ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു..
“ഈ പിള്ളേരുടെ അപ്പന്‍..?”-ഞാന്‍ ചോദിച്ചു..
“കുറച്ചു നാള്‍ മുന്നേ വണ്ടിയിടിച്ചു ചത്തു…കൂലിപ്പണിയായിരുന്നു…ഞാന്‍ നേരത്തെ ജോലിക്ക് പോയ്ക്കൊണ്ടിരുന്നിടവും സമരം വന്ന് പൂട്ടി ..പിന്നെ മുഴുപ്പട്ടിണി ..അതാ ഇപ്പണിക്ക് ഇറങ്ങിയെ..സാറിനറിയുവോ കടം പറഞ്ഞിട്ട് പോണ അവന്മാര് വരെ ഉണ്ട് ഇവിടെ…പിന്നെ ഇവറ്റകള് വെശന്ന് നിലവിളിക്കുമ്പോ ഞാന്‍ എന്ത് ചെയ്യണം സാറേ…വിഷം മേടിച്ചു കൊടുക്കാന്‍ മനസ്സ് വരുന്നില്ല..ധൈര്യവും..ങാ .. അത് പോട്ടെ..സാറ് വാ..”-അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു..തൊണ്ട ഇടറിയിരുന്നു…
എനിക്ക് പറയാന്‍ ഒന്നുമില്ലായിരുന്നു.. അവരുടെ വാക്കുകള്‍ക്കു മുന്നില്‍ ഞാന്‍ പതറിപ്പോയിരുന്നു …ഇതും ഒരമ്മ ..എന്നെ പെറ്റു വളര്‍ത്തിയതും ഒരമ്മ …കുറച്ചു നിമിഷം ഞാന്‍ അങ്ങനെ അനങ്ങാതെ നിന്നു..
ഞാന്‍ പേഴ്സ് തുറന്നു എന്റെ കയ്യിലുണ്ടായിരുന്ന ഒരു 1000 രൂപ നോട്ട് അവര്‍ക്ക് കോടുത്തു.
“ആദ്യം ഈ പിള്ളേര്‍ക്ക് വല്ലതും മേടിച്ചു കൊടുക്ക്..അതുങ്ങളുടെ വിശപ്പ് മാറ്റ് … എനിക്കുവേണ്ടി നിങ്ങള്‍ പായ വിരിക്കണ്ട.. കഴിയുമെങ്കില്‍ ആര്‍ക്കുവേണ്ടിയും…”
അവര്‍ ആ നോട്ട് ആര്‍ത്തിയോടെ വാങ്ങി..പിന്നെ നന്ദിയോടെ എന്നെ നോക്കി…ആ കണ്ണുകള്‍ നിറഞൊഴുകിയിരുന്നു..
ആ പിഞ്ചുകുട്ടികളെ ഒന്നുകൂടി നോക്കിയിട്ട് ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി…
ഒരു രാത്രിയിലും ഉറങ്ങാത്ത നഗരത്തിലേക്ക്..
ചന്ദ്രന് നല്ല പ്രകാശം ഉള്ളതുപോലെ എനിക്ക് തോന്നി..വഴിവിളക്കുകള്‍ കൂടുതല്‍ തെളിമയോടെ മിന്നികൊണ്ടിരുന്നു..
വാഹനങ്ങള്‍ പതിവ് പോലെ ചീറിപാഞ്ഞുകൊണ്ടിരുന്നു..കെട്ടിടങ്ങള്‍ വര്‍ണവെളിച്ചം പൊഴിച്ചുകൊണ്ടിരുന്നു..
അങ്ങനെ രാത്രിയുടെ പുതിയ നഗരകാഴ്ച്ചകള്‍ കണ്ട് , പുതിയ ജീവിതങ്ങള്‍ കണ്ട് , നഗരത്തിലെ തിരക്കുകളിലേക്ക് പതിയെ അലിഞ്ഞു ചേരുമ്പോള്‍ ഞാനും പല തിരിച്ചറിവുകള്‍ നേടിയെടുത്തുകഴിഞ്ഞിരുന്നു…
Love this