നവംബർ [Percy Jackson] 55

അവളിൽ നിന്നും നോട്ടം പിൻവലിച്ചു ഞാൻ ക്ലാസ്സ്‌മുറിയുടെ വാതിൽക്കലേക്ക് നീങ്ങി.പിറകിൽ നിന്ന് ആരവങ്ങളുയരുന്നത് എനിക്ക് കേൾക്കാം.എന്റെ പേര് അവർ ആർത്തു വിളിക്കുന്നുണ്ടായിരുന്നു.

“നിരഞ്ജൻ, നിരഞ്ജൻ, നിരഞ്ജൻ…”

എന്തോ അസ്വസ്ഥത മനസ്സിൽ നിറഞ്ഞു. പെട്ടെന്ന് ഒരു മിന്നൽ ആകാശം പിളർത്തി കടന്നു പോയി. അതെ സമയം ഒരു തണുത്ത സ്പർശം ഞാൻ അറിഞ്ഞു.ഇടത് വശത്തേക് നോക്കിയപ്പോൾ പെയ്യാൻ വെമ്പുന്ന മാനം നോക്കി നിൽക്കുന്ന ആ കരിനീല മിഴികളെ കണ്ടു. അവളിൽ നിന്ന് പതിയെ മുഖം തിരിച്ചു പുറത്തെ വാകമരത്തിലേക്ക് നോട്ടം പായിച്ചു. വാകപൂക്കളുടെ ചുവപ്പ് അവളുടെ കവിളിൽ പടരുന്ന ശോണിമയെ ഓർമിപ്പിച്ചു. അവൾ എന്തോ പറയുവാനായി തയ്യാറെടുക്കയാണ്. 

‘ദൈവമേ, എന്തിനീ പരീക്ഷണം..’ ഞാൻ മനസ്സിലോർത്തു. പുറകിൽ നിന്നും ഇപ്പോഴും ആർപ്പ് വിളികൾ കേൾക്കാനുണ്ട്.അവളുടെ അധരങ്ങൾ ഒന്ന് വിറച്ചുവോ…

സുഖകരമായ ഒരു ഈണം അവളിൽ നിന്ന് ഒഴുകിയെത്തി.

Edho sugam ulloorudhae

Enoo manam thallaadudhae

Viralgal thodavaa..

Virundhai peravaa

Maarboodu kangal moodavaa..

എന്റെ ഹൃദയം കാതുകളിൽ വന്ന് മന്ത്രിക്കുന്ന പോലെ തോന്നി.അതിന് ഒരു താളമേ ഉണ്ടായിരുന്നുള്ളു. കുറച്ചു നിമിഷത്തേക്ക് ആണെങ്കിലും എന്റെ തുടിപ്പുകൾ അവളുടേത് മാത്രമായി .കണ്ണുകളിൽ സുഖകരമായ ഒരു പിടച്ചിൽ അനുഭവിക്കാൻ കഴിഞ്ഞു.

പുറകിലെ ആർപ്പുവിളികൾ നിശബ്ദമായി. അവരുടെ അമ്പരപ്പ് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു.

