നിയോഗം Part III (മാലാഖയുടെ കാമുകൻ) 1210

കൂട്ടുകാരെ, നിയോഗം ഇവിടെ ഇട്ടത് വായിക്കാത്തവർക്ക് വേണ്ടി ആണ്. കൂട്ടുകാർക്ക് കൊടുക്കാനും.. ദയവായി മറ്റു സൈറ്റ്/കഥയുടെ ഉള്ളടക്കം ഒന്നും പറയാതിരിക്കുക.. സ്നേഹത്തോടെ ഓർമിപ്പിക്കുകയാണ്.. ❤️

View post on imgur.com

തുടർന്ന് വായിക്കുക…

മെറിന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി..

ഞാൻ അടുത്ത് നിന്ന പോലീസുകാരിയെ നോക്കി.. അവൾ വേഗം ക്യാമെറയിൽ എന്തോ ചെയ്ത ശേഷം അത് ഓഫ് ചെയ്തു..

“എന്താ ചേച്ചി?”

ഞാൻ ഉദ്യോഗത്തോടെ അവളോട് ചോദിച്ചു..

“ചേച്ചിയോ?”

അവൾ പുരികം പൊക്കി എന്നെ നോക്കി..

“ആവണി പൊയ്ക്കോളൂ….”

പുറത്തേക്ക് നോക്കി നിന്ന മെറിൻ പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് നൊക്കി പുറത്തേക്ക് പോയി..

മെറിൻ വല്ലാതെ എന്തോ ആലോചിച്ചു കൂട്ടുന്നതായി എനിക്ക് തോന്നി..

“മാം? എന്താ പറ്റിയത്?”

ഞാൻ ആകാംഷ സഹിക്കാൻ വയ്യാതെ ചോദിച്ചു..

“ഒരു കാര്യം കൂടി അറിയണം… റോഷൻ…”

മെറിൻ എന്റെ നേരെ തിരിഞ്ഞു.

“എന്താ മാം?”

“അതൊരു പെണ്ണ് ആണെന്ന് എങ്ങനെ മനസിലായി?”

“ഞാൻ ഒരു ആണായതു കൊണ്ട് മാം.. ഇപ്പോൾ ഇവിടെ നിന്ന പോലീസുകാരിയുടെ ടൈപ്പ് ബോഡി ആണ്.. “

“യു ഷുവർ?”

മെറിൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

“അതെ…”

എനിക്കും ചിരി വന്നു..

“അനിതിങ് മോർ?”

“മാം.. അവൾ കാറ് നിർത്തി അകത്തു കയറി പതിനഞ്ചു മിനുറ്റ്‌ കൊണ്ട് പുറത്തു വന്നു. വണ്ടി ഓടിച്ചിരുന്നത് വേറെ ആൾ ആണ് കാരണം ഇവൾ കയറിയത് പുറകിൽ ആണ്.. ഇറങ്ങിയതും..
മൊത്തം ബ്ലാക്ക് ആണ് ഇട്ടതും.. പിന്നെ എന്നെ കണ്ടപ്പോൾ വണ്ടി നിർത്തി എന്നാൽ അത് വെട്ടിത്തിരിഞ്ഞു പുറകോട്ട് പോയി.. അത് മാമിന്റെ കാറ് കണ്ടിട്ടാണ് എന്ന് ഇപ്പോഴാണ് മനസിലായത്…”

“ഫൈൻ… റോഷൻ.. താങ്ക്യൂ… നീ അവളുടെ തല കണ്ടിരുന്നോ??”

“ഇല്ല മാം.. തലയിൽ എന്തോ വച്ചതു പോലെ. ഇരുട്ട് ആയിരുന്നു അവിടെ.. കറുത്ത വേഷം കൂടി ആയപ്പോൾ..”

“മ്മ്മ് ഓക്കേ.. ഇത് വേറെ ആരോടും പറയണ്ട..”

“മാം എന്താ ഒരു ടെൻഷൻ? നേരത്തെ വല്ലാതെ ദേഷ്യം വന്നല്ലോ?”

“നതിങ് മാൻ.. ലീവ് ഇറ്റ്.. അന്ന് കണ്ട കാര്യം മറന്നേക്കൂ.. ഐ വിൽ ടേക്ക് കെയർ ഓഫ് ദാറ്റ്..”

അവൾ സീറ്റിൽ വന്നിരുന്നു എന്നെ നോക്കി ചിരിച്ചു.. എന്നാൽ അതൊരു ഉണ്ടാക്കിയ ചിരി ആണെന്ന് എനിക്ക്‌ മനസിലായി..

