നിയോഗം Part III (മാലാഖയുടെ കാമുകൻ) 1209

മീനുവിനെ നോക്കി രാജൻ പറഞ്ഞു പുറത്തേക്ക് നടന്നു..

ഞാൻ ഡോർ അടച്ചു അവളെ നോക്കി..

“എന്നെ കണ്ടതോടെ നിന്റെ കഷ്ടകാലം തുടങ്ങി അല്ലെ?”

ഞാൻ അവളോട് ചോദിച്ചു..

“വന്നു കിടക്കഡാ മിണ്ടാതെ“

അതും പറഞ്ഞു അവൾ തിരിഞ്ഞു റൂമിൽ കയറി.. ഇതെന്തൊരു പെണ്ണാണ് ദൈവമേ എന്ന് സ്വയം ചോദിച്ചു ഞാനും പുറകെ ചെന്നു..

അവൾ ബെഡിൽ ഇരിക്കുകയാണ്. ഞാൻ പോയി ഒപ്പം ഇരുന്നു..

“ഡാ.. എനിക്ക് പേടി ആകുന്നു….”

“ഹെയ്‌ ഞാൻ ഇല്ലേ നിനക്ക്….”

“എന്റെ കാര്യം ആലോചിച്ചു അല്ല.. നിന്റെ.. “

ഞാൻ അവളെ ഒന്ന് നോക്കി.. തെറി വിളിക്കുകയും ചെയ്യും എന്നാൽ സ്നേഹിച്ചു കൊല്ലുകയും ചെയ്യും..

“ഇനി അത് വന്നാൽ എന്ത് ചെയ്യണം എന്ന് എനിക്കറിയാം..എനിക്കങ്ങനെ പേടി ഒന്നും ഇല്ല.. സംഗതി അതിന്റെ വാലു കണ്ടപ്പോൾ ഒന്ന് വിറച്ചു.. “

“ഞാൻ പറഞ്ഞില്ലേ? അതൊരു പെണ്ണിനെ പോലെ ഉണ്ട്.. എന്നാൽ പൂച്ചയെ പോലെ ആണ് എനിക്ക് തോന്നിയത്.. ഈ ക്യാറ്റ്‌ വുമൺ സിനിമ കണ്ടിട്ടില്ലേ? അതുപോലെ…”

“മ്മ്മ്.. പക്ഷെ അതെന്തിനാ ഇവിടെ വന്നത് എന്നാലോചിക്കുമ്പോൾ… അഹ് മെറിൻ മാം വിളിക്കും എന്നല്ലേ പറഞ്ഞത്…”

“മ്മ്മ്…ഇപ്പൊ മനസ്സിലായോ അവർ എന്താണ് പോകണ്ട എന്ന് പറഞ്ഞത് എന്ന്? എന്തോ കാര്യം ഉണ്ടെടാ… നമ്മളെ ആരോ വിടാതെ പിടിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു… ഇന്ന് ബൈക്കിൽ വന്ന പെണ്ണിനെ ശ്രദ്ധിച്ചോ? കറുത്ത വേഷം.. അന്ന് നീ കണ്ട പെണ്ണും ഇതുപോലെ അല്ലായിരുന്നോ? “

“ഞാൻ ഇത് പറഞ്ഞപ്പോൾ ഐപിഎസ്‌കാരി ആയ മെറിൻ പേടിക്കണമെങ്കിൽ എന്തോ ഉണ്ട്.. എനിക്ക് ചാകാൻ പേടി ഒന്നും ഇല്ല.. നിനക്കുണ്ടോ?”

ഞാൻ അവളെ നോക്കി..

“കോപ്പ്… ആർക്ക് പേടി…! ”

ഇതാണ് കിട്ടിയ മറുപടി.. ഇങ്ങനെ ഒരു സാധനം..

ഞങ്ങൾ കിടന്നു..

കിടന്നു എങ്കിലും ഉറക്കം വന്നില്ല.. കണ്ണടച്ചാൽ ആ രൂപം ആണ് മനസ്സിൽ.. അതെന്തിന് ഇവിടെ വന്നു? മീനു പറഞ്ഞത് പോലെ ഇന്ന് കണ്ട ബൈക്ക് കാരിക്ക് എന്തോ ബന്ധം ഉണ്ടോ?

എന്തൊക്കെയോ ചിന്തിച്ചു കിടന്നു. മീനുവും ഉറങ്ങിയിട്ടില്ല എന്ന് മനസിലായി.. അവൾ എന്റെ കയ്യിൽ തെരുപ്പിടിച്ചുകൊണ്ടിരുന്നു..

എന്നാൽ ഒന്നും പറഞ്ഞില്ല..

***

മെറിൻ ഉറക്കം വരാതെ കിടക്കുകയായിരുന്നു.. കണ്ണൊന്നു അടഞ്ഞു വന്നപ്പോൾ എന്തോ ഒരു രൂക്ഷ ഗന്ധം പരന്നു..

കണ്ണ് തുറന്നു നോക്കിയ അവൾക്ക് വല്ലാത്തൊരു ഞെട്ടൽ ഉണ്ടായി.

