നിയോഗം Part III (മാലാഖയുടെ കാമുകൻ) 1209

ഏതാനും നിമിഷം കൊണ്ട് അച്ഛൻ ഓടി മുകളിൽ വന്നു. ഈ കാഴ്ച കണ്ടു വല്ലാതെ തളർന്നു പോയെങ്കിലും വളരെ വേഗം അച്ഛൻ ചാടി ബെഡിൽ കയറി അവളുടെ കഴുത്തിൽ കുരുക്കിയ സാരി വലിച്ചു അഴിക്കാൻ നോക്കി..
നന്നായി കുരുങ്ങിയ സാരി വലിച്ചു അഴിക്കാൻ കുറച്ചു കഷ്ടപ്പെട്ടു..
എന്നാലും അഴിച്ചെടുത്തു…

അർച്ചന ശ്വാസം അഞ്ഞു വലിച്ചു.. ഏടത്തിയുടെ തോളിലേക്ക് വീണ അവളെ അവർ പിടിച്ചു ബെഡിൽ കിടത്തി..
എല്ലാവരുടെയും മനസ് ചത്തിരുന്നു.. ഞങ്ങൾ എല്ലാവരും വലിയ തെറ്റ് ചെയ്തു എന്നൊരു തോന്നൽ അവരുടെ മനസ്സിൽ ഉണ്ടായിരുന്നു..

ഒരു ഡോക്ടർ ആയ അർച്ചന ഇങ്ങനെ ഒരു കടുംകൈ കാണിക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല..

***

മെറിനോട് പറഞ്ഞു ഞങ്ങൾ പുറത്ത് ഇറങ്ങി.. സ്കൂട്ടിയിൽ കയറി അവളുടെ വീട്ടിലേക്ക് ചെന്നു..

അവൾ ഇടക്ക് വണ്ടി നിർത്തി ഒരു കടയിൽ കയറിയിരുന്നു.. അതിൽ ഒരു ബാഗ് എടുത്തു എനിക്ക് തന്നു. തുറന്നു നോക്കിയപ്പോൾ രണ്ടുമൂന്നു ബനിയനും ട്രാക്ക് പാന്റുകളും, ഇന്നർ അടക്കം ഉണ്ട്.

ഞാൻ അവളെ സ്നേഹത്തോടെ നോക്കി.

“അപ്പൊ നിനക്ക് സ്നേഹം ഉണ്ട്…”

ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചുമ്മാ പറഞ്ഞു.. എന്നിട്ട് ബെഡിൽ ഇരുന്നു.

“എനിക്ക് നിന്നോട് സ്നേഹം ഒക്കെ ഉണ്ട്.. എന്തായാലും നിന്റെ ഭാര്യയുടെ അത്രയും സ്നേഹം ഉണ്ടാകുമോ എന്ന് സംശയം ആണ്…”

മീനാക്ഷി അതും പറഞ്ഞു നിലത്തു ഭിത്തിയോട് ചേർന്ന് ഇരുന്നു എന്നെ നൊക്കി..

“അവൾ എന്താ എന്നോട് പറഞ്ഞത് എന്ന് നിനക്ക് അറിയുമോ?”

“എന്ത് പറഞ്ഞാലും അവൾക്ക് നിന്നെ ഒത്തിരി ഇഷ്ട്ടം ആണ്… ഒരു പെണ്ണ് ആയ എനിക്ക് മനസിലാകും..”

“എങ്ങനെ? “

“ഡാ.. നീ ഒന്ന് ആലോചിക്ക്.. എംബിബിഎസ്‌ കഴിഞ്ഞു പ്രാക്ടീസ് ചെയ്യാൻ റെഡി ആയി നിൽക്കുന്ന കുട്ടി.., പണക്കാർ ആണ്, അവൾക്ക് സ്വയം എന്ത് വേണമെങ്കിലും തീരുമാനിക്കാം.. പക്ഷെ അവൾ നിന്നെ കെട്ടാൻ സമ്മതിച്ചു എങ്കിൽ അവൾക്ക് നിന്നോട് ഇഷ്ട്ടം ഉള്ളത് കൊണ്ട് മാത്രം ആണ്… നീ അത് ആലോചിച്ചോ? അവളുടെ ക്യാരീർ പകുതിക്ക് വച്ച് നിൽക്കുമ്പോൾ നിന്നെ ഇഷ്ടമില്ലാതെ അവൾ ഇതിനു തയാറാകുമോ?”

മീനു അത് ചോദിച്ചപ്പോൾ എനിക്ക് ഉത്തരം മുട്ടി.

“അവൾ പറയുന്നവനെ കൊണ്ട് മാത്രമേ ഞാൻ അവളെ കെട്ടിക്കുള്ളു..”

അവളുടെ പപ്പ ഒരിക്കൽ പറഞ്ഞത് എനിക്ക് ഓർമ വന്നു. അപ്പോൾ അവൾ എന്നെ ഇഷ്ടപെട്ടിരുന്നോ?

