വണ്ടി സൈഡ് ഒതുക്കി ഒരു സ്ഥലത്ത് ഒതുങ്ങി കൂടി ഇരുന്നു. ഒറ്റക്ക് ആയിട്ട് ആരും ഇല്ല. ഒന്നുകിൽ കൂട്ടുകാർ അല്ലെങ്കിൽ ഫാമിലി അല്ലെങ്കിൽ കാമുകിയും കാമുകനും എല്ലാവരും അങ്ങനെ ആണ്. മനസിന് സന്തോഷം ഉള്ളവരാണ് എല്ലാവരും എന്ന് തോന്നി. എന്നെ പോലെ ഞാൻ മാത്രമേ ഉള്ളൂ.
ഓരോന്ന് ആലോചിച്ചു നടന്നതും എന്തോ ഒന്നിനെ ഇടിച്ചു…
ഡോ എന്നുള്ള അലർച്ചയിൽ മനസിലായി അതൊരു പെണ്ണാണെന്ന് നോക്കിയപ്പോൾ കാണാനുമില്ല ഏഹ് മാഞ്ഞു പോയോ ന്നു വിചാരിച്ചു ഒന്നൂടെ നോക്കിയപ്പോൾ താഴെ നിന്ന് എന്തൊക്കെയോ പെറുക്കി കൂട്ടുകയാണ്. സൂക്ഷിച്ചു നോക്കിയപ്പോൾ പൈസ ആണ്. എല്ലാം കൂടി വാരികൂട്ടി അവൾ എണീറ്റു നിന്നപ്പോൾ കണ്ണുകൾ നല്ലോണം ചുവന്നിട്ടുണ്ടായിരുന്നു. തീ പാറുന്ന പോലെ ഉള്ള നോട്ടത്തിൽ ഞാൻ ഉരുകി പോകുന്നത് പോലെ തോന്നി എനിക്ക്. അതുകൊണ്ട് തന്നെ ആണ് പേഴ്സിൽ നിന്ന് കുറച്ചു നോട്ടുകൾ എടുത്തു കൊടുത്തിട്ട് ചൂണ്ടു വിരൽ ചുണ്ടിൽ വെച്ച് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു ഞാൻ തിരിച്ചു നടന്നു
തുടക്കം കൊള്ളാം ❕
Next part eppozha verua❓
???
❤️❤️
ഒന്നും പറയാനില്ല
❤️❤️❤️❤️❤️❤️❤️
First part anennu thonnunnu. Please continue.
Thanks
?????