“നിരഞ്ജൻ, എനിക്ക് നിന്നെ ഇഷ്ടമാണ് “

മഴയുടെ സംഗീതം അകമ്പടിയായി ആ വാക്കുകൾ എന്റെ ഹൃദയത്തിലേക്ക് കുടിയേറി. എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. വെളിയിൽ മഴ തകർത്ത് പെയ്യുന്നുണ്ട്. ഈ വാക്കുകൾ കേൾക്കാൻ വേണ്ടി ആണോ മഴ ഇത്രയും നേരം കാത്ത് നിന്നത്. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു ചെറു പുഞ്ചിരി കാണാനുണ്ട്. അവളുടെ ആ കണ്ണുകൾ എന്നെ കീഴടക്കി. ശേഷം അധരങ്ങൾക്ക് അലങ്കാരമായ ആ മറുകിൽ ബന്ധിച്ചു. കൂട്ടുകാരുടെ ആവേശം പുറകിൽ നിന്നും കേൾക്കാം. ചിലർ കേൾക്കാൻ സുഖമുള്ള കമന്റ്‌ പറയുന്നുണ്ട്. അന്നത്തെ ദിവസം മഴയോടൊപ്പം പോയി. ഞാൻ അവൾക്ക് മറുപടി ഒന്നും കൊടുത്തില്ല. അടുത്ത ദിവസം ശനിയാഴ്ച. എനിക്ക് നല്ല പനി. സത്യം പറഞ്ഞാൽ പ്രേമപ്പനി. പ്രേമത്തിന്റെ കുളിരു ഇറങ്ങിയതാണ്. അടുത്ത നാലു ദിവസത്തേക്ക് പനി എന്റെ കൂടെ തന്നെ നിന്നു.ബുധനാഴ്ച ദിവസം ക്ലാസ്സിൽ ചെല്ലുമ്പോൾ എന്നെ എല്ലാവരും വന്ന് പൊതിഞ്ഞു. എല്ലാവരെയും അത്ഭുതപെടുത്തിയത് എന്റെ മാറ്റമായിരുന്നു. നീട്ടി വളർത്തിയ മുടി വെട്ടി ഒതുക്കി, പുതിയ യൂണിഫോമും, ഷൂവും, ആകെ മൊത്തത്തിൽ ഒരു മാറ്റം. കൂട്ടത്തിൽ ആരോ കമന്റും അടിച്ചു.

“പ്രിയതമ കഴിഞ്ഞ നാലു ദിവസമായി കണ്ണിൽ എണ്ണ ഒഴിച് കാത്തിരിക്കുകയായിരുന്നു ?, ചെല്ല്, ചെല്ല് “

അന്നും ആ ചോദ്യം അവൾ എന്നോട് ആവർത്തിച്ചു. എനിക്ക് ഉത്തരമില്ലായിരുന്നു. “രഹ്‌നയെ എനിക്ക് ഇഷ്ടമാണോ “. മനസ്സിൽ ഒരുപാട് തവണ ഞാൻ എന്നോട് തന്നെ ചോദിച്ചു.ഉത്തരങ്ങൾ ഇല്ലാതെ ദിവസങ്ങൾ കടന്നു പോയി. ഫെബ്രുവരി മാസത്തിലെ എല്ലാ ആനുകൂല്യങ്ങളും എനിക്ക് കിട്ടി ?. അവൾ വാങ്ങി തന്ന ഡയറി മിൽക്കും, മറ്റും വാങ്ങുമ്പോൾ എനിക്ക് യാതൊരു വിധ കുറ്റബോധമോ ഒന്നും തോന്നിയില്ല. ദിവസങ്ങൾ എന്നിൽ നിന്ന് അകന്ന് കൊണ്ടിരുന്നു. കൊല്ലപരീക്ഷ തുടങ്ങി. ഇതിനു ശേഷം ഇനി പരസ്പരം കാണാൻ പറ്റുമോ എന്ന് കൂടി അറിയില്ല. സ്കൂളിന് പുറത്തുള്ള ഫാൻസി കടയിലെ ജിമിക്കി ഞാൻ നോട്ടമിട്ടിട്ട് കാലമെറെയായി. അങ്ങനെ ഒരു ദിവസം ആ ജിമിക്കി ഞാൻ സ്വന്തമാക്കി.അവൾക്ക് സമ്മാനിക്കുവാനായി ഒരു നല്ല നേരം നോക്കി നിന്നു. പരീക്ഷദിവസങ്ങളിൽ കൊടുക്കുന്ന കാര്യം നടപ്പില്ല. ക്ലാസ്സിലെ ആരെങ്കിലും കണ്ടാൽ പിന്നെ എല്ലാം പോയി. അവസാനത്തെ പരീക്ഷയുടെ തലേന്നാൾ ഒരു നോക്ക് കാണാൻ പറ്റി. എനിക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു, എന്നാൽ മനസ്സിൽ ഒരു വാക്ക് മാത്രമേ വന്നുള്ളൂ.

“നാളെ വരുമ്പോൾ തട്ടം മാറ്റി ഷാൾ ഇട്ടോണ്ട് വരണേ…”

Updated: July 19, 2022 — 10:00 pm

4 Comments

  1. ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?

    ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ്‌ heading. കഥയുടെ og name paran tharuvooo…

    1. ???

Comments are closed.