നിയോഗം Part III (മാലാഖയുടെ കാമുകൻ) 1210

“മീനു…. അവനെ കാത്തിരിക്കുന്ന ഒരു പെണ്ണ് ഉണ്ട്.. കൂടാതെ എന്ത് വിശ്വസിച്ചാണ് നീ ഒരു ആണിനെ അവിടെ താമസിപ്പിക്കുക? “

മെറിൻ ഉടനെ ചോദിച്ചു.. ഈ പോലീസുകാർ എന്താ ഇങ്ങനെ എന്ന് ഞാൻ ചിന്തിച്ചു..

“മാം.. ഇന്നലെ ഞാൻ കുടിച്ചു ബോധം ഇല്ലാതെ ആണ് അവന്റെ മുൻപിൽ നിന്നത്.. അവൻ എന്നെ എന്തു വേണമെങ്കിലും ചെയ്തോട്ടെ എന്ന് കരുതി തന്നെ.. എന്നാൽ… എന്നാൽ ഇവൻ ഉണ്ടല്ലോ..
എന്നെ വേഗം തുണി മാറ്റി ഉടുപ്പിക്കുകയാണ് ചെയ്തത്.. ഞാൻ.. ഞാൻ കണ്ട ആണുങ്ങൾ ഒന്നും ഇങ്ങനെ മാന്യന്മാർ അല്ല.. ഇതിൽ പരം കൂടുതൽ എന്ത് വേണം മാം? “

മീനാക്ഷി ചിരിച്ചു.. ഈ പെണ്ണ് അങ്ങനെ കരയാറില്ല എന്ന് ഞാൻ ഓർത്തു..

“പിന്നെ.. അവനു ഭാര്യാ ഉണ്ടെന്നു എനിക്കറിയാം. പക്ഷെ ഒറ്റപെടലിന്റെയും ആരും ഇല്ലാത്തതിന്റെയും വേദന കുറെ സഹിച്ചവൾ ആണ് ഞാൻ.. മാമിനു അത് മനസ്സിലാകുമോ എന്ന് എനിക്കറിയില്ല…”

മീനാക്ഷി പറഞ്ഞു നിർത്തി..

മെറിൻ ഒന്നും മിണ്ടിയില്ല.. അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. എന്നാലും മെറിന്റെ മുഖത്തെ പരിഭ്രമം ഞാൻ ശ്രദ്ധിച്ചു.

“മീനു…കാര്യമാക്കണ്ട.. ഞാൻ ചോദിച്ചു എന്നെ ഉള്ളു…”

മെറിൻ മെല്ലെ പറഞ്ഞു..

“ആൻഡ്.. നീ എന്താ ചെയ്യാൻ പോകുന്നത്?”

മെറിന്റെ ചോദ്യം എന്നോടായി..

“ഒരു മോഡൽ ഹണ്ട് ഉണ്ട് മാം.. ബാംഗ്ലൂർ. അതിനു പോകണം. എന്റെ അവസാന ശ്രമം ആണ്. ഇനി വീട്ടുകാർ ഇല്ലല്ലോ എനിക്ക്…”

അത് പറഞ്ഞപ്പോൾ സങ്കടം തോന്നി എനിക്ക്.. എന്നാലും എന്റെ മനസ്സിൽ വല്ലാതെ ദേഷ്യം തോന്നി എല്ലാവരോടും.. അർച്ചന പോലും എന്നെ സപ്പോർട്ട് ചെയ്തില്ലല്ലോ എന്ന് ഞാൻ ആലോചിച്ചു..

“ഫൈൻ.. വീട്ടുകാരോട് ഒന്ന് സംസാരിച്ചുകൂടെ നിനക്ക്?”

മെറിൻ സംശയത്തോടെ ചോദിച്ചു.

“എന്തിനാ മാം? എന്തൊരു അടി ആണ് എന്നെ അടിച്ചത് എന്ന് അറിയുമോ? അമ്മയും, ഏടത്തിയും, അച്ഛനും.. മാറി മാറി അടിച്ചു.. അതിനിടയിൽ ആരോ കാമപ്രാന്തൻ എന്നാണ് വിളിച്ചത്.. എത്ര സങ്കടം ഉണ്ട് അറിയുമോ?”

അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു പോയി.. മുഖം കുനിച്ചു ഇരുന്നു കരയുക എന്നല്ലാതെ മറ്റു വഴികൾ എന്റെ മുൻപിൽ ഇല്ലായിരുന്നു..

“കരയല്ലേടാ….”

മീനാക്ഷി എന്റെ തോളിൽ കൈ വച്ച് സങ്കടത്തോടെ പറഞ്ഞു എങ്കിലും എനിക്ക് കരച്ചിൽ ഒതുക്കാൻ ആയില്ല..

“കരഞ്ഞോട്ടെ മീനു.. ലെറ്റ് ഇറ്റ് ഔട്ട്.. “

മെറിൻ അവിടെ ഇരുന്നു മീനാക്ഷിയോട് പറയുന്നത് ഞാൻ കെട്ടു..

