ധനു [Ibrahim] 66

ധനു..

ഞാൻ അപ്പോഴേ അമ്മയോട് പറഞ്ഞതാണ് ഉറപ്പുള്ള കാര്യം ആണെങ്കിൽ മാത്രം ഡേറ്റ് തീരുമാനിച്ചാൽ മതിയെന്ന്. ഇതിപ്പോ ഞാൻ എല്ലാവരുടെയും മുന്നിൽ നാണം കെടും എന്ന അവസ്ഥ വന്നപ്പോൾ അമ്മയ്ക്ക് സമാധാനം ആയില്ലേ എന്നും ചോദിച്ചു കൊണ്ട് മനു നിന്ന് വിറച്ചു.

വേറെ ഒന്നും അല്ല കാര്യം നാളെ ആണ് മനുവിന്റെ കല്യാണം തീരുമാനിച്ചിരുന്നത് അമ്മയുടെ കൂട്ടുകാരിയും ബിസിനെസ്സ് പാർട്ണറുമായ രേവതി ആന്റിയുടെ ഏക മകൾ അമലയുമായിട്ട്.
അവൾക്ക് വിവാഹത്തിന് സമ്മതമല്ല എന്നുള്ള കാര്യം അവർ ഈ വൈകിയ വേളയിൽ ആണ് അറിയിക്കുന്നത്.

 

അമ്മ ഒരു വിവാഹം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞാനും നദായും ആയുള്ള റിലേഷൻ വീട്ടിൽ പറഞ്ഞതാണ് എൻഗേജ്മെന്റ് വരെ കഴിഞ്ഞതാണ് അപ്പോൾ ആണ് അവരും പിന്മാറിയത്. അവളോടുള്ള വാശിക്ക് ആണ് അമ്മ കാണിച്ചു തരുന്ന ഏത് പെണ്ണിനേയും ഞാൻ വിവാഹം ചെയ്തോളാം എന്ന് വാക്ക് കൊടുത്തത് ഒരു ഡിമാൻഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞാനും നദായും ആയി നിശ്ചയിച്ചിട്ടുള്ള അതേ ഡേറ്റ് ഇൽ അതേ അമ്പലത്തിൽ….

 

അമ്മക്ക് ഉണ്ടായിരുന്ന സന്തോഷത്തിന് അതിരില്ലായിരുന്നു. പൊതുവെ അമ്മ സന്തോഷം ഒന്നും പ്രകടിപ്പിക്കുന്നത് ഞാൻ കാണാറില്ല സംസാരവും തീരെ കുറവ് പക്ഷെ എന്റെ തീരുമാനം അമ്മയെ അറിയിച്ച ശേഷം ടേബിളിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ചർച്ച ഇതായിരുന്നു. പൊതുവെ ഭക്ഷണം വേണ്ടത് കഴിച്ചു എണീറ്റു പോകുന്ന ഞാനും അമ്മയും അച്ഛനും അനിയത്തിയും അടങ്ങുന്ന കുടുംബം വല്ലതും ഒക്കെ മിണ്ടിയും പറഞ്ഞും തുടങ്ങി എന്ന് സാരം. അച്ഛന്റെ മുഖത്തും കണ്ടു എന്തോ ഒരു പ്രദീക്ഷ. പക്ഷെ എല്ലാം നഷ്ടമായി. ഇനി ഞാൻ എങ്ങനെ എല്ലാവരുടെയും മുഖത്ത് നോക്കും…

 

ദേഷ്യം കൊണ്ട് എനിക്ക് നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ പോലെ തോന്നി. കയ്യിൽ കിട്ടിയ ഗ്ലാസ്‌ എടുത്തു ചുമരിലേക്ക് ആഞ്ഞെറിഞ്ഞപ്പോഴും എന്റെ ദേഷ്യം ആളി കത്തിക്കൊണ്ടിരുന്നു.

 

ഇനി ഞാൻ തീരുമാനിച്ചോളാം എന്താ വേണ്ടതെന്നു ആരും ഇടപെടണമെന്നില്ല പിന്നെ കല്യാണം മുടങ്ങി എന്നുള്ള കാര്യം ഇപ്പോൾ തന്നെ ആരോടും പറയേണ്ട നാളെ രാവിലെ വരെ സമയം ഉണ്ടല്ലോ എന്നും പറഞ്ഞു കൊണ്ട് ബൈക്കും എടുത്തു എങ്ങോട്ടെന്നില്ലാതെ യാത്ര തുടങ്ങി.

 

മനസ്സിൽ വല്ലാത്ത പിരിമുറുക്കം എല്ലാം തുറന്നു പറയാൻ ഒരു സൗഹൃദം പോലും ഇല്ലല്ലോ എന്ന് കൂടി ഓർത്തപ്പോൾ തലയിൽ ഉള്ള പെരിപ്പ് കൂടി വന്നു. ആകെ ഉണ്ടായിരുന്ന ഒരു സൗഹൃദം അവനാണ് ഞാൻ സ്നേഹിച്ചിരുന്ന സ്വന്തം ആക്കണം എന്നാഗ്രഹിച്ച പെണ്ണിനെ നാളെ സ്വന്തമാക്കാൻ പോകുന്നത്.വണ്ടി സൈഡിൽ ഒതുക്കാൻ നോക്കിയപ്പോൾ ആണ് ബീച് റോഡിൽ എത്തിയത് ഞാൻ തന്നെ അറിയുന്നത്. പൊട്ടു പോലെ കാണുന്ന ആളുകളെ കണ്ടപ്പോൾ വണ്ടി യന്ത്രികമായി തന്നെ അങ്ങോട്ട് നീങ്ങി.

Updated: October 28, 2021 — 8:47 pm

7 Comments

  1. തുടക്കം കൊള്ളാം ❕
    Next part eppozha verua❓

  2. ❤️❤️

  3. ഒന്നും പറയാനില്ല

  4. ❤️❤️❤️❤️❤️❤️❤️

  5. First part anennu thonnunnu. Please continue.

    Thanks

Comments are closed.