നിധി തേടി വന്നവർ [Dinan ] 91

കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി. നിറം വറ്റിപ്പോയ ചോരത്തുള്ളികൾ…

അവൻ കുളികഴിഞ്ഞു വന്നു.
അവളെ കണ്ടപ്പോൾ അവളുടെ കണ്ണീരിന്റെ കാരണം ചോദിച്ചു..

” प्रीति तुम क्यों रो रही हो…? ”
( പ്രീതി എന്തിനാണ് നീ കരയുന്നത്..?)

പൊള്ളിയെന്നു പറഞ്ഞാൽ അവനതു സഹിക്കാൻ കഴിയില്ലെന്നവൾക്കറിയാം. മാത്രമല്ല ഇതിനുവേണ്ടി മരുന്ന് വാങ്ങാനും കുറെ പണം ചിലവാക്കും. അതുകൊണ്ട് അവൾ അക്കാര്യം മറച്ചുവച്ചു.

“अरे, कुछ नहीं। यह इस लकड़ी का धुआँ है l ”
(ഏയ് ഒന്നുമില്ല ഈ വിറകിന്റെ പുക കരണം ആണു)

അവൾ  ചുട്ടുവച്ച റൊട്ടി ഒരു ചോറ്റുപാത്രത്തിലാക്കി. അവനു കൊടുക്കൻ എണീക്കാൻ നേരം
അവൻ അവളെ തടഞ്ഞു.

“अरे नहीं, मैं इसे ले सकता हूं lऔर बच्चा जाग जाएगा l ”
(ഏയ് വേണ്ട ഞാൻ എടുത്തോളാം കുഞ്ഞു ഉണരും..)

അയാൾ അതിൽ നിന്നും 2 എണ്ണം മാത്രമേ എടുത്തോള്ളൂ. ബാക്കി അവൾക്കയി വച്ചു. അവളെ നോക്കി ആ കണ്ണുനീർ തുടച്ചു..

हमें अब और रोना नहीं पड़ेगा। भगवान हमारी पुकार नहीं सुनेंगे। हमने कुछ गलत नहीं किया है …?। इसलिए मैं भगवान के पास जा रहा हूं l
(ഇനി കരയേണ്ടി വരില്ല. ദൈവം നമ്മുടെ വിളി കേൾക്കില്ല . നമ്മൾ തെറ്റു ചെയ്തട്ടില്ലല്ലോ…?.അതുകൊണ്ട് ഞാൻ ദൈവത്തിന്റെ അടുത്തേക്ക് പോവുകയാണ്.. )

അതുകേട്ട് അവൾ ഞെട്ടി.

അയാളുടെ കൈയിൽ മുറുകെപിടിച്ചു

“क्या आप भगवान से बात कर रहे हैं … या मौत?”
(ദൈവത്തിന്റെ അടുത്തേക്കോ… മരണത്തെപ്പറ്റിയാണോ നിങ്ങൾ പറഞ്ഞുവരുന്നത്)

അയാൾ ചിരിച്ചു..

“मैं भाकिर साब का पुत्र हूं और मैं इस जीवन के भय से नहीं मरूंगा।
मैं भगवान के अपने देश केरल की बात कर रहा हूं, वहां जा रहा हूं।”
(ഞാൻ ഭക്കിർ സാബിന്റെ പുത്രനാണ് , ഈ  ജീവിതത്തെ പേടിച്ച് ഞാൻ മരിക്കില്ല.
ഞാൻ പറഞ്ഞത്, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെപ്പറ്റിയാണ്.അവിടെക്ക് പോകുന്നതിനെപ്പറ്റിയാണ്. )

“क्या आप केरल जा रहे हैं l?
(നിങ്ങൾ കേരളത്തിലേക്ക് പോവുകയാണെന്നോ …?)

