അതേ സമയം ഏതോ അജ്ഞാതരായ രണ്ടു ചെറുപ്പക്കാർ വന്നു പറഞ്ഞ കാര്യങ്ങൾ കേട്ടു വിറങ്ങലിക്കുന്ന മനസ്സുമായാണ് വൈദ്യനാഥൻ ആ ഇൻസ്‌പെക്ടർക്ക് മുൻപിൽ ഇരുന്നത്…
“അപ്പോൾ നിങ്ങൾ പറയുന്നത് ഇന്ന് രാവിലെ, മുൻപ് മുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ലാത്ത ചെറുപ്പക്കാർ വന്നാണ് തനിക്ക് വിവരം നൽകിയത് എന്നാണ്… അല്ലേ…?”
“അതേ സർ…” വൈത്തി ക്ഷീണത്തോടെ മറുപടി പറഞ്ഞു…
“എന്റെ മക്കളെ അവർ കൊല്ലും സർ… എങ്ങനെയെങ്കിലും അവരെ രക്ഷിക്കണം…”
“താൻ അവരുടെ വണ്ടിയുടെ നമ്പർ എന്തെങ്കിലും നോട്ട് ചെയ്തിട്ടുണ്ടോ…” ഒരു പേന കയ്യിൽ എടുത്തുകൊണ്ടു ചോദിക്കുമ്പോൾ SIയുടെ ശബ്ദത്തിൽ മയമില്ലായിരുന്നു…
“ഇല്ല സർ ആ വെപ്രാളത്തിൽ… ഞാൻ… അതൊന്നും…”
“എന്താണ് മിസ്റ്റർ… വന്നത് ആരാണെന്നറിയില്ല, അവരുടെ വണ്ടി നമ്പർ ഇല്ല, യാതൊരു തെളിവും ഇല്ലാതെ ഒരാൾക്കെതിരെ കിഡ്നാപ്പിങ്ങിനു കേസ് എടുക്കണം എന്ന് പറഞ്ഞാൽ, അതും വാസുദേവൻ സാറിനെപ്പോലെ നല്ല രീതിയിൽ ജീവിക്കുന്ന ഒരാൾക്കെതിരെ…”
ആ അവസാനം പറഞ്ഞ വാചകത്തിൽ നിന്നും അയാൾ വാസുദേവന്റെ ആളാണെന്ന സൂചന വൈത്തിക്ക് കിട്ടി… മറുപടിയില്ലാതെ ആ പാവം വൃദ്ധബ്രാഹ്മണൻ എന്നും പൂജിക്കുന്ന കൈലാസനാഥനേ മനസ്സിൽ വിളിച്ചു കരഞ്ഞു…
“ശങ്കരാ… എന്റെ മക്കൾ…”
********************
കത്തുന്ന കണ്ണുകളോടെ തന്നെ നോക്കി നിന്ന, വിജയരാഘവന്റെ ഇളയമകന്റെ മുഖം മെല്ലെ മാറുന്നത് വാസുദേവൻ കണ്ടു…
മുഖത്തുണ്ടായ താടിരോമങ്ങൾക്ക് കട്ടികൂടി, മുടിയിഴകൾ കൂടുതൽ ചുരുണ്ടതായി…
കോപം കൊണ്ട് വിറക്കുന്ന ചുണ്ടുകളിൽ മെല്ലെ പുഞ്ചിരി തെളിഞ്ഞു…
കണ്ണുകളിൽ അതേ കനലോടെ തന്നെ നോക്കി പുഞ്ചിരിക്കുന്നവന്റെ മുഖം എന്നോ കണ്ടു മറന്ന ചോരയൊലിപ്പിച്ചു നിന്ന മുഖവുമായി നല്ലൊരു സാമ്യം തോന്നി വാസുദേവന്…
“നീ കൊല്ലാൻ നോക്കിയ ആ മനുഷ്യൻ ഇപ്പൊ മരണത്തോട് മല്ലടിക്കുന്നു… അത് നിനക്ക് നിഷേധിക്കാം, പക്ഷേ എന്റെ കാര്യത്തിൽ എങ്ങനാ വാസുദേവാ…”
ആ വാക്കുകൾ കൂടി കേട്ടതോടെ അയാളുടെ ശരീരത്തെ വിറയൽ ബാധിച്ചു… കണ്ണുകളിൽ ഇരുട്ട് കയറി.
