നിഴലായ് അരികെ -2 [ചെമ്പരത്തി] 326

നിഴലായ് അരികെ 2

Author : ചെമ്പരത്തി

[ Previous Part ]

 

നന്ദാ……………..

              ആര്യക്ക് ദേഷ്യം വന്നത് കണ്ട് നന്ദൻ ഒന്ന് പകച്ചു.         “നിനക്കെന്താ തലയ്ക്ക് വല്ല കുഴപ്പവും ഉണ്ടോ????????”        അവൾ പതിയെ സ്വരം  ശാന്തമാക്കി       “എന്താ നിൻറെ മനസ്സിൽ? പ്രണയമോ???????   ഇത്രയും കാലം പ്രണയം എന്ന് കേട്ടാൽ തന്നെ ദേഷ്യം കയറുന്ന നിനക്കിതെന്തു പറ്റി???? കണ്ടിട്ടില്ലാത്ത,  അറിഞ്ഞിട്ടില്ലാത്ത, വെറും അക്ഷരം കൊണ്ട് മാത്രം പരിചയമുള്ള ഒരു വ്യക്തിയോട്  പ്രണയം തോന്നാൻ നീയെന്താ പൊട്ടനാണോ??????  ഒരു കോളേജ് അധ്യാപകൻ ആണ് എന്നുള്ളത്  മറക്കരുത്………..”

“എല്ലാം ഞാൻ  സമ്മതിക്കുന്നു അമ്മൂ………ഞാൻ ഒരു അധ്യാപകൻ ആണ്……അതോടൊപ്പം തന്നെ ഒരു മനുഷ്യനും ആണ് എന്നുള്ളത് നീ മറക്കരുത്……… എനിക്കെന്താ ഇതൊന്നും പാടില്ല എന്നുണ്ടോ???? എനിക്കറിയില്ല എനിക്കെന്താണ് സംഭവിക്കുന്നത് എന്ന്……. പിന്നെ നീയെന്തിനാ അമ്മൂ എന്നോട് ദേഷ്യപ്പെടുന്നത്??? എന്നെ നിന്നോളം മനസ്സിലാക്കിയവർ വേറാരും ഇല്ലല്ലോ….. ഇങ്ങനെ ഒരു സംഭവം ഉണ്ടായപ്പോൾ തന്നെ നിന്നോടല്ലേ ഞാൻ പറഞ്ഞിട്ടുള്ളൂ??????………. “

” ശരിയാ നന്ദാ……..എന്നോളം നിന്നെ മനസ്സിലാക്കിയവർ ഇല്ല.പക്ഷെ എന്നെ………………….” ആര്യ ഒന്ന് തല കുടഞ്ഞു. “നീ എന്നോട് തന്നെ ആണ് പറഞ്ഞത്… പക്ഷെ അന്ന് അത് കണ്ടു കലി കയറിയ നീയാണോ ഇപ്പോൾ………………………. “

“ശരിയാണ്….. ആദ്യം എനിക്ക് ദേഷ്യം വന്നിരുന്നു…ആരെങ്കിലും എന്നെ കളിപ്പിക്കുന്നതാണോ എന്നോർത്തിട്ട്…. പക്ഷെ ഇപ്പോൾ അങ്ങിനെ അല്ല… അതാരാണെന്ന് അറിയണം എനിക്ക് ………..”

“എങ്ങനെ നന്ദാ???………. ഓരോ പ്രാവശ്യവും വ്യത്യസ്ത തരത്തിൽ അല്ലെ കത്തുകൾ വന്നത്… ആദ്യം നിന്റെ ബൈക്ക്നു മുകളിൽ, കോളേജ് അഡ്ഡ്രസിൽ, വീട്ട് അഡ്രസ്സിൽ, നിന്റെ ബുക്ക്സിന്റെ കൂടെ……… അങ്ങിനെ………. പക്ഷെ കോളേജിൽ നിന്റെ ബുക്ക്സിന്റെ ഇടയിൽ വക്കണമെങ്കിൽ അത് നിന്റെ സ്റ്റുഡന്റസ് ആരെങ്കിലും ആയിരിക്കണം… അത് കണ്ടെത്താൻ നിനക്ക് മാത്രമേ കഴിയൂ…

