നിയോഗം Part III (മാലാഖയുടെ കാമുകൻ) 1210

നിങ്ങൾ ആരും അവനെ സ്നേഹിക്കാത്തപ്പോൾ എന്റെ.. എന്റെ നെഞ്ചിൽ കിടന്നാണ് അവൻ അതൊക്കെ പറഞ്ഞു കരഞ്ഞിട്ടുള്ളത്.. അച്ഛന് അറിയുമോ അതൊക്കെ?

പിന്നെ അർച്ചന അവൻ എന്ന് പറഞ്ഞാൽ മരിക്കും.. ഇവർ നന്നായി സംസാരിച്ചു കൊണ്ടിരുന്നതാണ്.. അന്ന് അച്ഛൻ അവനെ കൊല്ലും എന്നൊക്കെ പറഞ്ഞത് ഞാൻ കെട്ടു.. അപ്പോൾ എനിക്ക് തോന്നി ഇനി അവൻ അർച്ചനയെ സ്നേഹിക്കില്ല എന്ന്.. അത് കൊണ്ടാണ് ഞാനും അമ്മയും കൂടി അവളോട്‌ അങ്ങനെ പറഞ്ഞത്..

അവൾ കുറെ വിസമ്മതിച്ചു എങ്കിലും അവൻ കുറച്ചു അഗ്രസ്സിവ്‌ ആണ്. അതുകൊണ്ടു ഭർത്താവിന്റെ അവകാശം അവളുടെ മുകളിൽ കാണിക്കും എന്ന് കരുതി.. എന്നാൽ അവൻ അത് എടുത്ത രീതി വേറെ ആണ്.. അതവൾ അവൻ ഉറങ്ങി കഴിഞ്ഞു എനിക്ക് മെസേജ് അയച്ചു. ഞാൻ നാളെ ശരിയാക്കാം എന്ന് റിപ്ലൈ കൊടുത്തു.. പിന്നെ ബാക്കി..

നിലവിളി കേട്ട് റൂമിൽ എത്തിയ ഞാൻ കണ്ടത് അമ്മ അവനെ മാറി മാറി അടിക്കുന്നത് ആണ്.. ഞാൻ ഇവളുടെ അടുത്ത് ചെന്നപ്പോൾ മൊത്തം ചോര.. ഇവൾ വേദനിച്ചാൽ ഒരു അക്ഷരം പോലും മിണ്ടാതെ കരയും.. കൂടാതെ സാരി അഴിഞ്ഞു ആണ് കിടന്നതു.. അമ്മ അവനെ അടിക്കുന്നു.. ഞാൻ ചിന്തിച്ചത് വേറെ ആണ്…

ഞാൻ എന്നെ ന്യായികരിക്കുകയല്ലാ… പറയാൻ ഉള്ളത് പറഞ്ഞത് ആണ്.. എന്റെ അനിയന് വേണ്ടി മരിക്കാനും ഞാൻ തയാറാണ്.. പറ്റിപ്പോയി.. തെറ്റ് പറ്റിപ്പോയി….എന്നെ കൊല്ലാം നിങ്ങൾക്ക്.. എന്നാലും അവൻ എന്റെ അനിയൻ തന്നെ ആണ്..

പിന്നെ.. അവൻ കല്യാണം എതിർപ്പില്ലാതെ കഴിച്ചിട്ടും നമ്മളോട് സഹകരിച്ചിട്ടും അച്ഛൻ അവനെ ഭീഷണിപ്പെടുത്തിയല്ലോ? എന്തിനായിരുന്നു അത്? അവനെ അവന്റെ ഇഷ്ടത്തിന് വിടാൻ എത്ര പറഞ്ഞിട്ടുണ്ട് അച്ഛനോട് ഞങ്ങൾ?? ഒടുക്കത്തെ ഒരു ബിസിനസ്.. കൂടുതൽ പണം ഉണ്ടാക്കി ചാകുമ്പോൾ അങ്ങ് കൊണ്ടുപോകാൻ ആണോ? ഇപ്പൊ മകൻ പോയില്ലേ? അവനെ അവന്റെ ഇഷ്ടത്തിന് വിട്ടിരുന്നു എങ്കിൽ ഇതൊക്കെ സംഭവിക്കുമായിരുന്നോ? “

ഏടത്തിയുടെ ഒച്ച വല്ലാതെ പൊങ്ങിയപ്പോൾ അവളെ നോക്കി ഒന്നും മിണ്ടാതെ അച്ഛൻ മെല്ലെ ഭിത്തിയിൽ ചാരി…

“എന്നെ തല്ലിക്കൊ.. തല്ലി കൊന്നോ.. എന്നാലും ഇതിൽ നമ്മൾ ഓരോരുത്തരും തെറ്റുകാർ ആണ്.. “

അതും പറഞ്ഞു നിലത്തു വീണു കിടന്നു കരയുന്ന ഏട്ടത്തിയെ നോക്കി നില്ക്കാൻ അല്ലാതെ ആർക്കും ഒന്നിനും പറ്റുന്നില്ലായിരുന്നു….

***

ഞാനും മീനുവും എന്തൊക്കെയോ പറഞ്ഞു കിടന്നു ഉറങ്ങിപ്പോയി..

വൈകുന്നേരം ആണ് എണീറ്റത്. ഞാൻ കണ്ണ് തുറന്നപ്പോൾ അവൾ എന്നെ നോക്കി കിടക്കുകയായിരുന്നു.

എനിക്ക് ചിരി വന്നു..

“സത്യത്തിൽ നീ ആരാ?”

