നിയോഗം Part III (മാലാഖയുടെ കാമുകൻ) 1209

എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല.. ഇനി വല്ല സ്ലീപ്പിങ് പാരാലിസിസ് വല്ലതും ആണോ എന്ന് എനിക്ക് തോന്നി..

അത് മെല്ലെ എന്റെ അടുത്ത് വന്നു.. എനിക്ക് എന്റെ ഹൃദയം പൊട്ടും പോലെ തോന്നി.. എന്തോ വല്ലാത്ത മണം..

വല്ലാത്ത ഒരു രൂപം. അതിപ്പോൾ എന്നെ പിടിക്കും എന്ന് തോന്നി.. ഞാൻ മൊത്തം വിറച്ചു.

എന്നാൽ എങ്ങിനെയോ ഞാൻ ശക്തി സംഭരിച്ചു ആ രൂപത്തിനെ കാലു പൊക്കി അഞ്ഞു ചവുട്ടി..

“അആവ്വ്‌…..”എന്നൊരു വല്ലാത്ത കരച്ചിലോടെ അത് റൂമിന്റെ ഒരു വശത്തേക്ക് തെറിച്ചു മേശയിൽ ഇടിച്ചു.. ഞാൻ ചാടി എണീറ്റ് ലൈറ്റ്‌ തെളിച്ചു..

ഓടി പുറത്തു പോയ കറുത്ത രൂപത്തിന്റെ നീണ്ട വാല് മാത്രം ആണ് ഞാൻ കണ്ടത്.. എന്റെ നാക്ക് ഇറങ്ങി പോയത് പോലെ ആയി..

****

എസ്‌ ഐ രാജൻ മീനാക്ഷിയുടെ വീടിന്റെ അടുത്ത് വീട് കാണാവുന്ന രീതിയിൽ എന്നാൽ അയാളെ ആർക്കും കാണാത്ത ഒരു സ്ഥലത്തു ജീപ്പ് നിർത്തി നിൽക്കുകയായിരുന്നു..

അയാൾ ആവണി പറഞ്ഞ അഡ്രസ് വച്ച് തേടി വന്നതാണ്.. രാത്രി ഭക്ഷണം കഴിഞ്ഞു മീനാക്ഷി വന്നു സ്കൂട്ടി അകത്തു കയറ്റി വെക്കുന്നത് അയാൾ കണ്ടിരുന്നു..

വല്ലാത്ത ഒരു ഭംഗി ആണല്ലോ ആ പെണ്ണിന് എന്ന് രാജൻ ആലോചിച്ചു.. രാജൻ കല്യാണം കഴിച്ചിട്ടില്ല.

അതൊക്കെ ആലോചിച്ചു രാജൻ കുറെ നേരം അവിടെ ഇരുന്നു..

ബോറടിച്ചപ്പോൾ അയാൾ ജീപ്പിന്റെ ബോണറ്റിൽ കയറി ഇരുന്ന് ഒരു സിഗരറ്റ്‌ കത്തിച്ചു..

പെട്ടെന്നാണ് വീട്ടിൽ എന്തോ അലർച്ചയും എന്തോ മറിയുന്ന ശബ്ദവും ഒപ്പം ലൈറ്റ്‌ തെളിഞ്ഞതും അയാൾ ശ്രദ്ധിച്ചത്..

കറുത്ത എന്തോ ഒരു സാധനം മുൻവാതിലിൽ കൂടി ഇറങ്ങി ഓടുന്നത് രാജൻ അകത്തെ ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടു..

പാന്റിന്റെ പോക്കറ്റിൽ നിന്നും പിസ്റ്റൾ കയ്യിൽ എടുത്തു അയാൾ അതിന്റെ പുറകെ ഓടി..

അത് പൊയ്ക്കൊണ്ടിരുന്നത് റോഡിനു നേരെ ആണ്.. വല്ലാതെ സ്പീഡ് .. ഒപ്പം എത്താൻ രാജൻ നന്നായി പരിശ്രമിക്കേണ്ടി വന്നു..

അത് റോഡിലേക്ക് ചാടി ഇറങ്ങിയ ശേഷം റോഡിൽ കൂടി നടന്നു… മൊത്തം ഇരുട്ട് ആയിരുന്നു. കുറച്ചു മാറി ഒരു സ്ട്രീറ്റ് ലൈറ്റ്‌ കത്തി നിൽക്കുന്നു..

രാജൻ അതിന്റെ പുറകെ പോയി റോഡിൽ ചാടി ഇറങ്ങി പിസ്റ്റൾ നീട്ടി..

“സ്റ്റോപ്പ്….”

അയാൾ അലറിയപ്പോൾ ആ കറുത്ത രൂപം അവിടെ നിന്നു..

ശക്തൻ ആയ രാജൻ ഒരു നിമിഷം നിന്ന് കിതച്ചു… ആ രൂപം അവിടെ അനങ്ങാതെ നിൽക്കുന്നു…

രാജൻ ഒന്ന് കിതച്ചു കൊണ്ട് നിന്ന സമയം.. ആ രൂപം വെട്ടിത്തിരിഞ്ഞു ഒരു പൂച്ചയെ പോലെ കുതിച്ചു വെട്ടിച്ചു ചാടി രാജന്റെ അടുത്ത് വന്നു..