“हाँ, वहीं नौकरी।
कहाँ है ज्यादा तनख्वाह, अच्छे लोग और फिर है भगवान भी…?  ”
(അതെ, അവിടെ ഒരു ജോലി ശെരിയായി.
എവിടുത്തെക്കാൾ കൂടുതൽ ശമ്പളം, നല്ല ആളുകൾ, പിന്നെ കൂടെ ദൈവവും അവിടെ ഉണ്ടല്ലോ…? )

ഒന്നാലോചിച്ചപ്പോൾ ശെരിയാണെന്നു അവൾക്കു തോന്നി.
“ये अच्छी बात है।  जाओ। मैं अकेला नहीं हूँ .. मैं अकेला नहीं हूँ | हमारी लड़की मेरे साथ है |”
(അത് നല്ലകാര്യം തന്നെ. പോകു .എന്നെക്കുറിച്ച് ഓർത്ത് വിഷമിക്കണ്ട ഞാൻ തനിച്ചല്ലല്ലോ.. എനിക്ക്‌ കൂട്ടിനായ് നമ്മുടെ മോളും ഉണ്ടല്ലോ…)

“जैसे मैंने कहा, हमारी राजकुमारी कहाँ है?”
(പറഞ്ഞപോലെ നമ്മുടെ രാജകുമാരി എവിടെയാണ്.. ഒളിച്ചിരിക്കുവാണോ…)

അവൻ അവളുടെ സാരിതുമ്പോന്നു ഉയർത്തിയതും അവന്റെ കൈപുറത്തു തന്നെ അവൾ ഒരടി വച്ചുകൊടുത്തു…

“क्या.. क्या देख रहे हो.. उसे नींद से नहीं उठना चाहिए l
(എന്താ.. എന്താ നോക്കുന്നെ.. അവൾ ഉറങ്ങി  ഉണർത്താണ്ട )

“ओह, मैं तुम्हें एक चुंबन देता हूँ |”
(അയ്യോ ഞാനവാൾക്കൊരു ഉമ്മ കൊടുത്തോട്ടെ..)

അവൾ ചുട്ടുവച്ച ചപ്പാത്തിക്കു മുകളിൽ ഇരുന്ന ചട്ടുകം കയ്യിലെടുത്തുകൊണ്ട്   പുരികം അല്പം ഉയർത്തികാട്ടി

അതുകണ്ടു അവൻ നിരായുധനെപോലെ കയ്കൾകൂപ്പി.

“मुझे क्षमा करें l मैं गरीब हूँ l
(എന്നോട് ക്ഷമിക്കു… ഞാനൊരു പാവമാണേ…)

സ്വന്തം അച്ഛന്റെ  ഡബിൾ റോൾ ഗണ്ണിനു  മുൻപിൽ പോലും വിറയ്ക്കാതെ നെഞ്ചും വിരിച്ച് തന്റെ കൈയ് പിടിച്ചിറങ്ങിയ ആളിപ്പോ ഒരു ചട്ടുകത്തിന്റെ മുന്നിൽ കൈകൂപ്പി നിൽക്കുന്നു.

Updated: October 28, 2021 — 8:57 pm

8 Comments

  1. മച്ചാനെ…

    സൂപ്പർ… പേര് കണ്ടപ്പോ കഥ ഇങ്ങനെ ആവും എന്ന് കരുതിയില്ല …

    ????

    ഒന്നും പറയാൻ ഇല്ല… സ്നേഹം മാത്രം

    ♥️♥️♥️♥️♥️♥️♥️♥️

  2. ❤️❕

  3. Superb…

  4. മനോഹരമായ രചന… തീവ്രമായ വരികൾ..പിടിച്ചിരുത്തുന്ന രചനാശൈലി .. ഒന്നും പറയാനില്ല.. ഒരുപാട് ഇഷ്ടമായി.. ഇനിയും എഴുതണം..ആശംസകൾ dinan ?????

  5. Hope✨✨

  6. ♥♥♥♥♥♥♥♥

  7. good theme bro

  8. ❤❤❤❤❤

Comments are closed.