” അല്ല, ഈ പറഞ്ഞ സ്ഥലത്തേക്ക് എത്ര ദൂരണ്ട് ?”..
” ഒരു മൂന്ന് കിലോമീറ്റർ ഇണ്ട്.. എന്തേ.. ഈടെ അടുത്താണ്.. നമ്മക്ക് നടന്നു പോകാം”..
” പിന്നേ നടക്കാനോ.. ഞാനെങ്ങുമില്ല..”
” എന്നാ പിന്നെ ഞാനെന്റെ ശകടോം എടുത്തങ്ങു വരാം..എന്തേ?”..
” സൈക്കിൾ ആയിരിക്കൂലോ ഇങ്ങടെ ശകടം”..
ആ നീ കണ്ടോ.. ഇപ്പൊ നീ പോന്നും പറഞ്ഞെന്നെ അയച്ചു. എന്നിട്ട് ഗോട്ടി കളി തുടർന്നു.. ഇതാണ് വൈശാഖൻ.. ആരാണ്, എന്താണ് എന്നൊന്നും എനിക്കും അറിയിലായിരുന്നുട്ടോ..
രണ്ടു ദിവസം കൊണ്ട് അറിയാത്തൊരാളുമായ് എങ്ങനിത്ര അടുത്തെന്നു ചോദിച്ചാൽ, അതിന് എനിക്കും ഉത്തരമില്ല.. അതായിരുന്നു വൈശാഖൻ..
ഒരു കാവി മുണ്ടും, പെയിന്റ് കറ വീണു നരച്ച ഒരു ഷർട്ടും, പാറിപ്പറക്കുന്ന മുടിയിഴകളും ആയാണ് ഞാൻ ആദ്യമായയാളെ കാണുന്നത്.. ഇടവപ്പാതിയിൽ തിമർത്തു പെയ്യുന്ന മഴയിൽ ഒരു കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു ഞാൻ.. കുട ഉണ്ടായിട്ടും കാര്യമുണ്ടാരുന്നില്ല.. അത്രയ്ക്ക് കാറ്റായിരുന്നു..
കോളേജിൽ പോകാൻ സമയം വൈകി അറ്റന്റൻസ് പോകുമെന്നുള്ള വിഷമത്തിൽ, നനയുന്നുണ്ടെങ്കിൽ നനയട്ടെന്നു വിചാരിച്ച് കുട നിവർത്തി ഞാൻ നടന്നു.. രണ്ടടി വെച്ചതും, എവിടെനാണെന്നറിയില്ല ആരോ ഒരാൾ എന്റെ കുടയിലേക്കു ഓടി കയറി..
ഒച്ച വെക്കണ്ട ഞാൻ ആ തിരിവ് വരേ ഉള്ളു എന്ന് പറഞ്ഞു.. ദേഷ്യം ആളിക്കത്തി ഞാൻ ആ മുഖത്തേക്ക് തീക്ഷ്ണമായൊന്ന് നോക്കി.. പക്ഷെ ആ മുഖം കണ്ടപ്പോൾ എല്ലാം അലിഞ്ഞില്ലാതായി.. തിളങ്ങുന്ന വെള്ളാരം കണ്ണുകളും, നുണക്കുഴി കാണിച്ചുള്ള കുസൃതി ചിരിയും.. അങ്ങനെ വേറൊന്നും മിണ്ടാതെ ഞങ്ങൾ നടന്നു..
” നല്ല കുടയാണല്ലോ.. ഇത് കണ്ടിട്ടാ ഞാൻ ശ്രദിച്ചേ”..
കറുപ്പിൽ നിറയെ വെള്ള പുള്ളികൾ ഉള്ള കാലൻ കുടയായിരുന്നു എന്റേത്..
ഉം ഞാൻ ഒന്ന് മൂളി..
Super!!!
നല്ല കഥ