നിയോഗം Part III (മാലാഖയുടെ കാമുകൻ) 1210

എനിക്ക് ഉത്തരം മുട്ടിപോയി..

“എന്താടാ? നാവിറങ്ങി പോയോ?”

“അല്ല.. ഞാൻ എന്റെ ഏട്ടത്തിയെ ഓർത്തു.. നിന്റെ ഈ അധികാര ഭാവം കണ്ടപ്പോൾ…. “

“അതെന്താ? ഇഷ്ടമല്ലേ നിനക്ക്?”

“ഇഷ്ടമാണ് കോപ്പേ… ഏട്ടത്തി ആയിരുന്നു എന്റെ എല്ലാം… എത്ര ദിവസം ഞാൻ അവരെ കെട്ടിപിടിച്ചു കരഞ്ഞിട്ടുണ്ട് എന്ന് അറിയുമോ?
ഏട്ടത്തി ആയിരുന്നു എന്റെ ഏക ആശ്രയം…. ഇപ്പൊ നീ വാങ്ങിയത് പോലെ എപ്പോൾ ടൗണിൽ പോയാലും എനിക്ക് ഒരു ഡ്രസ്സ് ഇല്ലാതെ ഏട്ടത്തി വരില്ല.. അതുപോലെ എന്റെ ഫോൺ. അക്‌സെസ്സറിസ് എല്ലാം ഏട്ടത്തി ആണ് വാങ്ങി തന്നുകൊണ്ടിരുന്നത്..
ഏപ്പൊഴും പറയും എന്റെ അനിയത്തിയെ പോലെ എന്നെ ഇഷ്ടമാണെന്നു… അത് കൊണ്ട് തന്നെ അവർ അടിച്ചതാണ് എനിക്ക് നൊന്തത്.. “

“ഡാ.. നിന്റെ അമ്മ അല്ലെ നിന്നെ ആദ്യം അടിച്ചത്? ഏട്ടത്തി ചോര കൂടി കണ്ടപ്പോൾ അമ്മ കാര്യം അറിഞ്ഞിട്ടാകും അടിക്കുന്നത് എന്ന് കരുതിയിട്ടുണ്ടാകും…”

ഞാൻ ഒന്നും പറഞ്ഞില്ല.. എന്തായാലും ആ വീട്ടിലേക്ക് ഇനി പോകില്ല.. എല്ലാവരും കണക്കാ..

കുറച്ചു നേരം അവിടെ നിന്ന് ബാത്‌റൂമിൽ പോയ മീനാക്ഷിയുടെ നിലവിളി കേട്ടപ്പോൾ ഞാൻ കയ്യിൽ ഇരുന്ന പ്ലേറ്റ് താഴെ ഇട്ടു ഓടിച്ചെന്നു…

“എന്താ? എന്താടീ?”

അവൾ നെഞ്ചിൽ കൈ വച്ച് പുറകിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് നോക്കി നിൽക്കുന്നു.. ബാത്റൂമിലെ അപ്പുറം ഒരു കൊച്ചു മതിൽ ഉണ്ട്.. അതിന്റെ അപ്പുറം ഒഴിഞ്ഞ സ്ഥലം ആണ്. കുറച്ചു മാറി റെയിൽവേ ട്രാക്ക്.

“ഡീ?”

ഞാൻ ഇടി വെട്ടിയത് പോലെ നിൽക്കുന്ന അവളെ പിടിച്ചു കുലുക്കി…

അവൾ ഒന്ന് ഞെട്ടി..

“ഒരു കറുത്ത രൂപം.. മതിലിൽ ഇരിക്കുന്നുണ്ടായിരുന്നു… എന്നെ കണ്ടപ്പോൾ അത് ചാടി അപ്പുറത്തേക്ക് പോയി… “

അവൾ നന്നായി പേടിച്ചു എന്ന് എനിക്ക് തോന്നി..

“ഡീ നിന്റെ പുറകെ കുറെ എണ്ണം നടക്കുന്നില്ലേ? അതിൽ ആരെങ്കിലും ആകും.. നീ ഇങ്ങു വന്നേ…”

ഞാൻ അവളെ വിളിച്ചു അകത്തു കയറി.. ഒന്ന് തിരിഞ്ഞു നോക്കി എങ്കിലും ഒരു അനക്കവും ഇല്ലായിരുന്നു..

കതകടച്ചു അവളെ നോക്കി..

“നീ പേടിച്ചോ? നിനക്കും പേടിയോ പെണ്ണെ?”

അവൾ ഒന്നും മിണ്ടാതെ സ്ലാബിൽ ചാരി നിന്നു…

“ഡാ.. അതൊരു പെണ്ണിനെ പോലെ ആണ് എനിക്ക് തോന്നിയത്.. എന്നാൽ പെണ്ണും അല്ല.. എന്തോ ഒരു ജീവി….”

അവൾ പതുക്കെ പറഞ്ഞു.. എനിക്ക് അത് കേട്ട് തെല്ലു ഭയം തോന്നാതെ ഇരുന്നില്ല..

