറ്റിൽ ഒറ്റയ്ക്ക് .. നേരം ഇരുട്ടി തുടങ്ങിയിരുന്നു.. അയാൾ പറഞ്ഞത് ശെരിയാണ്.. ഞാൻ എത്ര അലറി വിളിച്ചാലും, കരഞ്ഞാലും പുറത്തു നിന്നൊരു പൂച്ച കുഞ്ഞു പോലും എന്റെ ശബ്ദം കേൾക്കില്ല..
വിളറി വെളുത്ത എന്റെ മുഖം കണ്ടിട്ടാണെന്നു തോന്നുന്നു.. പുള്ളി പൊട്ടിച്ചിരിച്ചു.. എന്നിട്ട് പറഞ്ഞു ” ഈ കാട്ടിൽ നിറച്ചും ഔഷധ സസ്യങ്ങൾ ആണ്.. പക്ഷെ ഇത് തേടി ആരും ഇവിടെ വരാത്തത് എന്ത് കൊണ്ടാണെന്ന് അറിയോ?.. ഇവിടുന്നു ഒരു ചുള്ളികമ്പെടുത്താൽ അന്ന് പനിക്കുംന്നാ പറയാ.. അത്ര ശക്തിയാന്ന്”..
നേരം ഒരുപാട് വൈകി.. ഇരുട്ടുന്നതിനു മുൻപ് നമുക്ക് തിരിച്ചെത്തണ്ടേ.. പോവാം എന്ന് പറഞ്ഞു.. ഒരക്ഷരം മിണ്ടാതെ ഞങ്ങൾ രണ്ടു പേരും തിരിച്ചു നടന്നു.. കോട്ടത്തിനു പുറത്തിറങ്ങി വണ്ടി എടുത്ത് കയറാൻ പോകുമ്പോൾ നിറഞ്ഞു
Super!!!
നല്ല കഥ