നിയോഗം Part III (മാലാഖയുടെ കാമുകൻ) 1209

“മാം?”

“രാജൻ ഇരിക്ക്….”

അയാൾ ഇരുന്നു കൊണ്ട് മെറിനെ നോക്കി…

“മാം.. ആ ലോക്ക് തകർത്ത ഗൺ.. അത് 44 മാഗ് ആണ്…”

രാജൻ മെറിനെ നോക്കി പറഞ്ഞു..

മെറിൻ അത് കേട്ട് രാജനെ നോക്കി..

44 മാഗ്.. അല്ലെങ്കിൽ .44 റെമിങ്ടോണ് മാഗ്നം.. ലോകത്തിലെ ഏറ്റവും ശക്തം ആയ ഹാൻഡ്ഗൺ. ഒരു കരടിയെ വരെ കൊല്ലാൻ അത് മതിയാകും..

“രാജൻ… നിനക്ക് അറിഞ്ഞൂടെ ഇത് എന്താ കളി എന്ന്?”

മെറിന്റെ വാക്കുകൾ രജനിലും ഒരു പതർച്ച ഉണ്ടാക്കി..

“666 നമ്പർ പ്ലേറ്റ് വച്ച കാറിൽ ആണോ അവർ വന്നത്? അങ്ങനെ ആണെങ്കിൽ……”

“അതെ രാജൻ.. അവൻ ഡീറ്റെയിൽസ് എന്നോട് പറഞ്ഞിട്ടുണ്ട്.. എല്ലാം അതുപോലെ തന്നെ….”

മെറിൻ രാജനോട് പറഞ്ഞു..

“പെൺപൂച്ചകൾ… അല്ലെ?”

രാജൻ മെല്ലെ പറഞ്ഞപ്പോൾ മെറിൻ അവനെ ഒന്ന് നോക്കി…

രാജൻ പണ്ടത്തെ കാര്യങ്ങൾ ഒന്ന് ഓർത്തു നോക്കി..

ഒരു ബിസിനസ് സ്ഥാപനം നടത്തുന്ന വീട്ടിൽ നടന്ന 5 കൊലപാതകം.. ഡോർ വെടിവച്ചു തുറന്നു അകത്തു കയറി കഴുത്തിൽ സർജിക്കൽ ബ്ലേഡ്പോലെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചു ആണ് കൊന്നത്. ഒരു വയസുള്ള കുട്ടിയെപോലും വെറുതെ വിട്ടില്ല.. അയാളുടെ 19 വയസുള്ള പെൺകുട്ടിയെ കാണാതാവുകയും ചെയ്തു..

വീട്ടിൽ പോലീസ് നായകൾ കയറിയില്ല.. ഏതോ മൃഗത്തിന്റെ മണം നായകളെ പേടിപ്പിച്ചിരുന്നു… നായകൾ അകത്തു കയറാതിരുന്നത് അതാണ്. കൂടാതെ cctv ഫുറ്റേജ് ഇല്ല. അന്ന് അവർ വന്നത് ഒരു കറുത്ത പോർഷെ കായേനെ വണ്ടിയിൽ ആയിരുന്നു..

മൂന്ന് പേര് ആണ് ആ വണ്ടി വീടിന്റെ മുൻപിൽ നിന്നതു കണ്ടത്.. ആ മൂന്ന് പേരും പോലീസിൽ സാക്ഷി പറഞ്ഞു.

എന്നാൽ അവർ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.അതുപോലെ വിശ്വസിക്കാൻ പറ്റാത്തതും..

അവർ പറഞ്ഞത് ഒരു കറുത്ത വാലുള്ള ജീവി പെണ്ണിനെ എടുത്തു കൊണ്ടുപോയി എന്നാണ്..

അത് കൊണ്ട് തന്നെ പോലീസ് അധികം ശ്രദ്ധ കൊടുത്തില്ല..

എന്നാൽ എല്ലാവരെയും വിറപ്പിച്ചു കൊണ്ട് ഒരു ആഴ്ചയുടെ ഉള്ളിൽ അവർ മൂന്നുപേരും കൊല്ലപ്പെടുകയും ചെയ്തു.. അതും കഴുത്തിൽ മൂർച്ചയുള്ള എന്തോ കൊണ്ട് വരഞ്ഞു… ഒരു തെളിവും കിട്ടിയില്ല..

റോഡിലെ പല ക്യാമെറയിൽ വണ്ടി കുടുങ്ങി എങ്കിലും അതെങ്ങോട്ടു പോയി എന്ന് കണ്ടുപിടിക്കാൻ ആയില്ല. 666 നമ്പർ രെജിസ്സ്ട്രെഷൻ ഇല്ല.

മൊത്തം പോർഷെ കായേൻ വണ്ടികളുടെ ലിസ്റ്റ് എടുത്തെങ്കിലും അതിൽ കറുപ്പ് ഇല്ലായിരുന്നു..

