നിലത്തു കൂട്ടിയ അടുപ്പിനുമേൽ ചുട്ടുപൊള്ളുന്ന ദോശക്കല്ലിലേക്ക് വട്ടത്തിൽ പരത്തിയ ഒരു ഗോതമ്പു റൊട്ടി പതിയെയിട്ടു…
അവൾ പാത്രത്തിലേക്കു നോക്കി.. 3 എണ്ണം കൂടി ചുടാൻ ബാക്കിട്ടുണ്ട്… കുഴച്ചുരുട്ടി വച്ച മാവിൽ നിന്നോരെണ്ണം എടുത്തു. മുകൾഭാകം പരന്നതും മിനുസവുമുള്ള ഒരു തടി കഷ്ണത്തിന് മേലെ വച്ചു വലതുകയ്കൊണ്ടു ഒന്ന് അമർത്തി ചള്ളിച്ചു. ഇങ്ങനെ ചെയ്താൽ പരത്താൻ എളുപ്പമാണത്രെ. ഒരു പിവിസി പയ്പ്പിന്റെ ചെറിയ കഷ്ണം കൊണ്ടവൾ അത് മെല്ലെ പരത്തി.
കുഞ്ഞിന്റെ കരച്ചിൽ നിർത്തുന്നില്ല… അവൾ ദോശകല്ലിലേക്ക് ഒന്ന് നോക്കിട്ട് അവിടെ നിന്നെഴുന്നേറ്റു അകത്തെ റൂമിൽ കിടത്തിയ കുഞ്ഞിനെ എടുത്തു.. തോളിലിട്ട്
“ഓ…ഓ… “അവൾ അവൾ ആശ്വാസിപ്പിക്കാൻ ശ്രെമിച്ചു.
അവൾ തിരികെ അടുപ്പിന്റെ അടുത്ത് വന്നിരുന്നു..
റൊട്ടി മറിച്ചിട്ടു. അവൾ കരച്ചിൽ നിർത്തുന്നില്ല. വിശന്നിട്ടാവും അവൾ മുലപ്പാൽ കൊടുത്തു ഒപ്പം അടുപ്പിൽ നിന്നുള്ള ചൂടേൽക്കതിരിക്കാൻ സാരിയുടെ ഒരുവശം കൊണ്ട് കുഞ്ഞിനു മുകളുടെ ഇട്ടു.
ചുട്ടുപഴുത്ത കല്ലിൽ കിടക്കുന്ന റൊട്ടിയിലേക്ക് അവൾ ഒരുനിമിഷം കണ്ണെടുക്കാതെ നോക്കി.
“क्या वह मैं नहीं हूँ?”
(‘അത് ഞാൻ തന്നെയല്ലേ …? ‘)
അവൾ ഓർത്തു.എത്ര വർഷം കടന്നുപോയി ജീവിതം എങ്ങനെയൊക്കെ ആകുമെന്ന് അവൾ ഒരിക്കലും കരുതിയില്ല…
വിവാഹം കഴിഞ്ഞട്ടു 3 കൊല്ലമായി.. പ്രണയവിവാഹം. എപ്പഴോ മനസ്സിൽ തോന്നിയോരിഷ്ടം.
താൻ കാരണം സ്വന്തമെല്ലാം നഷ്ടപ്പെടുത്തി,വിധി തളർത്തിയിട്ടും തങ്ങളുടെ താങ്ങായ അവൻ,’ആകാശ് ‘. അന്യജാതിയിൽപ്പെട്ട പെൺകുട്ടിയെ കെട്ടിയതിനു അവന്റെ വീട്ടുകൾ ഇറക്കി വിട്ടു.
അവരുടെ വിശ്വാസങ്ങൾ സ്വന്തം മകനേക്കാൾ വലുതാരുന്നു. ദേഷ്യകൊണ്ടവർ അവന്റെ സെര്ടിഫിക്കറ്റും തുണികളും സാധനങ്ങളും എല്ലാം കത്തിച്ചു. വിശ്വസിച്ച് ഇറങ്ങിവന്നാ പെണ്ണിനെ ഉപേക്ഷിക്കാൻ ആവാതെ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു.