“എനിക്ക് പോലും അറിയില്ലെടാ ചെക്കാ ഞാൻ ആരാ എന്ന്… എന്നിട്ടാണ് അവന്റെ ഒരു ചോദ്യം..”

അവൾ അത് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു.

രാത്രി ഭക്ഷണം പാചകം ചെയ്യുകയായിരുന്നു അവൾ.. ഞാനും കൂടി.. വലിയ വശം ഒന്നും ഇല്ല..

“നാളെ എനിക്ക് കൂട്ടുകാരനെ കാണാൻ പോകണം. ബാംഗ്ലൂർ പോകേണ്ടതാണ്. ക്യാഷ് വാങ്ങണം അവന്റെ കയ്യിൽ നിന്നും….”

ഞാൻ മീനുവിനോട് പറഞ്ഞു..

“തല്ക്കാലം പോകേണ്ട എന്നല്ലേ അവർ പറഞ്ഞത്?”

“അവർക്ക് അത് പറയാം.. ഒരു പെണ്ണാണ് എനിക്കിപ്പോൾ ചിലവിനു തരുന്നത്.. അത് മോശം അല്ലെ?”

“ഏത് പെണ്ണ്?”

“അപ്പൊ നീ പെണ്ണല്ലേ?”

“ഇനിയും നിന്റെ സംശയം തീർന്നില്ലേ?”

എനിക്ക് ചിരി വന്നു..

“ഒരു പതിനായിരം രൂപ മതിയാകുമോ? “

അവൾ തിരിച്ചു ചോദിച്ചു..

“അത്ര ഒന്നും വേണ്ട.. അയ്യായിരം മതി.. ഇടാനുള്ള ഡ്രസ്സ് ഒക്കെ അവന്റെ കയ്യിൽ ഉണ്ടാകും.. ഗതി ഇതായിപ്പോയില്ലേ?”
എനിക്ക് സങ്കടം വന്നു

“ഡാ.. ഇനി കരഞ്ഞാൽ നിനക്കിട്ടു കിട്ടും കേട്ടോ? പെണ്ണായ ഞാൻ കരയുന്നില്ല.. എന്റെ തലയിൽ കയറാൻ വന്നവരെ ഒക്കെ ഈ മീനാക്ഷി എതിർത്ത് നിന്നിട്ടുണ്ട്.. എതിർക്കാൻ പറ്റാത്ത ഒരുത്തൻ ട്രെയിനിന്റെ അടിയിലും പോയി.. എനിക്ക് ആരെയും പേടിയും ഇല്ല ഞാൻ കരയുകയും ഇല്ല.. നീയെന്താ സീരിയൽ നടിയാണോ?”

31 Comments

  1. മൃത്യു

    Bro നിയോഗം 2 കൂടെ ഇവിടെ ഇടു പ്ലീസ് ????????????????????????????????????????????????????????????

    1. വൈകാതെ ഇട്ട് തുടങ്ങും?

  2. അല്ല എഴുത്തുകാരാ.

    ഇങ്ങക്ക് വല്ല സിനിമയും നോക്കിക്കൂടെ ?

  3. Super ?????

  4. ഈ കഥയിൽ പല കാര്യങ്ങളും സെൻസർ ചെയ്തപ്പോൾ പല കഥാപാത്രങ്ങൾക്കും നല്ല വ്യത്യാസം ഉള്ള പോലെ തോന്നി. പ്രേത്യേകിച്ചു റോഷൻ, മീനു എന്നിവർക്ക്

  5. ബ്രോ പുതിയ കഥകൾ ഒന്നുമില്ലേ

  6. MRIDUL K APPUKKUTTAN

    ?????

  7. രോമാഞ്ചിഫിക്കേഷൻ…..??????

  8. ❣️❣️

  9. ⚡Lord of Thunder⚡

  10. കൊള്ളാം തുടരുക അടുത്ത പാർട്ടും വേഗത്തിൽ പോരട്ടെ

    1. എല്ലാ ദിവസവും ഓരോ ഭാഗം വരും എന്നാണ് പുള്ളി പറഞ്ഞത്

  11. ❤️❤️❤️❤️

  12. ❤️❤️

    1. നീ ഇവിടെതന്നെ ആണോ ???

      1. അങ്ങനെ വേണേൽ പറയാം??

        1. എന്നാലും ഇതെങ്ങനെ സാധിക്കുന്നു

          1. നിങൾ ഉറങ്ങുമ്പോൾ ഞാൻ ഇതിൽ ഇരിക്കും that’s all…

            വേറെ പണി ഇല്ലല്ലോ.. ഇന്ന് 5 കഥ വായിച്ചു കഴിഞ്ഞു.. ഇനി ഒരു 4 എണ്ണം കൂടി വായിക്കണം വയ്കുന്നേരതിന് മുന്നേ

          2. കഥ വായിക്കുമ്പോൾ പുതിയ കഥ വരുന്നത് എങ്ങനെ അറിയുന്നു

          3. പേജിൻ്റെ അടിയിൽ latest 3-4 kadhayude പേരുണ്ടാകും… ??‍♂️ പുതിയത് കണ്ടാ മനസ്സിലാകും

    2. തൂണിലും തുരുമ്പിലും ഉണ്ട് പാപ്പാൻ. ബിജിഎം ?

      1. ??✌?. ഇനി 22nd ആണ് അടുത്ത ഡ്യൂട്ടി അത് വരെ ഇവിടെ തന്നെ കാണും എനിക്കെന്താ വേറെ പണി..??

Comments are closed.