കയ്യിൽ നിന്നും പിസ്റ്റൾ തെറിച്ചു പോയതും നെഞ്ചിൽ ഒരു ശക്തം ആയ ചവിട്ട് കിട്ടിയതും ഒരുമിച്ചു ആയിരുന്നു.. രാജൻ തെറിച്ചു റോഡിൽ വീണു.. വല്ലാത്ത ശക്തി ആയിരുന്നു ആ ചവുട്ടിന്..

ആ രൂപം രാജനെ ഒന്ന് നോക്കി നിന്ന ശേഷം മെല്ലെ നടന്നു പോയി ലൈറ്റിന്റെ വെളിച്ചത്തിൽ കയറി നിന്നു..

രാജന്റെ ചങ്കു പിടച്ചു പോയി.. ശരീരം മൊത്തം കറുത്ത.. തല പൂച്ചയുടേതും ആയ ഒരു രൂപം.. അതിന്റെ കണ്ണുകൾ വെട്ടി തിളങ്ങുന്നു..

രാജന്റെ നട്ടെല്ലിൽ ഒരു തരിപ്പ് വന്നു.. അയാൾക്ക് അനങ്ങാൻ കഴിഞ്ഞില്ല..

ഒരു പെണ്ണിന്റെ ഭാവത്തിൽ ആ രൂപം തിരിഞ്ഞു നടന്നപ്പോൾ രാജന് ബോധം പോകുന്നത് പോലെ തോന്നി..

അതിന്റെ നീണ്ട വാൽ.. അതൊരു പൂച്ച വാല് പോലെ അവൾ നടക്കുന്നതിനു അനുസരിച്ചു ആടുന്നു..

ഒരുനിമിഷം കൊണ്ട് അവൾ ഇരുട്ടിൽ മറയുകയും അൽപ നേരം കഴിഞ്ഞപ്പോൾ കുറച്ചു മാറി ഏതോ സ്പോർട്സ് ബൈക്ക് സ്റ്റാർട്ട് ആകുന്ന ശബ്ദവും രാജൻ കെട്ടു..

ക്യാറ്റ്‌ വുമൺ സിനിമയിലെ ഹാലി ബെറിയെ ആണ് രാജന് ഓർമ വന്നത്.. എന്നാൽ അതിനു വാലില്ലല്ലോ എന്ന കാര്യം രാജൻ ചിന്തിച്ചു… അതിന്റെ വേഗത അയാളെ ഒന്ന് ഞെട്ടിച്ചിരുന്നു..

31 Comments

  1. മൃത്യു

    Bro നിയോഗം 2 കൂടെ ഇവിടെ ഇടു പ്ലീസ് ????????????????????????????????????????????????????????????

    1. വൈകാതെ ഇട്ട് തുടങ്ങും?

  2. അല്ല എഴുത്തുകാരാ.

    ഇങ്ങക്ക് വല്ല സിനിമയും നോക്കിക്കൂടെ ?

  3. Super ?????

  4. ഈ കഥയിൽ പല കാര്യങ്ങളും സെൻസർ ചെയ്തപ്പോൾ പല കഥാപാത്രങ്ങൾക്കും നല്ല വ്യത്യാസം ഉള്ള പോലെ തോന്നി. പ്രേത്യേകിച്ചു റോഷൻ, മീനു എന്നിവർക്ക്

  5. ബ്രോ പുതിയ കഥകൾ ഒന്നുമില്ലേ

  6. MRIDUL K APPUKKUTTAN

    ?????

  7. രോമാഞ്ചിഫിക്കേഷൻ…..??????

  8. ❣️❣️

  9. ⚡Lord of Thunder⚡

  10. കൊള്ളാം തുടരുക അടുത്ത പാർട്ടും വേഗത്തിൽ പോരട്ടെ

    1. എല്ലാ ദിവസവും ഓരോ ഭാഗം വരും എന്നാണ് പുള്ളി പറഞ്ഞത്

  11. ❤️❤️❤️❤️

  12. ❤️❤️

    1. നീ ഇവിടെതന്നെ ആണോ ???

      1. അങ്ങനെ വേണേൽ പറയാം??

        1. എന്നാലും ഇതെങ്ങനെ സാധിക്കുന്നു

          1. നിങൾ ഉറങ്ങുമ്പോൾ ഞാൻ ഇതിൽ ഇരിക്കും that’s all…

            വേറെ പണി ഇല്ലല്ലോ.. ഇന്ന് 5 കഥ വായിച്ചു കഴിഞ്ഞു.. ഇനി ഒരു 4 എണ്ണം കൂടി വായിക്കണം വയ്കുന്നേരതിന് മുന്നേ

          2. കഥ വായിക്കുമ്പോൾ പുതിയ കഥ വരുന്നത് എങ്ങനെ അറിയുന്നു

          3. പേജിൻ്റെ അടിയിൽ latest 3-4 kadhayude പേരുണ്ടാകും… ??‍♂️ പുതിയത് കണ്ടാ മനസ്സിലാകും

    2. തൂണിലും തുരുമ്പിലും ഉണ്ട് പാപ്പാൻ. ബിജിഎം ?

      1. ??✌?. ഇനി 22nd ആണ് അടുത്ത ഡ്യൂട്ടി അത് വരെ ഇവിടെ തന്നെ കാണും എനിക്കെന്താ വേറെ പണി..??

Comments are closed.