അടുത്ത സുഹൃത്തുക്കളെ കണ്ടു കുറച്ച് കടം വാങ്ങി. വാടകയ്ക്ക് ഒരു വീട് എടുത്തു സൗകര്യങ്ങൾ ഒന്ന്നും നോക്കിയില്ല. കിടന്നുറങ്ങാൻ,മഴനനയാതിരിക്കാൻ അതുതന്നെ ധാരാളം.
അയാൾക്ക് നല്ലൊരു ജോലി കിട്ടാൻ പ്രയാസമാണ്. ഇതുവരെയുള്ള ജീവിതം കൊണ്ട് നേടിയതൊക്കെ മണ്ണിട് അലിഞ്ഞു ചേർന്നിരിക്കുന്നു, എന്നിരുന്നാലും അവൻ ഒട്ടും മടിക്കാതെ കൂലിപ്പണിക്ക് ഇറങ്ങി.
അന്നന്നത്തെ ജോലികളിൽ നിന്നും കിട്ടിയിരുന്ന തുച്ഛമായ ശമ്പളമായിരുന്നു ആകെ വരുമാനം.. എല്ലാം നന്നായി പോയിരുന്നു.. ഒരു വസന്തകാലം കടന്നുപോയി. പ്രീതി,അവൾ ഇപ്പോൾ പ്രക്നന്റ് ആണ് .
പ്രേസവസമയം, ഓപറേഷൻ നടത്താൻ കരുതിവച്ചതിനേക്കാളും കുറച്ച് പണം അധികം വേണ്ടി വന്നു. ആ സമയം മറ്റൊന്നും നോക്കാതെ പലിശക്കാരുടെ കൈയിൽ നിന്നും കടം വാങ്ങി. ഓപറേഷൻ കഴിഞ്ഞ്,ഒരു നഴ്സ് ഓപ്പറേഷൻ റൂമിന്റെ ഡോർ അല്പം തുറന്ന് തല പുറത്തേക്കിട്ട് പറഞ്ഞു.
“बधाई हो लड़की दोनों ठीक हैं। डरने की कोई बात नहीं है|”
(അഭിനന്ദനങ്ങൾ.പെൺകുഞ്ഞാണ് ഇരുവർക്കും സുഖം. പേടിക്കാനൊന്നുമില്ല. )
അതുകേട്ടപ്പോൾ എരിയുന്ന ജീവിതത്തിൽ, ആശ്വാസത്തിന്റെ ഒരു നിശ്വാസം
ഡിസ്ചാർജ് ആയ ശേഷം പരിചരണം അവൾക്കാവശ്യമാണെന്നറിഞ്ഞുതുകൊണ്ടാവണം അവൻ ജോലിക്കുപോകാതെ അവരെ പരിചരിച്ചു വീട്ടിൽ തന്നെ അവർക്കൊപ്പം സമയം ചിലവഴിച്ചു.
നാളുകൾ കടന്നുപോയ്, കടം ചോദിച്ചു ആളുകൾ കടന്നുവന്നുതുടങ്ങി. ആവശ്യമില്ലാതെ വീട്ടിലേക്കു കയറിവരവും അനാവശ്യ സംസാരങ്ങളും ആകെ ശല്യമായി.
കയ്യിലുണ്ടാരുന്ന പൊന്നും പണവും എല്ലാം വിറ്റുപറക്കി അവൻ ആ കടങ്ങൾ ഓരോന്നും വീട്ടാൻ കുറെ കഷ്ടപ്പെട്ടു.
വാങ്ങിയ പണം പറഞ്ഞ പലിശയടക്കം തിരികെ കൊടുത്തിട്ടും വീണ്ടും കള്ളക്കണക്കുമായി വന്നു വീണ്ടും പണം ആവശ്യപ്പെട്ടു.
രാത്രികാലങ്ങളിൽ പോലും അവരുടെ ശല്യം കൂടി വന്നു.
സഹിക്കാവുന്നതിലും അധികമായിരുന്നു അതെല്ലാം.
ചെറുത്തുനിക്കാനോ പൊറുതിതോപ്പിക്കാനോ ഉള്ള ശക്തി അവനില്ലാരുന്നു. ഒരുപക്ഷേ അവനെന്തേലും സംഭവിച്ചാൽ,…ഇല്ല.