“പക്ഷെ… അമ്മൂ ഞാൻ അവരെ……… അവർ എന്റെ കുട്ടികൾ അല്ലെ……. ഞാൻ അങ്ങിനൊന്നും ഇതുവരെ……. ചിന്തിച്ചിട്ട് കൂടി  ഇല്ല…” നന്ദന്റെ സ്വരം ഇടറിയിരുന്നു.      “ഒരു പക്ഷെ ഇത് അവരിൽ ആരെങ്കിലും ആണെങ്കിൽ എന്റെ മറ്റൊരു മുഖം അവർ കാണും… “

   “നന്ദാ…..നമ്മൾ കാണുന്നതല്ലല്ലോ മനുഷ്യമനസ്സ്…. അതിൽ നടക്കുന്നതെന്തെന്നു നമ്മൾ എങ്ങിനെ അറിയും???. ഓക്കേ നീ അത് വിട്…. നീ ഇങ്ങനെ ഇരുന്നാൽ എന്റെ മൂഡ് കൂടി പോകും. ഒന്നുഷാർ ആയിക്കെ നീ………. അത് ആ വഴി പോകട്ടെ. നിന്നോട് സ്വന്തം ഐഡന്റിറ്റി പോലും വെളിപ്പെടുത്താൻ തയ്യാറാകാത്തയാളോട് നീ എന്തിനാ…………….. “

നന്ദൻ അവളെ രൂക്ഷമായിട്ട് ഒന്ന് നോക്കി… ആര്യ പതിയെ നോട്ടം മാറ്റി.

“എനിക്ക് അറിയില്ല അമ്മൂ.. ആ കത്തുകളിലെ വരികൾക്ക് എന്റെ ഹൃദയത്തെ നോവിക്കാൻ കഴിയുന്നുണ്ട്…… ഒരു പക്ഷെ അവൾ എന്നെങ്കിലും എന്റെ മുന്നിലെത്തും എന്നൊരു പ്രതീക്ഷയിൽ ആണ് ഞാൻ………….. “

         ” ഞാൻ പോകുവാ നന്ദാ…നീ എന്താന്ന് വച്ചാൽ ആയിക്കോ…..”  അവൾ ദേഷ്യത്തിൽ പുറത്തേക്ക് നടന്നു.

“എന്താണ്   നന്ദൻ സാറേ ആര്യ ടീച്ചർ പിണങ്ങിയോ”

നന്ദൻ നോക്കുമ്പോൾ ബോബി സാറാണ്. “ഒന്നുമില്ല ബോബി ഞങ്ങൾ ഇങ്ങനെ തന്നെയല്ലേ എപ്പോഴും…………..

അവൾക്കു ഇഷ്ടമില്ലാത്തതെന്തെങ്കിലും ഞാൻ ചെയ്താൽ മാത്രമേ അവൾ പിണങ്ങാറുള്ളൂ…… “

“അതൊക്കെ പോട്ടെ ………നന്ദാ,  ഞാൻ പറഞ്ഞ കാര്യം എന്തായി നീ ആര്യയോട്  സംസാരിച്ചോ????…….വീട്ടിൽ നിന്നും എനിക്ക് പ്രഷർ കൂടുന്നുണ്ട്…… അതോടൊപ്പം വയസും. ഇനിയും വീട്ടുകാരെ പിണക്കാൻ കഴിയില്ല.. അതുകൊണ്ടാണ് തന്നോടൊന്നു ആര്യയോട് സംസാരിക്കാൻ പറയുന്നത്. താൻ പറഞ്ഞാൽ അവൾ നിരസിക്കാൻ വഴിയില്ല.. എനിക്കവളോട് നേരിട്ട് സംസാരിക്കാൻ ഒരു മടി… അതുകൊണ്ടാണ്..