അവൾ ഇടക്കൊക്കെ എന്നെ ഒരു കള്ളനോട്ടം എറിയുന്നത് എനിക്ക് ഊർമ്മ വന്നു..
എന്നെ കാണുമ്പോൾ മുഖം കുനിക്കുന്നതും. അടുത്ത് ചുറ്റിപറ്റി നിൽക്കുന്നതും…

“നീയെന്താ ഒന്നും പറയാത്തത്?”

മീനു വീണ്ടും ചോദിച്ചു..

“നീ പറഞ്ഞത് സത്യം ആണെന്ന് തോന്നുന്നു… അവളുടെ ഭർത്താവ് വീട്ടിൽ മോശക്കാരൻ ആകുന്നത് അവൾക്ക് ഇഷ്ടമില്ലാത്തത് കൊണ്ടായിരിക്കുമോ അവൾ അവർ പറഞ്ഞ കാര്യങ്ങൾ എന്നോട് പറഞ്ഞത്?”

“അതെഡാ പൊട്ടാ.. നിനക്ക് അത് മനസിലാകാത്തത് കൊണ്ടാണ്..”

മീനു എന്നെ നോക്കി ചിരിച്ചു..

“ങേ? മനസിലായില്ല….?”

ഞാൻ ആകാംഷയോടെ ചോദിച്ചു..

“മരകഴുതെ.. …മറ്റുള്ളവർ അങ്ങനെ പറഞ്ഞു എന്നല്ലേ അവൾ പറഞ്ഞത്? അവളുടെ അഭിപ്രായം അവൾ പറഞ്ഞോ?”

“ഇല്ല…”

“എടാ അത് നിന്നോട് അവൾക് ഒരു കുഴപ്പവും ഇല്ലാത്തത് കൊണ്ടാണ് അല്ലാതെ അവളെ തൊടരുത് എന്നല്ല അതിന്റെ അർഥം… നിന്നെ പ്രൊവോക്ക്‌ ചെയ്യാൻ ആണ് അവൾ അങ്ങനെ പറഞ്ഞിട്ടുണ്ടാകുക.. പിന്നെ വേറെ ഒരാൾ പറഞ്ഞാൽ അനുസരിക്കും എന്ന് പറഞ്ഞില്ലേ? ഡാ പൊട്ടാ അത് നീയാണ്…”

“വാട്ട്? ഹേ അങ്ങനെ ആണോ?”

31 Comments

  1. മൃത്യു

    Bro നിയോഗം 2 കൂടെ ഇവിടെ ഇടു പ്ലീസ് ????????????????????????????????????????????????????????????

    1. വൈകാതെ ഇട്ട് തുടങ്ങും?

  2. അല്ല എഴുത്തുകാരാ.

    ഇങ്ങക്ക് വല്ല സിനിമയും നോക്കിക്കൂടെ ?

  3. Super ?????

  4. ഈ കഥയിൽ പല കാര്യങ്ങളും സെൻസർ ചെയ്തപ്പോൾ പല കഥാപാത്രങ്ങൾക്കും നല്ല വ്യത്യാസം ഉള്ള പോലെ തോന്നി. പ്രേത്യേകിച്ചു റോഷൻ, മീനു എന്നിവർക്ക്

  5. ബ്രോ പുതിയ കഥകൾ ഒന്നുമില്ലേ

  6. MRIDUL K APPUKKUTTAN

    ?????

  7. രോമാഞ്ചിഫിക്കേഷൻ…..??????

  8. ❣️❣️

  9. ⚡Lord of Thunder⚡

  10. കൊള്ളാം തുടരുക അടുത്ത പാർട്ടും വേഗത്തിൽ പോരട്ടെ

    1. എല്ലാ ദിവസവും ഓരോ ഭാഗം വരും എന്നാണ് പുള്ളി പറഞ്ഞത്

  11. ❤️❤️❤️❤️

  12. ❤️❤️

    1. നീ ഇവിടെതന്നെ ആണോ ???

      1. അങ്ങനെ വേണേൽ പറയാം??

        1. എന്നാലും ഇതെങ്ങനെ സാധിക്കുന്നു

          1. നിങൾ ഉറങ്ങുമ്പോൾ ഞാൻ ഇതിൽ ഇരിക്കും that’s all…

            വേറെ പണി ഇല്ലല്ലോ.. ഇന്ന് 5 കഥ വായിച്ചു കഴിഞ്ഞു.. ഇനി ഒരു 4 എണ്ണം കൂടി വായിക്കണം വയ്കുന്നേരതിന് മുന്നേ

          2. കഥ വായിക്കുമ്പോൾ പുതിയ കഥ വരുന്നത് എങ്ങനെ അറിയുന്നു

          3. പേജിൻ്റെ അടിയിൽ latest 3-4 kadhayude പേരുണ്ടാകും… ??‍♂️ പുതിയത് കണ്ടാ മനസ്സിലാകും

    2. തൂണിലും തുരുമ്പിലും ഉണ്ട് പാപ്പാൻ. ബിജിഎം ?

      1. ??✌?. ഇനി 22nd ആണ് അടുത്ത ഡ്യൂട്ടി അത് വരെ ഇവിടെ തന്നെ കാണും എനിക്കെന്താ വേറെ പണി..??

Comments are closed.