Neeliyar Kottam by ഹരിത
“ഈയ് കോട്ടത്തിൽ പോയിട്ടുണ്ടോ?” പെട്ടെന്നായിരുന്നു ചോദ്യം..
“കോട്ടോ, അതെന്താണ്?”…
നാരാണേട്ടന്റെ പീടികയിൽ ചായ കുടിക്കായിരുന്നു ഞങ്ങൾ.. മൂപ്പര് ചില്ല് ഗ്ലാസിൽ മാത്രേ ചായ കുടിക്കൂത്രേ.. ഇപ്പൊക്കെ എല്ലാടത്തും പ്ലാസ്റ്റിക് ഗ്ലാസിലാത്രേ ചായ കിട്ട്വാ.. അതോണ്ട് ഇവിടത്തെ പീടികേന്ന് കിട്ടണ ചായ കുടിക്കുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാന്ന് എപ്പോഴും പറയും.. എപ്പോഴുംന്നെച്ചാ ഞങ്ങൾ പരിചയപ്പെട്ടിട്ടു രണ്ടു ദിവസേ ആയിട്ടുള്ളെ.. അതിന്റിടയിൽ ഇതും കൂട്ടി എട്ടാമത്തെ ചായയാ.. അപ്പോഴാണ് ഒരു കോട്ടം..
” ആ വെറും കോട്ടൊന്വല്ല… നീലിയാർ കോട്ടം..” ആ കുഞ്ഞി കണ്ണോൾ ഒക്കെ വിടർത്തി, നുണകുഴീം കാണിച്ച് , എന്നെ നോക്കി ചോദിച്ചു..
” എപ്പോഴാ പോണ്ടേ? ഇന്നെന്നെയായാലോ? വൈകീട്ട് ?”..
” ഇന്നോ? ഇന്നെനിക്ക് സെമിനാർ ഉള്ളതാ നാല് മണിക്ക് “..
” ഓ പിന്നേ.. ഇന്റെ ഒരു സെമിനാറ്.. ഇന്നമ്മൾ പോവാ.. നാലാകുമ്പൊ ഇങ്ങടെത്തണട്ടോ “..
ആ നോക്കാന്നും പറഞ്ഞ് ഗ്ലാസും വെച്ച് ഞാൻ കോളേജിലേക്ക് നടന്നു… ഇനി ഒരു അവറും കൂടി ക്ലാസുണ്ട് ..അത് കഴിഞ്ഞിറങ്ങണം.. അങ്ങനാണേൽ..പക്ഷെ.. കോട്ടമോ.. അയ്യോ എടെയാണാവോ..
തിരിഞ്ഞു നടന്നു.. മൂപ്പരെ കാണാനില്ലാ..
” നാരാണേട്ടാ, ഓരേടെ പോയി?”..
ദേ മോളേനും പറഞ്ഞ് ചൂണ്ടി കാണിച്ചു.. നോക്കുമ്പോണ്ട് ഒരു കൂട്ടം കുഞ്ഞി പിള്ളേരുടെ കൂടെ ഗോട്ടി കളിക്കുന്നു.. അതും റോഡിന്റെ സൈഡിൽ കുത്തിയിരുന്നിട്ട്.. പുറകിലൂടെ ചെന്ന് തലയിൽ ഒരു കൊട്ട് കൊടുത്തിട്ട് ചോദിച്ചു
” ഇതെന്താപ്പത്.. ഇങ്ങക്ക് ശെരിക്കും ജോലീം കൂലിയൊന്നും ഇല്ലേ? പിള്ളേരുടെ കൂടെ ഗോട്ടി കളിച്ചിരിക്കലാ?”..
ഗോ റ്റു യുവർ ക്ലാസെസ് എന്ന് പറഞ്ഞെന്നെ അപ്പൊ ഓടിച്ചു വിട്ടു..
Super!!!
നല്ല കഥ