എല്ലാം ക്ഷമിച്ച് ഒടുവിൽ അവിടെ നിന്നും 9 മാസം പ്രായമായ കുഞ്ഞിനേയും, ഒരു ബാഗിൽ എല്ലാം വാരികെട്ടി അവർ ഒരു രാത്രി മറ്റൊരു നാട്ടിലേക്ക് ചേക്കേറി..
അവിടം താരതമ്യന തിരക്ക് നിറഞ്ഞതാരുന്നു.. പണ്ടേപ്പഴോ കൂടെ പഠിച്ച ഒരാളുടെ പരിചയത്തിൽ ഒരു വീട് set ആയി.. വാടക അല്പം കൂടുതലാണ് എങ്കിലും ആരുടേയും ശല്യമില്ലാതെ സമാധാനമായി ഉറങ്ങാൻ കഴിയുമല്ലോ…
“സമാധാനമായോ…?”
ആ ചോദ്യം ആവർത്തിച്ചപ്പോൾ അവന്റെ മനസ്സിൽ അവളുടെ മുഖവും തെളിഞ്ഞുവന്നു.
അവൻ ഇരുകയ്യും അവളുടെ കവിളുകളിൽ പിടിച്ചുകൊണ്ടു അവളുടെ കണ്ണുകളിലേക്ക് നോക്കി…. ചോദിച്ചു.
“क्या तुम मुझे माफ नहीं करोगे..?मुझे तुम्हारे लिए भुगतना पड़ा l ”
(“നീ എന്നോട് ക്ഷമിക്കില്ലേ…
ഞാൻ കരണം നിനക്കെന്തൊക്കെ അനുഭവിക്കേണ്ടി വന്നു..)
കവിളിൽ പിടിച്ച അവന്റെ കൈയ്യുടെ മുകളിൽ പിടിച്ച് അവൾ പറഞ്ഞു
“कुछ नहीं l मैं आपकी पत्नी बनकर खुश हूं। ”
(ഞാൻ സന്തുഷ്ടയാണ് നിങ്ങളുടെ ഭാര്യ ആകാൻ കഴിഞ്ഞതിൽ. )
അയാൾ അവളെ ചേർത്തു പിടിച്ച്..അവൾ അയാളുടെ നെഞ്ചോടു ചേർന്നപ്പോൾ ആ ഹൃദയപിടയുന്ന വേദന അവൾ കേട്ടു. അതിലൊരുനിമിഷംഅവൾ എല്ലാം മറന്നു അലിഞ്ഞുചേർന്നു. ആ വേദന അവളുടെ വേദനയായിമാറി.
പെട്ടന്ന് ഞെട്ടിയുണർന്നു.. അറിയാതെ കയ് പഴുത്ത ഇറുമ്പുകല്ലിൽ കൊണ്ട് പൊള്ളിയിരിക്കുന്നു. അവൾ കൈകൾ കൂടഞ്ഞു. പെട്ടന്ന് കുഞ്ഞു വീണ്ടും കരയാൻ തുടങ്ങി.
കുഞ്ഞു ഉണരുമെന്ന് പേടിച്ച് അവൾ അസ്സഹാനിയമായ വേദന സഹിച്ചു കടിച്ചമർത്തി.
മച്ചാനെ…
സൂപ്പർ… പേര് കണ്ടപ്പോ കഥ ഇങ്ങനെ ആവും എന്ന് കരുതിയില്ല …
????
ഒന്നും പറയാൻ ഇല്ല… സ്നേഹം മാത്രം
♥️♥️♥️♥️♥️♥️♥️♥️
❤️❕
Superb…
മനോഹരമായ രചന… തീവ്രമായ വരികൾ..പിടിച്ചിരുത്തുന്ന രചനാശൈലി .. ഒന്നും പറയാനില്ല.. ഒരുപാട് ഇഷ്ടമായി.. ഇനിയും എഴുതണം..ആശംസകൾ dinan ?????
Hope✨✨
♥♥♥♥♥♥♥♥
good theme bro
❤❤❤❤❤