നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

മുന്നിൽ വീണ് കിടക്കുന്നവന്റെ അടുത്ത് ലാലേട്ടൻ സ്റ്റൈലിൽ ഡയലോഗും വെച്ചുകാച്ചി തിരഞ്ഞപ്പോൾ കണ്ടത് എന്നെ തന്നെ തുറിച്ചു നോക്കുന്ന കരിയെഴുതിയ ഉണ്ടക്കണ്ണുകൾ ആണ്…. മിഴികളിൽ നേരിയ നനവ് പടർന്നിട്ടും ഉണ്ട്.

 

കരിയെഴുതിയ ഉണ്ടകണ്ണും രക്തവർണമാർന്ന അധരങ്ങളും…മുഖകുരുവിന്റെ ചുവപ്പ് പടർന്ന കവിൾത്തടവും  വിടർത്തിയിട്ട കാർകൂന്തലും… നീല ചുരുദാരും ബ്ലാക്ക് സ്കിൻഫിറ്റ് പാന്റും അണിഞ്ഞു നിൽക്കുകയാണ് പെണ്ണ്… പക്ഷെ ഐശ്വര്യം തുളുമ്പുന്ന മുഖത്ത് ഇന്ന് അതിന്റെ ഒരംശം പോലും ഇല്ല… കോപവും സങ്കടവും  നിറഞ്ഞ മുഖം….!

 

“”””പടച്ചോനെ… പണി പാളി…. ഈ കുരിപ്പ് ഇതെപ്പോ വന്നെന്നാവോ….??? “”””

 

മനസ്സിൽ നിന്നും ഉയർന്ന ചോദ്യം ആണത്.

 

കോപത്തോടെ എന്നെ നോക്കികൊണ്ട് പെട്ടന്നവൾ തിരിഞ്ഞു നടന്നു.

 

“”””ജെനി…. നിക്ക്… ഞാനൊന്നു പറയട്ടെ… “”””

 

എനിക്ക് ചുറ്റുമുള്ള ആൾക്കൂട്ടത്തെ വകവെക്കാതെ ഞാൻ ഉച്ചത്തിൽ വിളിച്ചുകൊണ്ടു അവളുടെ പിന്നാലെ നടന്നു. പക്ഷെ ആര് കേൾക്കാൻ. ആ പിശാശ് ഒന്ന് തിരിഞ്ഞുകൂടി നോക്കാതെ ചവിട്ടതുള്ളി മുന്നോട്ട് നടകേണ്.

 

“””””ജെനി…??? “”””

 

ഞാൻ ഓടി ചെന്നവളുടെ കൈയിൽ പിടിച്ചു നിർത്തിക്കൊണ്ട് വിളിച്ചു.

പക്ഷെ അവൾ എന്നെ ശ്രദ്ധിക്കാതെ കൈകുടഞ്ഞുന്നെ വിട്ടു പോകാൻ ശ്രമിക്കുകയാണ്.

 

“”””എന്റെ ജെനി ഞാനൊന്നു പറയട്ടെ… അത് കേട്ടിട്ട് നീ പൊക്കോ.!!”””

 

“”””വേണ്ടാ നിക്കൊന്നും… കേക്കണ്ട…!!!””””

 

അവൾ എന്നെ നോക്കാതെ കോപത്തോടെ പറഞ്ഞു.

 

“”””ജെനി….””””

 

ഞാൻ ചിണുങ്ങികൊണ്ട് വിളിച്ചപ്പോൾ പെണ്ണൊന്നടങ്ങി.

 

“”””ന്നോട്…. വാക്ക് പറഞ്ഞതല്ലേ ഇച്ചായൻ ഇനി അടിയുണ്ടക്കൊനൊന്നും പോവൂലാന്ന്… ന്നിട്ടിപ്പോ ഞാൻ വന്നദിവസം തന്നെക്കണ്ടത്…..!!!!””””

 

സങ്കടത്തോടെ അവൾ മിഴികൾ നിറച്ച എന്നെ നോക്കി പറഞ്ഞപ്പോൾ എന്റെ ചങ്കിൽ ചോരപൊടിഞ്ഞു.

 

“”””എന്റെ പൊന്നുസേ…. ഞാനല്ല അവന്മാരെ തുടങ്ങിയത്….നമ്മുടെ ഗൗരിയെ കുറിച്ച് വൃത്തിക്കേട് പറഞ്ഞപ്പോ ഞാനത് കേട്ട് നിൽക്കണമായിരുന്നോ….?

…അവന്മാര് പറയണതുകേട്ട് എന്റെ മുമ്പീനിന്ന് അവള് കരഞ്ഞപ്പോൾ സഹിച്ചില്ല…! അതുകൊണ്ടാ ഞാൻ… “”””

 

ജെനിയെ നോക്കി ഞാൻ കാര്യമായി പറഞ്ഞപ്പോൾ അവളുടെ മുഖം ശാന്തമായി…. പെട്ടന്ന് വീണ്ടും ദേഷ്യം നിറഞ്ഞു.

 

“”””അപ്പൊ…. സാറുമാരോട് പറയായിരുന്നില്ലേ…????””””

 

“””എന്റെ പെണ്ണെ ഇത് സ്കൂൾ അല്ല കോളേജ് ആണ്… ഇവിടെ കംപ്ലയിന്റ് കൊടുത്തു അതിന് ആക്ഷൻ ഒകെ എടുത്തു വരുമ്പോ ഒരു കൊല്ലം കഴിയും.!!!

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.