നവംബർ [Percy Jackson] 55

ഇത്രയും പറഞ്ഞു കൊണ്ട് എന്റെ കൂടെ ഇറങ്ങി നടന്നു. ഇനി അരമണിക്കൂർ കൂടി. അത് കഴിഞ്ഞാൽ അവൾ ബസ് കേറി വീട്ടിലേക്കും ഞാൻ ഹോസ്റ്റലിലേക്കും പോകും. ആ നേരമത്രയും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അന്നേ വരെ ഒരു ടിന്റുമോൻ ഫലിതം പോലും വായിക്കാത്ത ഞാൻ അവൾ ചിരിക്കാനായി തമാശകൾ പറഞ്ഞു.

“എടാ നീ ഇങ്ങനെ ചിരിപ്പിക്കല്ലേ. ഇനി ഇതൊക്കെ പിന്നീട് ഓർക്കുമ്പോ ഒരു നോവ് ആണ്. ഒഴിവുസമയങ്ങളിൽ അതിങ്ങനെ കൊത്തി വലിക്കും.”

ആ സംഭാഷണത്തിന്റെ ചൂടാറും മുൻപേ ഞങ്ങൾ രണ്ടായി പിരിയേണ്ടുന്ന വഴി എത്തി. ഇടത്തോട്ട് തിരിഞ്ഞ് ഹോസ്റ്റലിലേക്ക് ഞാനും, നേരെ ബസ്റ്റാൻഡിലേക്ക് അവളും. അവൾക്ക് പോകാൻ ഒരു മടി ഉള്ളത് പോലെ..

“എന്നെ ഒന്ന് ബസ് കേറ്റി തരോ… എന്നിട്ട് നീ പൊക്കോ..”

വേണ്ടാന്ന് പറയാൻ തോന്നിയില്ല. കൂടെ പോയി..

ബസ്സ്റ്റോപ്പിൽ എന്തോ ആരും ഉണ്ടായിരുന്നില്ല. പിന്നെയും ആ ചോദ്യം ഉയർന്നു.

“നിനക്ക് എപ്പോഴെങ്കിലും എന്നോട് ഇഷ്ടം തോന്നിയിട്ടുണ്ടോ?? “

മൗനമായിരുന്നു എന്റെ മറുപടി.

“ഒരിക്കലും എന്നോട് തോന്നീട്ടില്ലേ?”

മനസ്സിൽ അടക്കി വെച്ചതെല്ലാം ഒരു ഉത്തരത്തിലേക്ക് നീണ്ടു.പറയാൻ തുടങ്ങുമ്പോഴേക്കും ഞങ്ങളുടെ കൂട്ടുകാർ അവിടേക്ക് എത്തി. അവർ പോയ ശേഷം അവൾ ഒന്ന് കൂടെ ആവർത്തിച്ചു. ആ കണ്ണുകൾ കൊണ്ട് അവൾ വീണ്ടും ചോദിച്ചു കൊണ്ടിരുന്നു. അന്നേരം വരെയും അവളോടുള്ള വികാരം പ്രേമം ആണോ എന്ന് എനിക്ക് അറിയില്ല. എന്നാൽ ഈ ഒരു അര മണിക്കൂർ നേരത്തേക്ക് അവളായിരുന്നു എന്റെ എല്ലാം. അവളുടെ കരങ്ങളും കൺകളും കോർത്തു ഞാൻ എന്റെ മനസ്സ് തുറന്നു.

Edho sugam ulloorudhae

Enoo manam thallaadudhae

Viralgal thodavaa..

Virundhai peravaa

Maarboodu kangal moodavaa..

എന്റെ കണ്ണുകൾ നിറഞ്ഞുവോ..

പരിചിതമായ ആ സ്പർശം കവിൾ തലോടിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. അതൊരു ബസ്റ്റോപ്പ് അല്ലായിരുന്നെങ്കിൽ തീർച്ചയായും ഞാൻ അവളെ ഒന്ന് വാരി പുണർന്നേനെ. അവിടത്തെ ഒരു ബെഞ്ചിൽ കരങ്ങൾ കോർത്തു ഞങ്ങൾ ഇരുന്നു.കൂട്ടിനു കള്ളകാറ്റും, ചെറു ചാറ്റൽ മഴയും, പിന്നെ എല്ലാത്തിനും സാക്ഷിയായി അവളുടെ, ഞങ്ങളുടെ ജിമിക്കിയും….. 

Updated: July 19, 2022 — 10:00 pm

4 Comments

  1. ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?

    ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ്‌ heading. കഥയുടെ og name paran tharuvooo…

    1. ???

Comments are closed.