“മീനാക്ഷിയെ വിളിക്ക്..”

മെറിൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ എണീറ്റ് ഡോർ തുറന്നു അവളെ വിളിച്ചു.. അവൾ അകത്തു കയറി..

“രണ്ടു പേരും ഇരിക്ക്… “

അവൾ ഞങ്ങളോട് പറഞ്ഞപ്പോൾ ഞങ്ങൾ ഇരുന്നു..

“മീനാക്ഷി എന്താ ചെയ്യുന്നത്?”

“എനിക്ക്‌ ഒരു ഫാൻസി കട ഉണ്ട് മാം… ഇപ്പോൾ അടച്ചിരിക്കുകയാണ്.. അമ്മ മരിച്ചത് കൊണ്ട്….”

മീനാക്ഷി എന്താ ചെയ്യുന്നത് എന്ന് ഞാൻ ചോദിച്ചില്ലല്ലോ എന്ന് ഞാനും ഓർത്തു..

“ആൻഡ് യു.. എന്ത് ചെയ്യാൻ പോകുന്നു? വീട്ടിലേക്ക് അല്ലെ?”

മെറിൻ എന്നോട് ചോദിച്ചു.

“വീടില്ലല്ലോ മാം….”

ഞാൻ ചിരിയോടെ പറഞ്ഞു..

“എന്റെ വീട്ടിൽ നിൽക്കാം.. സ്വന്തം ആണെന്ന് കരുതിക്കോ…”

മീനാക്ഷി ആണ് അത് പറഞ്ഞത്.. ഞാൻ അവളെ ഒന്ന് നോക്കി…

31 Comments

  1. മൃത്യു

    Bro നിയോഗം 2 കൂടെ ഇവിടെ ഇടു പ്ലീസ് ????????????????????????????????????????????????????????????

    1. വൈകാതെ ഇട്ട് തുടങ്ങും?

  2. അല്ല എഴുത്തുകാരാ.

    ഇങ്ങക്ക് വല്ല സിനിമയും നോക്കിക്കൂടെ ?

  3. Super ?????

  4. ഈ കഥയിൽ പല കാര്യങ്ങളും സെൻസർ ചെയ്തപ്പോൾ പല കഥാപാത്രങ്ങൾക്കും നല്ല വ്യത്യാസം ഉള്ള പോലെ തോന്നി. പ്രേത്യേകിച്ചു റോഷൻ, മീനു എന്നിവർക്ക്

  5. ബ്രോ പുതിയ കഥകൾ ഒന്നുമില്ലേ

  6. MRIDUL K APPUKKUTTAN

    ?????

  7. രോമാഞ്ചിഫിക്കേഷൻ…..??????

  8. ❣️❣️

  9. ⚡Lord of Thunder⚡

  10. കൊള്ളാം തുടരുക അടുത്ത പാർട്ടും വേഗത്തിൽ പോരട്ടെ

    1. എല്ലാ ദിവസവും ഓരോ ഭാഗം വരും എന്നാണ് പുള്ളി പറഞ്ഞത്

  11. ❤️❤️❤️❤️

  12. ❤️❤️

    1. നീ ഇവിടെതന്നെ ആണോ ???

      1. അങ്ങനെ വേണേൽ പറയാം??

        1. എന്നാലും ഇതെങ്ങനെ സാധിക്കുന്നു

          1. നിങൾ ഉറങ്ങുമ്പോൾ ഞാൻ ഇതിൽ ഇരിക്കും that’s all…

            വേറെ പണി ഇല്ലല്ലോ.. ഇന്ന് 5 കഥ വായിച്ചു കഴിഞ്ഞു.. ഇനി ഒരു 4 എണ്ണം കൂടി വായിക്കണം വയ്കുന്നേരതിന് മുന്നേ

          2. കഥ വായിക്കുമ്പോൾ പുതിയ കഥ വരുന്നത് എങ്ങനെ അറിയുന്നു

          3. പേജിൻ്റെ അടിയിൽ latest 3-4 kadhayude പേരുണ്ടാകും… ??‍♂️ പുതിയത് കണ്ടാ മനസ്സിലാകും

    2. തൂണിലും തുരുമ്പിലും ഉണ്ട് പാപ്പാൻ. ബിജിഎം ?

      1. ??✌?. ഇനി 22nd ആണ് അടുത്ത ഡ്യൂട്ടി അത് വരെ ഇവിടെ തന്നെ കാണും എനിക്കെന്താ വേറെ പണി..??

Comments are closed.