നിറവയർ
Author : പൂച്ച സന്ന്യാസി
പ്രസവത്തിനു രണ്ടു ദിവസം മുനപാണു അവളെ ഞാൻ ആദ്യമായി കാണുന്നത്. സ്കൂളിൽ നിന്നും വന്ന് കാർപോർച്ചിൽ ഷൂ അഴിച്ചു വെയ്ക്കുമ്പോൾ അവൾ എന്റെ തൊട്ട് അടുത്ത് വന്ന് ഇരുന്നു. നിറവയറുമായി മുൻപിൽ നിന്ന അവളുടെ വയറിലേക്ക് ഞാൻ സ്കൂക്ഷിച്ചു നോക്കി. ശ്വാസത്തിനൊപ്പം കുഞ്ഞ്നിന്റെ അനക്കവും എനിക്ക് ബോധ്യപ്പെട്ടു. ആ കണ്ണുകൾ ദയനീയമായി എന്നെ മാടിവിളിക്കുന്നതുപോലെ ! അതെ, അവൾ എന്തോ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നു. ഒരു അമ്മയുടെ സ്നേഹം, ഭർത്താവിന്റെ സാമിപ്യം..ഒരു നേഴ്സിന്റെ സഹായം..
അവളുടെ ആ നോട്ടത്തിൽ എന്റെ മനസ്സ് ആർദ്രമായി. അവളുടെ വയറിൽ ഞാൻ മ്യദുവായി തലോടി. അവൾ കുറച്ചുകൂടി എന്നോട് മുട്ടിയിരുന്നു. ആ തലയിൽ ഞാൻ വിരലുകൾ ഓടിച്ചു. എന്റെ സാമിപ്യം അവളുടെ രോമങ്ങളെ ഉണർത്തി. ഈ സമയം, ഞാൻ താമസിക്കുന്ന വീട്ടിലെ ആന്റി വെളിയിലേക്ക് ഇറങ്ങിവന്നു. ” ആഹാ , സാർ ഇതുവരെ റൂമിലേക്ക് പോയില്ലേ?” ആ ശബ്ദം എന്നെയും അവളെയും അകറ്റി നിർത്തി. പിറ്റേന്ന് വൈകിട്ട് ഇതേ സമയം സ്കൂളിൽ നിന്നും എത്തിയപ്പോൾ , ആന്റി വെളിയിൽ തന്നെയുണ്ടായിരുന്നു. ” സാർ കണ്ടോ,ഇന്നലെ സാറിന്റെ അടുത്തുവന്നിരുന്ന ആ പൂച്ച പ്രസവിച്ചു. മൂന്ന് കുഞ്ഞുങ്ങളുമായി അടുക്കളയുടെ പിറകിൽ ഉണ്ട്.” മ്മ്.. ഒന്നു മൂളിയിട്ട് ഞാൻ എന്റെ റൂമിലേക്ക് കയറി. അപ്പൊഴും ആ നിറവയർ മനസ്സിൽ ഒരു മായാത്ത ചിത്രം പോലെ നിറഞ്ഞു നിന്നു.
കൊള്ളാം….❤ ആദ്യം അതൊരു സ്ത്രീയാണെന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിച്ചു.. അതിന്റെ വിചാരങ്ങൾ ഒരു മനുഷ്യസ്ത്രീയെ പോലെ തോന്നിപ്പിച്ചു.. നിസ്സാരമാക്കിയ പൂച്ചയുടെ പ്രസവത്തിനു താങ്കളുടെ എഴുത്ത് കുറച്ചു കൂടി വൈകാരികത കൊണ്ട് വന്ന പോലെ…
Thanks
❤️❤️
Thanks
?
Thanks
??? ഇത് എന്തോന്ന്? മനസിലായവർ ഒന്ന് പറഞ്ഞു തരൂ.
അയാൾ ആ പൂച്ചയുടെ അടുത്ത് പോയിരുന്നു അതിനെയാണ് തലോടിയത്. പൂച്ച ഗർഭിണിയായിരുന്നു, അത് പ്രസവിച്ചു. ഇതിൽ എന്താണ് മനസിലാക്കാൻ പാട്? ?
അതൊക്കെ മനസിലായി. ഇതൊരു കഥയാണോ എന്നാണ് എനിക്ക് മനസിലാവാത്തത്. ആ പറഞ്ഞതൊക്കെ ഒരു metaphor ആണോ, അതിൽ എന്തെങ്കിലും അർത്ഥം ഉണ്ടോ, ഉണ്ടെകിൽ എനിക്ക് അത് മനസിലായില്ല. അതെ ഞാൻ പറഞ്ഞുള്ളു.
എന്താണ് ഈ കഥയുടെ പൊരുൾ എന്നായിരുന്നു ഞാൻ ചോദിക്കാൻ ഉദ്ദേശിച്ചത്.
Frustrated ayal onnum thanne angu manassilavilla …. Manassine shanthamakkan sramikkuka bro
നേരെ തിരിച്ചാണ്. മനസിലാവാത്തത് കൊണ്ട് frustrated ആയതാണ് ?
സിമ്പോളിക് ഏകാംഗനാടകമായി കരുതുക. പ്രത്യേക തരം ഏക്ഷനിലൂടെ ആശയം വ്യക്തമാക്കുന്നത്. ഇവിടെ ആ പൂച്ച ഒരു മനുഷ്യ സ്ത്രീ ആയിരുന്നെങ്കിൽ അവർക്കുണ്ടാകുമായിരുന്ന വികാരവിചാരങ്ങൾ പറഞ്ഞതായിരിക്കാം. ഒരു മിനിക്കഥ എന്ന രൂപത്തിൽ.
ഇതിൽ മനസ്സിലാകാതിരിക്കാൻ എന്താണു ഉള്ളത് സഹോദരാ? താഴെ ഒരു കമൻ്റിൽ കൈലസനാഥൻ പറഞ്ഞത് മനസ്സിലായികാണും എന്നു കരുതുന്നു.
ഞാൻ പറഞ്ഞല്ലോ കഥയുടെ പിന്നിലെ ആശയമാണ് മനസിലാവാത്തത് എന്ന്. @കൈലാസനാഥന്റെ കമന്റ് വായിച്ചപ്പോൾ അത് ഏറെക്കുറെ മനസിലായി. എന്നാലും പൂർണ്ണമായി മനസിലായിട്ടില്ല. ഇതുപോലുള്ള കഥകൾ വായിച്ച പരിചയം ഇല്ലാത്തത് കൊണ്ടാവാം.
മുകളിലത്തേത് ഒന്നും ആലോചിക്കാതെ പെട്ടെന്ന് ഇട്ട കമന്റ് ആണ്, വിഷമം ആയില്ല എന്ന് കരുതുന്നു.
????????
Lol
???????
Thank you
?????
Thanks