നീലിയാർ കോട്ടം 7

” കുട്ടി കോളേജിലേക്കാ.. “..

“ഉം” ..

” എനിക്കൊരു ഉപകാരം ചെയ്യുമോ?”

“എന്താ?” …

” ഈ കുട എനിക്കൊന്നു കടം തരുമോ.. പേടിക്കണ്ട .. പതിനൊന്നു മണിയാകുമ്പോഴേക്കും ഞാൻ തിരിച്ചു കൊണ്ട് തന്നോളാം’…
എന്നെ ഒന്നും പറയാൻ അനുവദിക്കാതെ അയാൾ തുടർന്നുകൊണ്ടേയിരുന്നു..

” അതൊന്നും പറ്റില്ല.. ഞാൻ ക്ലാസിലായിരിക്കും”..

അത് സാരില്ല.. ഞാൻ വാച്ച്മാന്റെ അടുത്ത് കൊടുത്തോളാംന് പറഞ്ഞു കോളേജ് വരാന്ത വരെ എന്നെ കൊണ്ടാക്കി കുടയും കൊണ്ടയാൾ നടന്നു പോയി..

കൃത്യം പതിനൊന്നായപ്പോൾ ഞാൻ പുറത്തിറങ്ങി നോക്കി..

ഇല്ല.. ആരുമില്ല..

വാച്ച്മാന്റെ അടുത്ത് പോയി ചോദിച്ചു..
” ചേട്ടാ ആരേലും ഒരു പുള്ളികുട കൊണ്ട് തന്നിരുന്നോന്ന്”..

ഇല്ല ..അയാൾ തറപ്പിച്ചു പറഞ്ഞു..

എന്റെ കണ്ണ് നിറഞ്ഞു പോയി.. ആറ്റു നോറ്റ് കൊറേ കടയിൽ കയറിയിറങ്ങി വാങ്ങിച്ച പുള്ളികുടയാണ്.. എവിടെയും കണ്ടു പരിചയം പോലും ഇല്ലാത്തോരാൾക്ക് ഞാൻ അത് കൊടുത്തയച്ചു, അത് പോയി, എന്നൊക്കെ ഞാൻ എങ്ങനെ മറ്റുള്ളവരോട് പറയും..

ഠോന്ന് പറഞ്ഞ് പുറകിൽ ഒരു ശബ്ദം.. തിരിഞ്ഞു നോക്കുമ്പോണ്ട് മൂപ്പര് കൂടേം പിടിച്ചു നീക്കണ്..

” പേടിച്ചൂലെ കുട പോയിന് വിചാരിച്ചിട്ട്?”..

” ഉം “..

2 Comments

  1. Super!!!

  2. Dark knight മൈക്കിളാശാൻ

    നല്ല കഥ

Comments are closed.