“സോറി ബോബി………..എനിക്കൊന്ന് ഫ്രീയായിട്ട് സംസാരിക്കാൻ സമയം കിട്ടിയില്ല……….മനസ് അസ്വസ്ഥമാണ്……… ഞാൻ ഉടനെ തന്നെ സംസാരിക്കാം…….. അധികം വച്ചു താമസിപ്പിക്കില്ല…… ഉറപ്പ്…… “

“ബോബി, എനിക്ക് ഈ അവർ ക്ലാസ്സ്‌ ഉണ്ട്…… പോയിട്ട് വരാം…… “

ക്ലാസ്സ്‌ എടുക്കാൻ ഉള്ള മൂഡ് ഇല്ലെങ്കിലും അവിടുന്ന് രക്ഷപെടാനായി നന്ദൻ ക്ലാസ്സിലേക്ക് നടന്നു..

നന്ദന്റെ നെഞ്ചിലെ അങ്കലാപ്പ്  കുറയുന്നുണ്ടായിരുന്നില്ല….. ഒന്നിലും ശ്രദ്ധിക്കാൻ ആകുന്നില്ല…. എടുത്തുകൊണ്ടിരുന്ന ക്ലാസ്സിനിടയിൽ, രണ്ടാഴ്ച മുൻപ് എടുത്ത ഭാഗം കൂടി കയറിവന്നപ്പോൾ കുട്ടികൾക്കും മനസിലായി നന്ദൻ സാറിന്റെ മനസ് ഇവിടെങ്ങും അല്ലാ എന്ന്…… അവർ തന്നെ പറഞ്ഞു “സാർ, ക്ലാസ്സ്‌ നാളെ എടുക്കാം….. സാറിന് സുഖമില്ല എന്ന് തോന്നുന്നു…… സാർ പോയി റസ്റ്റ്‌ എടുത്തോളൂ……..”

“ശരി ….. ഞാൻ സ്റ്റാഫ് റൂമിൽ ഉണ്ടാകും…എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചോളൂ..എന്നും പറഞ്ഞു നന്ദൻ പുറത്തേക്കിറങ്ങി… ക്ലാസ്സിൽ നിന്നും ഇറങ്ങിയപാടെ,    “സാർ”   എന്നൊരു വിളികേട്ട് നന്ദൻ തിരിഞ്ഞു നോക്കി. ക്ലാസ്സിലെ വായാടി ആണ്…. നിരഞ്ജന. എല്ലാ അലമ്പിനും മുന്നിലുണ്ടെങ്കിലും നന്നായി പഠിച്ചോളും….. അവൾ ഓടി വന്നു മുന്നിൽ കയറി കൂടെ പ്രിയയെയും വലിച്ചു കൊണ്ടാണ് വരവ്. പ്രിയ യൂണിവേഴ്സിറ്റി ടോപ്പർ ആണ്. കാണാനും നല്ല സുന്ദരി. അതെ പോലെ തന്നെ സ്വഭാവവും. ഒരു അലമ്പും ഇല്ല.എങ്കിലും എപ്പോഴും കൂട്ട് നിരഞ്ജനയുമായിട്ടാണ്. ഇരട്ടകൾ എന്നാണ് നന്ദൻ അവരെ വിളിക്കാറ്.

“എന്താണ് ഇരട്ടകൾ ഇവിടെ……… എന്നെ ബ്ലോക്ക്‌ ചെയ്യാൻ??? “

“എന്ത് പറ്റി സാറിനിന്നു????? സാറിനറിയാമോ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ക്ലാസ്സ്‌ സാറിന്റെ ആണ്. സാർ ക്ലാസ്സ്‌ എടുക്കുന്നത് കേൾക്കാൻ വേണ്ടി ആണ് ഇതിൽ മിക്കവാറു ഗേൾസും ഇവിടെ അലമ്പ് കാണിക്കാതെ ഇരിക്കുന്നത്….. സാറിനെ ഇത് വരെ ഇങ്ങനെ അപ്സെറ്റ്  ആയി  കണ്ടിട്ടില്ല ഞങ്ങൾ… എന്ത് പറ്റി??  ആ ലെറ്റർ വായിച്ചുവോ??? “

