തിരകൊണ്ട് കാലു നനച്ച്.. ഞാൻ ഇനിയും ഇനിയും എന്നെ നിങ്ങൾ പ്രണയിച്ചോ എന്നാ മട്ടിൽ വീണ്ടും വീണ്ടും കടലിലേയ്ക്ക് ഇറങ്ങി നിന്നു. അരയ്ക്കൊപ്പം വെള്ളത്തിൽ … പാന്റ്സ് അപ്പടി നനഞ്ഞു.. ഇന്നിനി അവൾ വരില്ലായിരിക്കും.. പാർക്കിംഗ് ലോട്ടിലെയ്കക് നടന്നു അവളുടെ പിങ്ക് നിറമുള്ള സ്കൂട്ടി ഉണ്ടോ എന്നൊന്ന് നോക്കി.. ഇല്ല… അവൾ വരില്ല, ചതിച്ചതാവില്ല… എന്താണ് അവളുടെ ഉദ്ദേശം ? ഒളിഞ്ഞിരുന്നു നോക്കി കാണുന്നുണ്ടാവും കുസൃതി പെണ്ണ്.. ഞാൻ തിരയുന്നത്.. പെട്ടെന്ന്, ഞാൻ നീലിമ എന്ന് പറഞ്ഞെന്റെ മുന്പിലെയ്ക്ക് എടുത്ത് ചാടാൻ ഇടയുള്ള ഒരു കുസൃതി കുടുക്ക ആണവള്‍.. വരും , വരാതിരിക്കില്ല…
“കടല, കടല’ എന്ന് പറഞ്ഞു സ്ഥിരം പിന്നാലെ കൂടുന്ന കൊച്ചു ചെക്കന്റെ കയിൽ നിന്നും, പതിവ് പോലെ രണ്ടു കൂട് കടല വാങ്ങി, വടക്കുള്ള സിമന്റ് ബഞ്ചിൽ ഇരുന്നു.. പാന്റ്സ് ഉണങ്ങണമല്ലോ.. മാസ് ലൈറ്റിന്റെ വെളിച്ചത്തിൽ മുങ്ങി നില്ക്കുന്നു, കോഴിക്കോട് കടപ്പുറം. കടല കൊറിച്ചവസാനത്തെ കടലയും വായിലിട്ടു, പേപ്പർ ചുരുട്ടി കളയാൻ തുടങ്ങിയതാണ്, ഒരു പെൺകുട്ടിയുടെ ചിത്രം, വാഹനാപകടം, അരയിടത്തു പാലത്തിൽ പെൺകുട്ടി മരിച്ചു. രണ്ടാഴ്ച മുന്‍പത്തെ തിങ്കളാഴ്ച്ച ദിവസം , വൈകിട്ട് നാല് മണിക്ക് അപകടം, മരണപ്പെട്ട പെൺകുട്ടി നീലിമ ഭാസ്കരൻ. കയിലിരുന്നു ആ പത്ര തുണ്ട് വിറച്ചു… അവൾ നീലിമ…. അതെ അവൾ തന്നെ…!!! എന്നെ കാണാൻ വന്ന വഴി , അവൾ പാതിക്ക് വെച്ചു മടങ്ങിയിരിക്കുന്നു….. കണ്ണ് നിറഞ്ഞു പത്രത്തിലേക്ക് തുളുമ്പി… ചുറ്റും ലോകം ചലിക്കുന്നു.. എന്റെ ഹൃദയം മാത്രം നിശ്ചലം….