ഒരു തെളിവും ഇല്ലാത്ത കൊലപാതകം.. കൂടാതെ വേറെ നാല് വീടുകളിലും നടന്നു. അതും ഇതേ പോലെ. ഒരു കൊച്ചു തെളിവ് പോലും ഇല്ലാതെ. ഇവർ മൊത്തം കൊന്നിരിക്കുന്നത് 25 പേരിൽ അധികം ആണ്. അതിൽ എല്ലാവരും ബിസിനസ്, അതും കുറച്ചു ഡേർട്ടി ബിസിനസ് നടത്തിയവർ ആണ്.

അതിൽ കാണാതെ ആയ പെൺകുട്ടികൾ 4. എന്നാൽ അവസാനം നടന്ന കൊലപാതകത്തിൽ ആ വീട്ടിൽ ഉണ്ടായിരുന്നത് 6 പേർ ആണ്. അതിൽ രണ്ടു ട്വിൻസ് പെൺകുട്ടികൾ..
അതിൽ ഒന്നിനെ കൊല്ലുകയും മറ്റൊന്നിനെ കാണാതാവുകയും ചെയ്തു.. മരിച്ച പെൺകുട്ടി ഒരു കന്യക അല്ലായിരുന്നു..

അത് കൊണ്ട് അവർ കൊണ്ടുപോയ പെൺകുട്ടി വെർജിൻ ആയിരുന്നു എന്നൊരു അനുമാനം ഉണ്ട്.. എന്നാൽ അവളെ എന്തിനു കൊണ്ടുപോയി എന്നും ആര് കൊണ്ടുപോയി എന്നും ഇതുവരെ ഒരു തുമ്പും ഇല്ല..

പോലീസിന് വൻ നാണക്കേട് ഉണ്ടായ കേസ് ആണ്.. എന്നാൽ സിബിഐ ഏറ്റെടുത്തിട്ടു പോലും ഒന്നും നടന്നില്ല..

രാജൻ അതൊക്കെ ഒന്ന് ആലോചിച്ചു.. ഇതാ ഇപ്പോൾ വീണ്ടും..

അവസാനം കൊല്ലപ്പെട്ട സാക്ഷിയുടെ വാക്കുകൾ രാജൻ ഓർത്തു..

31 Comments

  1. മൃത്യു

    Bro നിയോഗം 2 കൂടെ ഇവിടെ ഇടു പ്ലീസ് ????????????????????????????????????????????????????????????

    1. വൈകാതെ ഇട്ട് തുടങ്ങും?

  2. അല്ല എഴുത്തുകാരാ.

    ഇങ്ങക്ക് വല്ല സിനിമയും നോക്കിക്കൂടെ ?

  3. Super ?????

  4. ഈ കഥയിൽ പല കാര്യങ്ങളും സെൻസർ ചെയ്തപ്പോൾ പല കഥാപാത്രങ്ങൾക്കും നല്ല വ്യത്യാസം ഉള്ള പോലെ തോന്നി. പ്രേത്യേകിച്ചു റോഷൻ, മീനു എന്നിവർക്ക്

  5. ബ്രോ പുതിയ കഥകൾ ഒന്നുമില്ലേ

  6. MRIDUL K APPUKKUTTAN

    ?????

  7. രോമാഞ്ചിഫിക്കേഷൻ…..??????

  8. ❣️❣️

  9. ⚡Lord of Thunder⚡

  10. കൊള്ളാം തുടരുക അടുത്ത പാർട്ടും വേഗത്തിൽ പോരട്ടെ

    1. എല്ലാ ദിവസവും ഓരോ ഭാഗം വരും എന്നാണ് പുള്ളി പറഞ്ഞത്

  11. ❤️❤️❤️❤️

  12. ❤️❤️

    1. നീ ഇവിടെതന്നെ ആണോ ???

      1. അങ്ങനെ വേണേൽ പറയാം??

        1. എന്നാലും ഇതെങ്ങനെ സാധിക്കുന്നു

          1. നിങൾ ഉറങ്ങുമ്പോൾ ഞാൻ ഇതിൽ ഇരിക്കും that’s all…

            വേറെ പണി ഇല്ലല്ലോ.. ഇന്ന് 5 കഥ വായിച്ചു കഴിഞ്ഞു.. ഇനി ഒരു 4 എണ്ണം കൂടി വായിക്കണം വയ്കുന്നേരതിന് മുന്നേ

          2. കഥ വായിക്കുമ്പോൾ പുതിയ കഥ വരുന്നത് എങ്ങനെ അറിയുന്നു

          3. പേജിൻ്റെ അടിയിൽ latest 3-4 kadhayude പേരുണ്ടാകും… ??‍♂️ പുതിയത് കണ്ടാ മനസ്സിലാകും

    2. തൂണിലും തുരുമ്പിലും ഉണ്ട് പാപ്പാൻ. ബിജിഎം ?

      1. ??✌?. ഇനി 22nd ആണ് അടുത്ത ഡ്യൂട്ടി അത് വരെ ഇവിടെ തന്നെ കാണും എനിക്കെന്താ വേറെ പണി..??

Comments are closed.