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ എന്റെ കരച്ചിൽ തന്നെ ഒതുങ്ങി.. ഞാൻ മുഖം തുടച്ചു തല പൊക്കി.. നിറഞ്ഞ കണ്ണുകളുമായി മീനാക്ഷി എന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.. ഒരു പുഞ്ചിരിയോടെ മെറിനും..

കുറച്ചു നിമിഷം കഴിഞ്ഞപ്പോൾ ഞാൻ കണ്ണ് തുടച്ചു.

“തല്ക്കാലം.. വീട്ടിൽ ഇരിക്ക്.. ഇപ്പൊ ബാംഗ്ലൂർ പോകണ്ട. കേട്ടോ?”

മെറിൻ എന്നോട് പറഞ്ഞു.

“അതെന്താ മാം?”

“കാര്യം ഉണ്ടെന്നു കരുതിക്കോ.. ഞാൻ പറയാം. മീനു.. ഒറ്റക്ക് എവിടെയും പോകണ്ട. ഇവനെ കൂട്ടി വേണം പോകാൻ. കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട.. കേട്ടോ? പൊയ്ക്കോളൂ.. എന്ത് ഉണ്ടെങ്കിലും വിളിക്കണം..?”

ഞാനും മീനുവും വല്ലതെ കൺഫ്യൂസ്ഡ് ആയി. എന്നാലും ഞങ്ങൾ അവളോട് പറഞ്ഞു ഇറങ്ങി.

***

സാരിയിൽ തൂങ്ങി കിടന്നു പിടയുന്ന അർച്ചനയെ കണ്ടതും ഏട്ടത്തി അലറി കരഞ്ഞു..

“അച്ഛാ.. അച്ഛാ.. ഓടി വാ….”

എന്ന് അലറിക്കൊണ്ട് ഏട്ടത്തി അവളുടെ കാലിൽ പിടിച്ചു പൊക്കി.. അവൾ അപ്പോഴും പിടയുന്നുണ്ടായിരുന്നു.. കുരുക്ക് നന്നായി മുറുകിയിരുന്നു..

31 Comments

  1. മൃത്യു

    Bro നിയോഗം 2 കൂടെ ഇവിടെ ഇടു പ്ലീസ് ????????????????????????????????????????????????????????????

    1. വൈകാതെ ഇട്ട് തുടങ്ങും?

  2. അല്ല എഴുത്തുകാരാ.

    ഇങ്ങക്ക് വല്ല സിനിമയും നോക്കിക്കൂടെ ?

  3. Super ?????

  4. ഈ കഥയിൽ പല കാര്യങ്ങളും സെൻസർ ചെയ്തപ്പോൾ പല കഥാപാത്രങ്ങൾക്കും നല്ല വ്യത്യാസം ഉള്ള പോലെ തോന്നി. പ്രേത്യേകിച്ചു റോഷൻ, മീനു എന്നിവർക്ക്

  5. ബ്രോ പുതിയ കഥകൾ ഒന്നുമില്ലേ

  6. MRIDUL K APPUKKUTTAN

    ?????

  7. രോമാഞ്ചിഫിക്കേഷൻ…..??????

  8. ❣️❣️

  9. ⚡Lord of Thunder⚡

  10. കൊള്ളാം തുടരുക അടുത്ത പാർട്ടും വേഗത്തിൽ പോരട്ടെ

    1. എല്ലാ ദിവസവും ഓരോ ഭാഗം വരും എന്നാണ് പുള്ളി പറഞ്ഞത്

  11. ❤️❤️❤️❤️

  12. ❤️❤️

    1. നീ ഇവിടെതന്നെ ആണോ ???

      1. അങ്ങനെ വേണേൽ പറയാം??

        1. എന്നാലും ഇതെങ്ങനെ സാധിക്കുന്നു

          1. നിങൾ ഉറങ്ങുമ്പോൾ ഞാൻ ഇതിൽ ഇരിക്കും that’s all…

            വേറെ പണി ഇല്ലല്ലോ.. ഇന്ന് 5 കഥ വായിച്ചു കഴിഞ്ഞു.. ഇനി ഒരു 4 എണ്ണം കൂടി വായിക്കണം വയ്കുന്നേരതിന് മുന്നേ

          2. കഥ വായിക്കുമ്പോൾ പുതിയ കഥ വരുന്നത് എങ്ങനെ അറിയുന്നു

          3. പേജിൻ്റെ അടിയിൽ latest 3-4 kadhayude പേരുണ്ടാകും… ??‍♂️ പുതിയത് കണ്ടാ മനസ്സിലാകും

    2. തൂണിലും തുരുമ്പിലും ഉണ്ട് പാപ്പാൻ. ബിജിഎം ?

      1. ??✌?. ഇനി 22nd ആണ് അടുത്ത ഡ്യൂട്ടി അത് വരെ ഇവിടെ തന്നെ കാണും എനിക്കെന്താ വേറെ പണി..??

Comments are closed.