നവംബർ [Percy Jackson] 55

നവംബർ

Author :Percy Jackson

 

ബസിന്റെ ഇരമ്പലുകൾക്കിടയിൽ പാട്ടുപ്പെട്ടി പാടികൊണ്ടിരുന്നു. ബസ്റ്റോപ്പിലെ ബഹളങ്ങൾ ഏറി വരുന്നുണ്ട്.സായാഹ്‌നകിരണങ്ങൾ എന്റെ മുഖം തലോടി. ബസിലെ ആളുകളുടെ തിരക്കും, ബഹളവും, ഒന്നും എന്നിലേക്കെത്തിയില്ല. എന്റെ ലോകം ആ സൈഡ് സീറ്റിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി. അവളുടെ അത്തറിന്റെ ഗന്ധം എന്നെ ചുറ്റിപിണഞ്ഞു. ഓരോ നിമിഷവും ആ ഗന്ധം എന്നെ വാരി പുണരുന്ന പോലെ തോന്നി. അവളോടൊപ്പം ഉള്ള ഓരോ നിമിഷവും എന്റെ ഹൃദയം വീണ്ടും ഒരു യുഗത്തിനായി തുടിച്ചു. കുറച്ചു നേരത്തേക്ക് അവൾ ആയിരുന്നു എന്റെ ലോകം.അവളുടെ കരങ്ങൾ എന്റെ കൈകളെ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. അവൾ പതിയെ എന്റെ തോളോട് ചാരി ഇരുന്നു.അവളുടെ ജിമിക്കി എന്റെ തോളിൽ സ്ഥാനം പിടിച്ചിരുന്നു.എന്റെ ഹൃദയത്തിലും!!!

നവംബർ…. ഓർക്കുംതോറും മനസ്സിൽ കുളിര് പെയ്യുന്നു. നവംബർ മാസത്തിലെ പ്രണയത്തിനു എന്തോ ഒരു പ്രത്യേകത ഉണ്ടെന്ന് എനിക്ക് തോന്നി തുടങ്ങിയത് ആ ദിവസത്തിന് ശേഷമായിരുന്നു. നവംബർ 10 ഒരു വെള്ളിയാഴ്ച്ച. ശിശിരത്തിനു വിപരീതമായി അന്ന് ഉച്ചക്ക് ശേഷം മാനം കറുത്തിരുന്നു. ക്ലാസ്സിൽ ടീച്ചർ ഉണ്ടായിരുന്നില്ല. ഒരു മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു,ക്ലാസ്സിന്റെ ഉത്തരവാദിത്തം ടീച്ചർ എന്നെ ഏല്പിച്ചു.ആദ്യം ഒക്കെ നിശബ്ദം ആയിരുന്നു ക്ലാസ്സ്‌മുറി. മാനത്തു മഴക്ക് ഉള്ള തയ്യാറെടുപ്പുകൾ നടക്കുന്നു.ഒരു വികൃതി കാറ്റ് ക്ലാസ്സ്‌മുറിയുടെ ജനാലകളെ തഴുകി, കുട്ടികളെ തൊട്ടുണർത്തി. നിശബ്ദം ആയിരുന്ന ക്ലാസ്സ്‌മുറി വികൃതി കാറ്റിനെ പോലെ ഒച്ച വച്ചു തുടങ്ങി. നേരിയ ഒരു ചാറ്റൽ മഴ എല്ലാവരെയും ഉഷാറാക്കി. എന്റെ കണ്ണുകൾ ക്ലാസ്സിലെ കുട്ടികളിലൂടെ ഒഴുകി നടന്നു.ഞാൻ ഒരു പെൻസിലും പേപ്പറും എടുത്ത് ക്ലാസ്സിന്റെ ഒരു മൂലക്ക് ഇരുന്നു വരയ്ക്കാൻ തുടങ്ങി. കണ്ണുകൾ അടച്ചു ക്ലാസ്സിലെ ദൃശ്യങ്ങൾ എല്ലാം മനസ്സിലോർത്തു.ഓരോന്നു ഓരോന്നായി പേപ്പറിലേക്ക് പകർത്തി.പൂർത്തിയായ ചിത്രത്തിലൂടെ കണ്ണോടിച്ചപ്പോൾ ആണ് എന്നെ തന്നെ ഉറ്റു നോക്കുന്ന പോലെ ഒരു ജോഡി കണ്ണുകൾ ഞാൻ ശ്രദ്ധിച്ചത്.പേപ്പർ മാറ്റി വച്ചു ക്ലാസ്സ്‌ ആകെ മൊത്തം നോക്കിയപ്പോൾ കണ്ണുകളുടെ ഉടമയെ കണ്ടെത്തി.അപ്പോഴും ആ കണ്ണുകൾ എന്നെ തന്നെ നോക്കി ഇരിപ്പാണ്. ആ കരിനീലമിഴികൾ എന്നെ കൊളുത്തി വലിക്കുന്ന പോലെ തോന്നി. രഹ്‌ന…..❣️❣️

 ആ കരിനീല മിഴികളും, ഉലഞ്ഞു കിടക്കുന്ന കാർകൂന്തലും, എല്ലാം. എന്താണെന്ന് അറിയില്ല, ആ ഒരു നിമിഷം മനസ്സിൽ ഒരായിരം തിരുവോണങ്ങൾ പൂവിട്ടു. 

Updated: July 19, 2022 — 10:00 pm

4 Comments

  1. ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?

    ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ്‌ heading. കഥയുടെ og name paran tharuvooo…

    1. ???

Comments are closed.