നന്ദൻ ഞെട്ടി അവരെ നോക്കി… പ്രിയയുടെ മുഖത്തും നടുക്കം ആയിരുന്നു…. നിരഞ്ജന ആകെ വിളറി, കൈകൊണ്ട് വായ് പൊത്തി, അബദ്ധം പറ്റിയതോർത്ത്‌ നിന്നു..

നന്ദന്റെ കണ്ണുകൾ ചുവന്നു…. നിരഞ്ജനയുടെ നേരെ ചൂണ്ടിയ വിരൽ ദേഷ്യം കൊണ്ട് വിറകൊണ്ടു…. “നീ…….. നീ…… നിനക്കെങ്ങനെ??????? …………………………………….

(തുടരും…………………… )

12 Comments

  1. ❤️❤️❤️❤️❤️

  2. ♥️♥️♥️
    Ok next

    1. Shey innu oru part koode varuvollu lle…
      Kidu ആയിട്ടുണ്ട്??

      1. ചെമ്പരത്തി

        ???❤

  3. എഴുത്ത് നന്നായി ഇഷ്ടപ്പെട്ടു❣️
    ഇൗ പാർട്ട് പാർട്ട് ആയി ഇടെണ്ടായിരുന്ന് അഞ്ചു പാർട്ടും ഒറ്റ പാർട്ട് ആയി ഇട്ടാൽ മതിയായിരുന്നു വായിക്കാൻ ഒരു സുഖം കിട്ടുന്നില്ല..

    1. ചെമ്പരത്തി

      ചെയ്തു പോയി 5 പാർട്ട്‌ വരെ സഹിക്കണം ???

      1. നാളെ തന്നെ ബാക്കി വരുന്നത് കൊണ്ട് കുഴപ്പമില്ല?

  4. ചെമ്പരത്തി,
    എന്തൊരു കഷ്ടമാണ് ഇത്, കഥ ഒന്ന് ട്രാക്കിലേക്ക് കയറുന്നതിനു മുൻപ് തന്നെ നിർത്തി കളഞ്ഞു. ഈ തുടർക്കഥകൾ വായിക്കാൻ ഇഷ്ടപ്പെടാത്തത് തന്നെ ഇത്തരം “സൈക്കോ ” രീതികൾ കണ്ടിട്ടാണ്.
    എഴുത്ത് നന്ന്, വായിക്കാൻ ഇമ്പമുണ്ട്, കഥയ്ക്ക് ഒഴുക്കുണ്ട് ഇനി ഞാൻ ഇത് പൂർത്തിയായതിനു ശേഷമേ വായിക്കുന്നുള്ളൂ…

    1. ചെമ്പരത്തി

      ക്ഷമിക്കണം എന്ന് പറയാനേ കഴിയൂ… കാരണം ഞാൻ ഇത് മറ്റൊരു സൈറ്റിൽ പ്രസിദ്ധീകരിച്ചു തീരാനായ കഥ ആണ്…. ഇവിടുത്തെ പേജ് അലയിന്മെന്റ്,വാക്കുകളുടെ എണ്ണം തുടങ്ങിയവയിൽ ഒരു ഐഡിയ ഇല്ലായിരുന്നു…. ഞാൻ ഇപ്പോൾ 5 പാർട്ടുകൾ അയച്ചു പോയി…. അത് കഴിഞ്ഞാലേ ഇനി നീളം കൂട്ടൽ നടക്കത്തുള്ളൂ…. അതുവരെ ഒന്ന്………..??

  5. അമരേന്ദ്ര ബാഹുമോൻ

    ??

    1. അമരേന്ദ്ര ബാഹുമോൻ

      First ???????

      1. ചെമ്പരത്തി

        ❤❤??❤

Comments are closed.