നിയോഗം Part III (മാലാഖയുടെ കാമുകൻ) 1209

“ആട മണ്ടാ…. നീ അപ്പോൾ ദേഷ്യപ്പെടാതെ ഒന്ന് ചിന്തിച്ചിരുന്നു എങ്കിലോ? പിന്നെ ബിസിനസ് നോക്കി നടത്തണം എന്ന് അവൾ കാര്യം ആയി തന്നെ പറഞ്ഞത് ആയിരിക്കണം.. ബാക്കി ഒക്കെ അവൾ നിന്നോട് പറഞ്ഞപ്പോൾ നീ ചിന്തിച്ചില്ല…റീയാക്ട് ചെയ്തു… “

അവൾ തലക്ക് കൈ വച്ചു…. എന്നെ നോക്കി ചിരിച്ചു…

എനിക്ക് കരച്ചിലോ സന്തോഷമോ രണ്ടും ഒരുമിച്ചു വന്നു.. അർച്ചനയ്ക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ അവൾ എന്തിനു എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കണം? ചേച്ചിയെ ഇഷ്ടമാണ് എന്നാൽ വേറെ ഒരാളെ അതിൽ കൂടുതൽ ഇഷ്ടമാണ് എന്ന് അവൾ പറഞ്ഞു.. അത് ഞാൻ അല്ലെ? ഛെ… വേറെ ഒരാൾ പറഞ്ഞാൽ അനുസരിക്കും എന്ന് പറഞ്ഞു.. അത് ഞാൻ അല്ലെ…?

എനിക്ക് അകെ എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ത ആയി..

ഞാൻ ഓടി ചെന്ന് മീനുവിനെ ഒന്ന് എടുത്തു പൊക്കി വട്ടം കറക്കി ബെഡിൽ ഇട്ടു…

എന്നിട്ട് അവളുടെ ഒപ്പം കയറി കിടന്നു..

“സന്തോഷം കണ്ടില്ലേ ചെക്കന്റെ?”

അവൾ ചിരിച്ചു കൊണ്ട് എന്റെ താടിക്ക് ഒരു പിച്ച് വച്ച് തന്നപ്പോൾ എനിക്ക് ചിരി വന്നു..

“ഒരു കാര്യം കൂടി.. അവൾ അപ്പോൾ എന്താ എന്നെ ഇഷ്ട്ടം ആണെന്ന് നേരത്തെ പറയാതെ ഇരുന്നത്? അങ്ങനെ ആണെങ്കിൽ ഇങ്ങനെ വരുമായിരുന്നോ?”

മീനു എന്നെ ഒന്ന് നോക്കി.

“നിന്നെ ആ വീട്ടിൽ നിന്ന് തല്ക്കാലം മാറ്റിയത് എന്തോ ഒരു കാര്യത്തിന് ആണ്.. അത് നടന്നു കഴിഞ്ഞാൽ എല്ലാം പഴയതുപോലെ ആകും.. ഒരിക്കലും മരണത്തെ പറ്റി ചിന്തിക്കാത്ത ഞാൻ അവിടെ വന്നതും നിന്നെ ട്രെയിനിന് മുൻപിൽ നിന്ന് വലിച്ചു മാറ്റിയതും ഒരു നിയോഗം ആണ്.. നമ്മൾ കാണണം എന്ന് ആരോ തീരുമാനിച്ചത് പോലെ….”

അവൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് മനസിലായില്ല..

“അഹ് എന്തെങ്കിലും ആകട്ടെ.. “

ഞാൻ അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു…

ഞങ്ങൾ തമ്മിൽ വല്ലാത്തൊരു അടുപ്പം വന്നിരുന്നു. എന്നാൽ അതൊരിക്കലും മോശം ആയ അടുപ്പം ആകില്ല എന്ന് ഉറപ്പിക്കാൻ ഉള്ള മച്യുരിറ്റി രണ്ടുപേർക്കും ഉണ്ട് എന്നതാണ് വാസ്തവം.

****

ഞങ്ങൾ ഇറങ്ങിയപ്പോൾ അത്ര നേരം ഒരു വിധത്തിൽ പിടിച്ചു നിന്ന മെറിൻ തന്റെ ഫ്രാസ്സ്ട്രെഷൻ മൊത്തം മേശയിൽ അടിച്ചു വീണ്ടും തീർത്തു..

“ഓ ഗോഡ്… പ്ളീസ് ഡോണ്ട് ഗിവ് മി ദിസ് നൈറ്റ്മെർ എഗൈൻ…..”

എന്ന് സ്വയം പറഞ്ഞു അവൾ നെറ്റി മേശയിൽ മുട്ടിച്ചു..

