നിയോഗം Part III (മാലാഖയുടെ കാമുകൻ) 1209

“സാറെ.. എവിടെ പോയാലും ആരോ പുറകിൽ ഉണ്ട്.. കറുത്ത വണ്ടികൾ. ഉടൽ പെണ്ണിന്റെയും തല പൂച്ചയുടെയും ആയ ഒരു ജീവി എന്റെ പുറകെ ഉണ്ട്.. രക്ഷിക്കണം….”

അന്ന് രാജൻ അയാളെ സമാധാനിപ്പിച്ചു വിട്ടു.. എന്നാൽ പിറ്റേ ദിവസം രാവിലെ അയാൾ അയാളുടെ വീടിന്റെ തിണ്ണയിൽ മരിച്ചു കിടക്കുന്നുണ്ടായിരുന്നു. കഴുത്തിൽ വരഞ്ഞ പാട്.. ബാക്കി എല്ലാം പഴയതുപോലെ.. ഒരു തെളിവും ഇല്ല.

അതോർത്തപ്പോൾ രാജന്റെ നട്ടെല്ലിൽ ഒരു തരിപ്പ് തോന്നി..

“പെണ്ണിന്റെ ഉടലും പൂച്ചതലയും…. 666 നമ്പറും.. വല്ലാത്തൊരു കേസ്.. അല്ലെ?”

മെറിൻ മുകളിലേക്ക് നോക്കി ചാരി കിടന്നു അത് പറഞ്ഞപ്പോൾ ആണ് രാജൻ ഓർമകളിൽ നിന്നും പുറത്തു വന്നത്..

“മാം.. എന്ത് ചെയ്യാൻ കഴിയും നമുക്ക്? ആ ചെക്കനും പെണ്ണും..?”

മെറിൻ ഒന്ന് ആലോചിച്ചു.. അവൾ വല്ലാത്ത ആശയക്കുഴപ്പത്തിൽ ആയിരുന്നു.. ഇങ്ങനെ തുടർന്നാൽ പണി വരെ പോകുന്ന കേസ് ആണ്.. ഇനി ഒരു കൊല കൂടി പറ്റില്ല..

“നൈറ്റ് പട്രോളിംഗ് ശക്തം ആക്കണം.. അവരുടെ അഡ്രസ് ഒക്കെ ആവണി വാങ്ങിയിട്ടുണ്ടാകും.. പിന്നെ അവിടെ ഒരാൾ വേണം.. ഇത് നമ്മുടെ അഭിമാന പ്രശ്നം ആണ് രാജൻ… പുറകിൽ ആരാ എന്നറിയാതെ ഉള്ള കളി ആണ്.. പിന്നെ.. ഐ റിയലി ഡോണ്ട് നോ വാട്ട് റ്റു ടു….

മാസ്ക് വച്ച പെണ്ണ് ആയിരിക്കും.. എന്തായാലും ആളുകൾ പറയുന്നത് പോലെ പൂച്ച പോലെ മനുഷ്യൻ ഉണ്ടാകുമോ? അതും വണ്ടി ഓടിക്കുന്ന?”

അവൾ വല്ലാത്ത ഒരു ആശയക്കുഴപ്പത്തിൽ പറഞ്ഞു..

“മാം… അവർ നമ്മളെ കുറെ കളിപ്പിച്ചതല്ലേ? ഈ തവണ അവരെ നമ്മൾ കുടുക്കും.. ഇനി അതൊരു അന്യഗ്രഹ ജീവി ആണെങ്കിൽ പോലും.. അങ്ങനെ ചിന്തിക്കുന്നില്ല… അല്ലെ?

രാജൻ പറഞ്ഞപ്പോൾ മെറിൻ അയാളെ നോക്കി..

“യെസ്‌… ഒരുതരം വേട്ടയാടൽ ആണ് ഇവരുടെ രീതി.. ആളുകളെ പേടിപ്പിച്ചു ധൈര്യം കളയുക.. അതിനു ശേഷം കൊല്ലുക.. രാജൻ.. ഇന്ന് മീനാക്ഷിയുടെ വീടിന്റെ പരിസരത്ത് വേണം.. ഉറപ്പായും അവൾ അവിടെ വരും…. “

“ഫൈൻ.. എനിക്കും ഒന്ന് കാണണം ഈ സാധനത്തിനെ…. “
രാജൻ ഒരു ചിരിയോടെ പറഞ്ഞു…

***

അർച്ചന കണ്ണ് തുറന്നു നോക്കിയപ്പോൾ അവളുടെ ചുറ്റിനും എല്ലാവരും ഉണ്ടായിരുന്നു. ഫാമിലി ഡോക്ടർ അടക്കം.

“ശ്വസിക്കാൻ തടസം ഉണ്ടോ?”

അവർ അവളോട് ചോദിച്ചു.

അവൾ ഇല്ല എന്ന് മുഖം കൊണ്ട് കാണിച്ചു.. അവളുടെ സ്വതവേ വെളുത്ത കഴുത്തിൽ ചുവന്ന പാട് ഉണ്ടായിരുന്നു.

“ഇനി ഇങ്ങനെ ചെയ്യരുത് കേട്ടോ? ജീവൻ രക്ഷിക്കേണ്ട ആൾ അല്ലെ? ഒരു ഡോക്ടറിൽ നിന്നും ആരും ഇത് പ്രതീക്ഷിക്കില്ല.. ഇനി ചെയ്യരുത് കേട്ടോ?”