“കാശീ…” പ്രേതത്തെ കണ്ടത് പോലെ അയാൾ അലറുമ്പോൾ എല്ലാവരും നോക്കി നിൽക്കെ, നീരജിന്റെ രൂപത്തിലും ഭാവത്തിലും അരുൺ തിരിഞ്ഞു തന്റെ പുറകിൽ ഉള്ളവരെ നോക്കി.
തങ്ങൾ മാസങ്ങൾക്കു മുൻപ് കൊന്നു കടലിലെറിഞ്ഞവൻ… അല്ല അവന്റെ പ്രേതം… ആ കാഴ്ച അവരെ കുറച്ചു നേരത്തേക്ക് സ്തംഭനാവസ്ഥയിലാക്കി.
കാശിയും വിദ്യയുമടക്കം മരവിച്ചു നിന്ന അതേ സമയം തന്നെ, കൈകൾ പിന്നിൽ കെട്ടിയ നിലയിലായിരുന്ന സച്ചിയുടെയും വേദയുടെയും അച്ചുവിന്റെയും കെട്ടുകൾ അഴിഞ്ഞു വീണ് കൈകൾ സ്വതന്ത്രമായി…
*************************
അടിപൊളി കഥ കുറച്ചുകൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു
???
Love and romance based story allee??
അയ്യോ, ബേസ് അതല്ലാട്ടോ, റിവേൻജ് ആണ് ഉദ്ദേശിച്ചത്. വിത്ത് ഫാന്റസി. ലവ് ഇടക്ക് വരുന്നുണ്ടെന്നേ ഒള്ളൂ ?
കഥ നന്നായിരുന്നു. ഇടക്ക് വലിയ ഇടവേള വന്നപ്പോൾ ഒന്ന് വീട്ടിരുന്നു. ഇന്ന് എല്ലാം വായിച്ചു.
♥️♥️?
എങ്കിലും വായിച്ചല്ലോ… നന്ദി സ്നേഹം ❤❤
????
❤❤❤
VERY GOOD STORY, WELL PRESENTED….
CONGRATULATIONS …
BEST REGARDS
GOPAL
❤❤❤
ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. കഥ അടിപൊളി. പക്ഷെ വിദ്യ ലക്ഷ്മിയെ വെറുതെ വിടരുതായിരുന്നു.പിന്നെ ദേവക് എന്താ ഉണ്ടായത് എന്ന് കണ്ടതായി ഓർക്കുന്നില്ല. എന്നാലും കഥ അതിൻ്റെ ഒഴിക്കിൽ നല്ല രീതിയിൽ അവസാനിപ്പിച്ചു. ഇനിയും ഇുപോലെയുള്ള കഥകൾ പ്രദീക്ഷിക്കുന്നു.
സ്നേഹത്തോടെ LOTH…….???
ദേവയെ അറിയാതെ ഞാനും പ്രണയിച്ചു പോയി ബ്രോ അവളെ കൊന്നു എന്നത് ആരെങ്കിലെക്കൊണ്ടും പറയിക്കുവാനല്ലാതെ ചിത്രീകരിക്കുവാൻ ഞാൻ അശക്തനായിപ്പോയി ???
Adipoli,vere onnum parayaanilla ????
❤❤❤
Adipoli
താങ്ക്സ് ബ്രോ ???
Polichu.. kollam..
??? താങ്ക്സ് ബ്രോ
❤❤❤❤❤❤
???
Adipoli
താങ്ക്സ് ???
കൊള്ളാം
താങ്ക്സ് ബ്രോ ???
❤️❤️❤️❤️❤️
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????
???
Othiriii ishttayiiiii changathii
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
It’s a good story bro❤️❤️❤️❤️
താങ്ക്സ് ബ്രോ ???
Chetta oru nallaa love story suggest cheyumo veree
എന്താ പറയാ ഒരു രക്ഷയും ഇല്ല one of the most underrated story.. ഞാൻ ഈ ടൈപ്പ് സ്റ്റോറീസ് ഒന്നും വായിക്കാറില്ല.. കാരണം അതൊക്കെ എനിക്ക് വിശുവൽ ആയിട്ട് കണ്ടാലേ മനസ്സിലാവൂ.. പക്ഷെ ഈ സ്റ്റോറി ഞാൻ ആദ്യം പബ്ലിഷ് ആക്കിയപ്പം മുതലേ വഴികാറുണ്ടായിരിന്..on of my fav story.. പുതിയ കഥയുമായി വീണ്ടും വരിക
❤❤?
വാക്കുകൾ കേട്ടതിൽ ഒരുപാട് സന്തോഷം സഹോ ???