“മാം…?”

മെറിൻ തല പൊക്കി നോക്കി.. ആവണി ആണ്.. അവളുടെ മുഖം പേടി കൊണ്ട് നിറഞ്ഞിരിക്കുന്നു..

“മാം ആ ചെക്കൻ പറഞ്ഞ കാര്യം.. മറ്റേ പൂച്ചയുടെ???”

അവൾ വേവലാതിയോടെ ചോദിച്ചു..

“അതെ ആവണി.. ഇത് വേറെ ആരോടും പറയരുത്.. നീയും അറിഞ്ഞ ഭാവം വെക്കേണ്ട.. ഓക്കേ?”

“ഫൈൻ മാം.. ആ ചെക്കനും പെണ്ണും…..?”

“ഞാൻ നോക്കിക്കൊള്ളാം…. “

മെറിൻ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു..

ആവണി പുറത്തേക്ക് പോയി…

മെറിൻ വേഗം എസ്‌ഐ രാജനെ വിളിച്ചു..

“രാജൻ.. ഐ വാണ്ട് യു ഹിയർ. ഈറ്റ്സ്‌ ആൻ എമെർജൻസി…”

അവൾ അതും പറഞ്ഞു ഫോൺ വച്ച് സീറ്റിൽ ചാരി ഇരുന്നു..

“സാറെ.. ഒരു വല്ലാത്ത ജീവി എന്റെ പുറകെ ഉണ്ട്.. എനിക്ക് വയ്യ.. രക്ഷിക്കണം…”

ഒരാളുടെ കരച്ചിൽ അവളുടെ മനസ്സിൽ നിന്നും കാതുകളിൽ എത്തിയപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു..

പതിനഞ്ചു മിനുറ്റ്‌ കൊണ്ട് രാജൻ എത്തി..

31 Comments

  1. മൃത്യു

    Bro നിയോഗം 2 കൂടെ ഇവിടെ ഇടു പ്ലീസ് ????????????????????????????????????????????????????????????

    1. വൈകാതെ ഇട്ട് തുടങ്ങും?

  2. അല്ല എഴുത്തുകാരാ.

    ഇങ്ങക്ക് വല്ല സിനിമയും നോക്കിക്കൂടെ ?

  3. Super ?????

  4. ഈ കഥയിൽ പല കാര്യങ്ങളും സെൻസർ ചെയ്തപ്പോൾ പല കഥാപാത്രങ്ങൾക്കും നല്ല വ്യത്യാസം ഉള്ള പോലെ തോന്നി. പ്രേത്യേകിച്ചു റോഷൻ, മീനു എന്നിവർക്ക്

  5. ബ്രോ പുതിയ കഥകൾ ഒന്നുമില്ലേ

  6. MRIDUL K APPUKKUTTAN

    ?????

  7. രോമാഞ്ചിഫിക്കേഷൻ…..??????

  8. ❣️❣️

  9. ⚡Lord of Thunder⚡

  10. കൊള്ളാം തുടരുക അടുത്ത പാർട്ടും വേഗത്തിൽ പോരട്ടെ

    1. എല്ലാ ദിവസവും ഓരോ ഭാഗം വരും എന്നാണ് പുള്ളി പറഞ്ഞത്

  11. ❤️❤️❤️❤️

  12. ❤️❤️

    1. നീ ഇവിടെതന്നെ ആണോ ???

      1. അങ്ങനെ വേണേൽ പറയാം??

        1. എന്നാലും ഇതെങ്ങനെ സാധിക്കുന്നു

          1. നിങൾ ഉറങ്ങുമ്പോൾ ഞാൻ ഇതിൽ ഇരിക്കും that’s all…

            വേറെ പണി ഇല്ലല്ലോ.. ഇന്ന് 5 കഥ വായിച്ചു കഴിഞ്ഞു.. ഇനി ഒരു 4 എണ്ണം കൂടി വായിക്കണം വയ്കുന്നേരതിന് മുന്നേ

          2. കഥ വായിക്കുമ്പോൾ പുതിയ കഥ വരുന്നത് എങ്ങനെ അറിയുന്നു

          3. പേജിൻ്റെ അടിയിൽ latest 3-4 kadhayude പേരുണ്ടാകും… ??‍♂️ പുതിയത് കണ്ടാ മനസ്സിലാകും

    2. തൂണിലും തുരുമ്പിലും ഉണ്ട് പാപ്പാൻ. ബിജിഎം ?

      1. ??✌?. ഇനി 22nd ആണ് അടുത്ത ഡ്യൂട്ടി അത് വരെ ഇവിടെ തന്നെ കാണും എനിക്കെന്താ വേറെ പണി..??

Comments are closed.