****
അലർച്ചയും ബഹളവും ഒക്കെ കേട്ട് മീനു ചാടി എണീറ്റ് വന്നപ്പോൾ ഞാൻ ഇടി വെട്ടിയത് പോലെ നിൽക്കുകയായിരുന്നു..
“എന്താ റോഷൻ? എന്താ?”
അവൾ അത് ചോദിച്ചപ്പോൾ എനിക്ക് മിണ്ടാൻ ആയില്ല.. മേശയിൽ ഉള്ള സാധനങ്ങൾ ഒക്കെ നിലത്തു വീണിരുന്നു.. ഞാൻ വേഗം പുറത്തേക്ക് വന്നു..
മെയിൻ ഡോർ തുറന്നു കിടക്കുന്നു. എന്നാൽ പൂട്ട് പൊളിച്ചിട്ടും ഇല്ല..
പക്ഷെ എന്നെ വിറപ്പിച്ചത് ആ രൂപത്തിന്റെ വാൽ ആയിരുന്നു.. മീനു നേരത്തെ കണ്ടത് പോലെ അതൊരു പെണ്ണിനെ പോലെ ഉണ്ട്.. വാലുള്ള പെണ്ണോ?
ഞാൻ വിളറി വെളുത്തു അവളെ നോക്കി… അവൾക്ക് ഞാൻ എന്തോ കണ്ടു എന്ന് മനസിലായി..
ഞാൻ അവളോട് കാര്യം പറഞ്ഞു.. അവൾ എന്തോ ചിന്തിച്ചു അവിടെ നിന്നു..
ശേഷം അവൾ മേശ നേരെ വച്ചപ്പോൾ പുറത്തൊരു അനക്കം കെട്ടു..
“റോഷൻ?”
ഒരു ആണിന്റെ വിളി..
ഞാൻ മീനുവിനെ ഒന്ന് നോക്കി പുറത്തേക്ക് ചെന്നപ്പോൾ അവിടെ ഒരാൾ ഉണ്ടായിരുന്നു.
നല്ല ഒത്ത ശരീരം ഉള്ള ഒരാൾ.
“റോഷൻ അല്ലെ? ഞാൻ ഇൻസ്‌പെക്ടർ രാജൻ.”
അയാൾ പറഞ്ഞപ്പോൾ എനിക്ക് മനസിലായി. മെറിൻ മാം പറഞ്ഞിരുന്നു.
“സാർ? എന്താ ഇവിടെ?”
ഞാൻ ചോദിച്ചപ്പോൾ മീനു പുറത്തേക്ക് വന്നു.
“നിങ്ങൾക് കുഴപ്പം ഒന്നും ഇല്ലല്ലോ?”
അയാൾ ആദ്യം ചോദിച്ചത് അതാണ്.. രാജൻ നെഞ്ച് പൊത്തി പിടിച്ചിട്ടുണ്ടായിരുന്നു.
“ഇല്ല സാർ.. പക്ഷെ സാർ ഈ നേരത്ത്? എങ്ങനെ ഇവിടെ”
“നെഞ്ചിൽ എന്താ പറ്റിയത്?”
ഞാൻ ആദ്യം ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാൻ വന്ന അയാളെ അതിനു സമ്മതിക്കാതെ മീനു ചോദിച്ചതാണ്..
“സാർ അകത്തു വാ….”
അവൾ അയാളെ അകത്തേക്ക് വിളിച്ചപ്പോൾ അയാൾ ഒന്ന് സംശയിച്ചു പിന്നെ അകത്തു കയറി..
അയാൾക് ഇരിക്കാൻ ഒരു കസേര കൊടുത്തപ്പോൾ രാജൻ അതിൽ ഇരുന്നു.
കറുത്ത ഷർട്ട് ആണ് അയാൾ ഇട്ടിരുന്നത്. അതിന്റെ ബട്ടൺ അഴിച്ചപ്പോൾ ഒരു പാട് കണ്ടു.. കൂർത്ത എന്തോ കുത്തിയത് പോലെ വട്ടത്തിൽ ഒരു കൊച്ചു മുറിവ്.. അതിനു ചുറ്റും ചുവന്നു കിടക്കുന്നു..
“ഇവിടെ നിന്ന് ഇറങ്ങി ഓടിയ സാധനം ചവുട്ടിയതാണ്…”
അയാൾ അല്പം ദേഷ്യത്തിൽ പറഞ്ഞു. മീനു എന്നെ ഒന്ന് നോക്കി..
എനിക്ക് ഒന്നും പറയാൻ തോന്നിയില്ല. അവൾ അകത്തു ചെന്ന് ഒരു കവർ കൊണ്ടുവന്നു.
അതിൽ നിന്നും ഡെറ്റോളും കോട്ടൺ തുണിയും ബീറ്റഡിൻ ലിക്വിഡും എടുത്തു പുറത്തു വച്ചു.