അവർ അതും പറഞ്ഞു പുറത്തു പോയി..

വേറെ ആരും ഒന്നും മിണ്ടിയില്ല.. അർച്ചന എല്ലാവരെയും നോക്കി..

“ഈ പ്ലാൻ ഉണ്ടാക്കിയത് ആരാണ്?”

അച്ഛൻ ചോദിച്ചു..

“ഞാൻ…..”

ഏട്ടത്തി മുഖം കുനിച്ചു കൊണ്ട് പറഞ്ഞു..

കരണം പൊട്ടുന്ന തരത്തിൽ ഒരു അടി ആയിരുന്നു അച്ഛന്റെ മറുപടി.. എല്ലാവരും ഞെട്ടി. എന്നാൽ ഏട്ടത്തി എനിക്ക് ഇത് വേണം എന്ന ഭാവത്തിൽ ഇരുന്നു ശബ്ദം ഇല്ലാതെ കരഞ്ഞു..

“ഇനി പറ.. എന്തിന്? അവൻ ഇവളെ കെട്ടിയിട്ടും ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്തിനാണ്?”

ഏട്ടത്തി ഒരു നിമിഷം ഒന്നും മിണ്ടിയില്ല.. കണ്ണ് തുടച്ചു..

“അച്ഛാ.. അവനെ എനിക്ക് ഇവളെക്കാളും ഇഷ്ട്ടം ആണ്.. ഇത്ര നാളും അവൻ ജിമ്മിൽ പ്രാക്ടീസ് ചെയ്തത് ഞാൻ പൈസ കൊടുത്തിട്ടാണ്.. അച്ഛൻ പറഞ്ഞിട്ട് പോലും ഞാൻ അവനു വേണ്ടതൊക്കെ കൊടുത്തിരുന്നു.. അത്ര ഇഷ്ട്ടം ആണ് എനിക്ക് അവനെ…

അച്ഛൻ അവൻ ഇടുന്ന പുതിയ ഡ്രെസ്സുകൾ കണ്ടിട്ടുണ്ടോ? അവൻ ഉപയോഗിക്കുന്ന ഫോൺ കണ്ടിട്ടുണ്ടോ? അതൊക്ക അവന് വാങ്ങി കൊടുത്തത് ആരാണെന്നു അച്ഛന് അറിയാമോ? ഈ ഞാൻ..

31 Comments

  1. മൃത്യു

    Bro നിയോഗം 2 കൂടെ ഇവിടെ ഇടു പ്ലീസ് ????????????????????????????????????????????????????????????

    1. വൈകാതെ ഇട്ട് തുടങ്ങും?

  2. അല്ല എഴുത്തുകാരാ.

    ഇങ്ങക്ക് വല്ല സിനിമയും നോക്കിക്കൂടെ ?

  3. Super ?????

  4. ഈ കഥയിൽ പല കാര്യങ്ങളും സെൻസർ ചെയ്തപ്പോൾ പല കഥാപാത്രങ്ങൾക്കും നല്ല വ്യത്യാസം ഉള്ള പോലെ തോന്നി. പ്രേത്യേകിച്ചു റോഷൻ, മീനു എന്നിവർക്ക്

  5. ബ്രോ പുതിയ കഥകൾ ഒന്നുമില്ലേ

  6. MRIDUL K APPUKKUTTAN

    ?????

  7. രോമാഞ്ചിഫിക്കേഷൻ…..??????

  8. ❣️❣️

  9. ⚡Lord of Thunder⚡

  10. കൊള്ളാം തുടരുക അടുത്ത പാർട്ടും വേഗത്തിൽ പോരട്ടെ

    1. എല്ലാ ദിവസവും ഓരോ ഭാഗം വരും എന്നാണ് പുള്ളി പറഞ്ഞത്

  11. ❤️❤️❤️❤️

  12. ❤️❤️

    1. നീ ഇവിടെതന്നെ ആണോ ???

      1. അങ്ങനെ വേണേൽ പറയാം??

        1. എന്നാലും ഇതെങ്ങനെ സാധിക്കുന്നു

          1. നിങൾ ഉറങ്ങുമ്പോൾ ഞാൻ ഇതിൽ ഇരിക്കും that’s all…

            വേറെ പണി ഇല്ലല്ലോ.. ഇന്ന് 5 കഥ വായിച്ചു കഴിഞ്ഞു.. ഇനി ഒരു 4 എണ്ണം കൂടി വായിക്കണം വയ്കുന്നേരതിന് മുന്നേ

          2. കഥ വായിക്കുമ്പോൾ പുതിയ കഥ വരുന്നത് എങ്ങനെ അറിയുന്നു

          3. പേജിൻ്റെ അടിയിൽ latest 3-4 kadhayude പേരുണ്ടാകും… ??‍♂️ പുതിയത് കണ്ടാ മനസ്സിലാകും

    2. തൂണിലും തുരുമ്പിലും ഉണ്ട് പാപ്പാൻ. ബിജിഎം ?

      1. ??✌?. ഇനി 22nd ആണ് അടുത്ത ഡ്യൂട്ടി അത് വരെ ഇവിടെ തന്നെ കാണും എനിക്കെന്താ വേറെ പണി..??

Comments are closed.