“ഇനി വല്ല കറുത്ത കുരങ്ങും ആണെങ്കിലോ? “

ഞാൻ അവളെ നോക്കി..

“ആ അതും ശരിയാ.. ഒരു നിമിഷമേ കണ്ടുള്ളു.. എനിക്ക് പേടി ഒന്നും ഇല്ല.. നല്ലൊരു ജിമ്മൻ അല്ലെ എന്റെ ഒപ്പം…”

അവൾ ചിരിച്ചു കൊണ്ട് ചപ്പാത്തി വീണ്ടും പരത്താൻ തുടങ്ങി..
എനിക്കും ചിരി വന്നു..

ഭക്ഷണം കഴിച്ചു ഞങ്ങൾ വീണ്ടും വർത്തമാനം പറഞ്ഞു കിടന്നു.. ഒരുമിച്ചാണ് കിടന്നത്.

ബെഡിൽ സ്ഥലം ഉണ്ട് സുഖമായി കിടക്കാം.. എന്തൊക്കെയോ ആലോചിച്ചു ഞാൻ ഉറക്കത്തിലേക്ക് വീണു..

എന്തോ ഒരു രൂക്ഷ ഗന്ധം മൂക്കിൽ വന്നപ്പോൾ ഞാൻ കണ്ണ് തുറന്നു..

കുറച്ചു നിമിഷങ്ങൾ എടുത്തു ഞാൻ എവിടെ ആണ് എന്ന് മനസിലാക്കാൻ.

മീനുവിന്റെ താളത്തിൽ ഉള്ള ശ്വാസം എനിക്ക് കേൾക്കാം..

പുറത്തു നിന്നും അരണ്ട വെളിച്ചത്തിൽ റൂമിന്റെ ഉള്ളു കാണാം..

പെട്ടെന്ന് ഞാൻ വെട്ടി വിയർത്തു.. റൂമിൽ ഒരു കറുത്ത രൂപം എന്നെ നോക്കി നിൽക്കുന്നു…

31 Comments

  1. മൃത്യു

    Bro നിയോഗം 2 കൂടെ ഇവിടെ ഇടു പ്ലീസ് ????????????????????????????????????????????????????????????

    1. വൈകാതെ ഇട്ട് തുടങ്ങും?

  2. അല്ല എഴുത്തുകാരാ.

    ഇങ്ങക്ക് വല്ല സിനിമയും നോക്കിക്കൂടെ ?

  3. Super ?????

  4. ഈ കഥയിൽ പല കാര്യങ്ങളും സെൻസർ ചെയ്തപ്പോൾ പല കഥാപാത്രങ്ങൾക്കും നല്ല വ്യത്യാസം ഉള്ള പോലെ തോന്നി. പ്രേത്യേകിച്ചു റോഷൻ, മീനു എന്നിവർക്ക്

  5. ബ്രോ പുതിയ കഥകൾ ഒന്നുമില്ലേ

  6. MRIDUL K APPUKKUTTAN

    ?????

  7. രോമാഞ്ചിഫിക്കേഷൻ…..??????

  8. ❣️❣️

  9. ⚡Lord of Thunder⚡

  10. കൊള്ളാം തുടരുക അടുത്ത പാർട്ടും വേഗത്തിൽ പോരട്ടെ

    1. എല്ലാ ദിവസവും ഓരോ ഭാഗം വരും എന്നാണ് പുള്ളി പറഞ്ഞത്

  11. ❤️❤️❤️❤️

  12. ❤️❤️

    1. നീ ഇവിടെതന്നെ ആണോ ???

      1. അങ്ങനെ വേണേൽ പറയാം??

        1. എന്നാലും ഇതെങ്ങനെ സാധിക്കുന്നു

          1. നിങൾ ഉറങ്ങുമ്പോൾ ഞാൻ ഇതിൽ ഇരിക്കും that’s all…

            വേറെ പണി ഇല്ലല്ലോ.. ഇന്ന് 5 കഥ വായിച്ചു കഴിഞ്ഞു.. ഇനി ഒരു 4 എണ്ണം കൂടി വായിക്കണം വയ്കുന്നേരതിന് മുന്നേ

          2. കഥ വായിക്കുമ്പോൾ പുതിയ കഥ വരുന്നത് എങ്ങനെ അറിയുന്നു

          3. പേജിൻ്റെ അടിയിൽ latest 3-4 kadhayude പേരുണ്ടാകും… ??‍♂️ പുതിയത് കണ്ടാ മനസ്സിലാകും

    2. തൂണിലും തുരുമ്പിലും ഉണ്ട് പാപ്പാൻ. ബിജിഎം ?

      1. ??✌?. ഇനി 22nd ആണ് അടുത്ത ഡ്യൂട്ടി അത് വരെ ഇവിടെ തന്നെ കാണും എനിക്കെന്താ വേറെ പണി..??

Comments are closed.