അതിൽ നിന്നും ഡെറ്റോൾ എടുത്തു കോട്ടണിൽ ആക്കി അയാളുടെ നെഞ്ചിൽ വച്ചു അമർത്തിയപ്പോൾ രാജൻ ഒന്ന് പകച്ചു കൊണ്ട് അവളെ നോക്കി.. ഒരു പരിഭ്രമം പോലെ.. എനിക്ക് ആ സിറ്റുവേഷനിലും ചിരി വന്നു..
രാജൻ വേഗം അവളുടെ കയ്യിൽ നിന്ന് കോട്ടൺ വാങ്ങി സ്വന്തം ചെയ്തു..
മുറിയിൽ ഒരു രൂക്ഷ ഗന്ധം തങ്ങി നിന്നിരുന്നു..
ആരും ഒന്നും മിണ്ടിയില്ല… മീനു അകത്തു ചെന്ന് കട്ടൻ കാപ്പി വച്ച് കൊണ്ടുവന്നു. അത് രാജന് കൊടുത്ത ശേഷം അവൾ ഭിത്തിയിൽ ചാരി നിന്നു..
“സാർ.. ഇനിയെങ്കിലും പറ.. സാര് ഇവിടെ വന്നതും, ഇന്ന് ഞാൻ സാക്ഷി പറഞ്ഞതും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? അന്ന് ആ വീട്ടിൽ കയറിയ ആളും ഇന്ന് റൂമിൽ വന്ന സാധനവും തമ്മിൽ എന്തോ കണക്ഷൻ ഇല്ലേ?”
“മെറിൻ നിന്നെ കാണാൻ വരും.. പേടിക്കണ്ട ഉറങ്ങിക്കോ.. ഞാൻ കുറച്ചു അപ്പുറത്തു ഉണ്ടാകും..”
രാജൻ കാപ്പി കുടിച്ചു ഗ്ലാസ് അവിടെ വച്ചു. പിസ്റ്റൾ എടുത്തു ലോഡ് ചെയ്തു..
“കാപ്പിക്ക് നന്ദി..”
Bro നിയോഗം 2 കൂടെ ഇവിടെ ഇടു പ്ലീസ് ????????????????????????????????????????????????????????????
വൈകാതെ ഇട്ട് തുടങ്ങും?
അല്ല എഴുത്തുകാരാ.
ഇങ്ങക്ക് വല്ല സിനിമയും നോക്കിക്കൂടെ ?
Super ?????
ഈ കഥയിൽ പല കാര്യങ്ങളും സെൻസർ ചെയ്തപ്പോൾ പല കഥാപാത്രങ്ങൾക്കും നല്ല വ്യത്യാസം ഉള്ള പോലെ തോന്നി. പ്രേത്യേകിച്ചു റോഷൻ, മീനു എന്നിവർക്ക്
♥️♥️♥️
ബ്രോ പുതിയ കഥകൾ ഒന്നുമില്ലേ
?????
❤❤
??
രോമാഞ്ചിഫിക്കേഷൻ…..??????
????????
❣️❣️
❤
കൊള്ളാം തുടരുക അടുത്ത പാർട്ടും വേഗത്തിൽ പോരട്ടെ
എല്ലാ ദിവസവും ഓരോ ഭാഗം വരും എന്നാണ് പുള്ളി പറഞ്ഞത്
❤️❤️❤️❤️
?❤
?????????????
???
❤️❤️
♥️
????
നീ ഇവിടെതന്നെ ആണോ ???
അങ്ങനെ വേണേൽ പറയാം??
എന്നാലും ഇതെങ്ങനെ സാധിക്കുന്നു
നിങൾ ഉറങ്ങുമ്പോൾ ഞാൻ ഇതിൽ ഇരിക്കും that’s all…
വേറെ പണി ഇല്ലല്ലോ.. ഇന്ന് 5 കഥ വായിച്ചു കഴിഞ്ഞു.. ഇനി ഒരു 4 എണ്ണം കൂടി വായിക്കണം വയ്കുന്നേരതിന് മുന്നേ
കഥ വായിക്കുമ്പോൾ പുതിയ കഥ വരുന്നത് എങ്ങനെ അറിയുന്നു
പേജിൻ്റെ അടിയിൽ latest 3-4 kadhayude പേരുണ്ടാകും… ??♂️ പുതിയത് കണ്ടാ മനസ്സിലാകും
തൂണിലും തുരുമ്പിലും ഉണ്ട് പാപ്പാൻ. ബിജിഎം ?
??✌?. ഇനി 22nd ആണ് അടുത്ത ഡ്യൂട്ടി അത് വരെ ഇവിടെ തന്നെ കാണും എനിക്കെന്താ വേറെ പണി..??