റൂമിന്റെ വാതിലിന്റെ അടുത്ത് ഒരു ജീവി. ശരീരം മൊത്തം കറുത്ത, തല പൂച്ചയുടേതും ആയ ഒരു ജീവി. റൂമിലെ ഡിം ലൈറ്റിൽ വ്യക്തം ആയി കാണാം അതിനെ. ഒരു പെണ്ണ് പോലെ… എന്നാൽ പൂച്ചയുടെ തലയും കറുത്ത രൂപവും മെറിനെ ഞെട്ടിച്ചു…

അതിന്റെ കണ്ണുകൾ ഇരുട്ടിൽ വെട്ടി തിളങ്ങുന്നത് കണ്ടപ്പോൾ അവൾക്ക് ദേഹം മൊത്തം തളരുന്നത് പോലെ തോന്നി..

മെറിൻ ചാടി എണീക്കാൻ നോക്കി.

****

അതെ സമയം… മീനാക്ഷിയുടെ വീട്ടിൽ നിന്നും കുറച്ചു മാറി ഒരു കെട്ടിടത്തിന്റെ മുകളിൽ അതുപോലെ ഒരു ജീവി ഉണ്ടായിരുന്നു..

അത് വളരെ വെക്തമായി ഇൻസ്‌പെക്ടർ രാജന്റെ ചലനങ്ങൾ നോക്കി ഒരു കരിംപൂച്ചയെപോലെ പതുങ്ങി കിടക്കുകയായിരുന്നു..

അതെന്തോ ഡിവൈസ് വഴി ഒരു സിഗ്നൽ ആർക്കോ കൊടുത്തപ്പോൾ റെയിൽവേ ട്രാക്കിന്റെ അടുത്തുള്ള റോഡിലേക്ക് ഇരുട്ടിന്റെ മറ പറ്റി ഹെഡ് ലൈറ്റ്‌ ഡിം അടിച്ചു മെല്ലെ ഒരു കറുത്ത റോൾസ് റോയ്‌സ് ഫാന്റം കാർ ഒഴുകി വന്നു…

666 എന്ന നമ്പർ ഹൈലൈറ്റ്‌ ചെയ്തു വച്ച അതെ വണ്ടി.. ഒരു മരണത്തിന്റെ ദൂതനെ പോലെ അത് ഇരുട്ടിൽ പതുങ്ങി നിന്നു..
ഒരു കരിമ്പുലിയെ പോലെ… ആരെയോ ലക്ഷ്യം വച്ച്..

ഇതൊന്നും അറിയാതെ ഇൻസ്‌പെക്ടർ രാജൻ ഒരു സിഗരറ്റ് കത്തിച്ചു ചുണ്ടിൽ വച്ചു..

തുടരും..

31 Comments

  1. മൃത്യു

    Bro നിയോഗം 2 കൂടെ ഇവിടെ ഇടു പ്ലീസ് ????????????????????????????????????????????????????????????

    1. വൈകാതെ ഇട്ട് തുടങ്ങും?

  2. അല്ല എഴുത്തുകാരാ.

    ഇങ്ങക്ക് വല്ല സിനിമയും നോക്കിക്കൂടെ ?

  3. Super ?????

  4. ഈ കഥയിൽ പല കാര്യങ്ങളും സെൻസർ ചെയ്തപ്പോൾ പല കഥാപാത്രങ്ങൾക്കും നല്ല വ്യത്യാസം ഉള്ള പോലെ തോന്നി. പ്രേത്യേകിച്ചു റോഷൻ, മീനു എന്നിവർക്ക്

  5. ബ്രോ പുതിയ കഥകൾ ഒന്നുമില്ലേ

  6. MRIDUL K APPUKKUTTAN

    ?????

  7. രോമാഞ്ചിഫിക്കേഷൻ…..??????

  8. ❣️❣️

  9. ⚡Lord of Thunder⚡

  10. കൊള്ളാം തുടരുക അടുത്ത പാർട്ടും വേഗത്തിൽ പോരട്ടെ

    1. എല്ലാ ദിവസവും ഓരോ ഭാഗം വരും എന്നാണ് പുള്ളി പറഞ്ഞത്

  11. ❤️❤️❤️❤️

  12. ❤️❤️

    1. നീ ഇവിടെതന്നെ ആണോ ???

      1. അങ്ങനെ വേണേൽ പറയാം??

        1. എന്നാലും ഇതെങ്ങനെ സാധിക്കുന്നു

          1. നിങൾ ഉറങ്ങുമ്പോൾ ഞാൻ ഇതിൽ ഇരിക്കും that’s all…

            വേറെ പണി ഇല്ലല്ലോ.. ഇന്ന് 5 കഥ വായിച്ചു കഴിഞ്ഞു.. ഇനി ഒരു 4 എണ്ണം കൂടി വായിക്കണം വയ്കുന്നേരതിന് മുന്നേ

          2. കഥ വായിക്കുമ്പോൾ പുതിയ കഥ വരുന്നത് എങ്ങനെ അറിയുന്നു

          3. പേജിൻ്റെ അടിയിൽ latest 3-4 kadhayude പേരുണ്ടാകും… ??‍♂️ പുതിയത് കണ്ടാ മനസ്സിലാകും

    2. തൂണിലും തുരുമ്പിലും ഉണ്ട് പാപ്പാൻ. ബിജിഎം ?

      1. ??✌?. ഇനി 22nd ആണ് അടുത്ത ഡ്യൂട്ടി അത് വരെ ഇവിടെ തന്നെ കാണും എനിക്കെന്താ വേറെ പണി..??

Comments are closed.