ദൗത്യം 16 {ഫൈനൽപാർട്ട്‌}[ശിവശങ്കരൻ] 201

 

ഒരു മാസത്തിനു ശേഷം…

 

രാവിലെ മഹാദേവ ക്ഷേത്രത്തിൽ പോയി തിരിച്ചു വരും വഴിയാണ് ശ്രീദേവി പറഞ്ഞത്

“നമുക്ക് ഒന്ന് ദിവാകരൻ മാഷിന്റെ വീട് വരെ പോയാലോ…”

 

“എന്താ തനിക്ക് അവരെ കാണണോ, അവർ വരുണിന്റെ കല്യാണത്തിന് വരുമല്ലോ, അത് പോരെ…”

 

“പോരാ… എനിക്ക് ആ കുട്ടിയെ ആണ് കാണേണ്ടത്…”

 

“ആരെ?”

വിജയരാഘവൻ ചോദ്യഭാവത്തിൽ തന്റെ ശ്രീമതിയെ നോക്കി.

 

“ശ്ശോ, ആ കുട്ടിയുടെ പേര് മറന്നു, എന്താടാ കൊച്ചിന്റെ പേര്?”

ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന വരുണിനോട് ശ്രീദേവി ചോദിച്ചു.

 

“അമ്മാ നിരഞ്ജന, വീട്ടിൽ അച്ചു എന്ന് വിളിക്കും…”

 

“അയ്യോടാ, എടാ പഠിപ്പീ, നിന്റെ ഉള്ളിലും ഒരു കോഴി ഉറങ്ങിക്കിടപ്പുണ്ടായിരുന്നല്ലേ…”

 

“അമ്മ..!!!” വരുൺ വേഗം കാർ ഒതുക്കി ബ്രേക്ക് ചവിട്ടി നിർത്തി.

 

“അതെന്നാ വർത്താനാ അമ്മ പറഞ്ഞത്… എല്ലാ ആൺപിള്ളേരുടെ ഉള്ളിലും ഒരു കോഴി ഉറങ്ങിക്കിടപ്പുണ്ടാകും… പക്ഷേ, ഇവൾ എന്റെ അനിയത്തി ആക്കാൻ പോകുന്നവൾ അല്ലേ അമ്മാ, ഇതെങ്കിലും ഞാൻ അറിയണ്ടേ അല്ലെങ്കിൽ എന്തോന്ന് ചേട്ടൻ…”

ഒറ്റശ്വാസത്തിൽ അത് പറഞ്ഞു നിർത്തിയപ്പോൾ, വിജയരാഘവൻ അവനു വെള്ളം കുപ്പി എടുത്തു കൊടുത്തു. താങ്ക്സ് പറഞ്ഞു അത് അവൻ വാങ്ങിക്കുടിച്ചു, ശേഷം വണ്ടി മുന്നോട്ടെടുത്തു.

 

രണ്ടു പേരുടെയും മുഖത്തെ ചിരി കണ്ടു വിജയരാഘവൻ ചോദിച്ചു, “അതേ അമ്മയുടേം മോന്റേം പുഞ്ചിരി മത്സരം കഴിഞ്ഞെങ്കിൽ ഈയുള്ളവനോടും ഒന്ന് പരാമർശിക്കാമായിരുന്നു…”

 

“അച്ഛാ അച്ഛന്റെ ഇളയമകന്, അതായത് എന്റെ അനിയൻകുഞ്ഞിന് ഒരു പ്രണയം അത് ആരോടാ…”

 

“ആരോടാ..”

 

“ആരോടാ…”

 

“മര്യാദക്ക് പറയടാ, ഇല്ലെങ്കിൽ നിന്റെ പൊട്ടക്കണ്ണട ഞാൻ അടിച്ചു പൊട്ടിക്കും ”

വിജയരാഘവൻ കൃത്രിമഗൗരവം ഭാവിച്ചു.

 

“മാഷിന്റെ മകൾ മേൽപ്പറഞ്ഞ അച്ചുവിനോട്!”

പെട്ടെന്ന് അത് പറഞ്ഞവസാനിപ്പിച്ചു വരുൺ റോഡിൽ നോക്കി വണ്ടിയോടിച്ചു. അത് കഴിഞ്ഞതും വിജയരാഘവന്റെ മുഖം ഗൗരവപൂർണമായി.

ദിവാകരൻ മാഷിന്റെ വീട് എത്തുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല.

 

ക്രച്ചസ് നിലത്തൂന്നിയാണ് വിജയരാഘവൻ അങ്ങോട്ട് ചെന്നത്. അയാളെ പടികൾ കയറാൻ മകനും സഹായിച്ചു. അകത്തു നിന്നും വന്ന മാഷ് ആളുകളെ മനസ്സിലായി പുഞ്ചിരിയോടെ ഓടിവന്നു.

 

“വയ്യാതിടത്ത് എന്തിനാടോ ഈ സാഹസം, ഒന്ന് ഫോൺ ചെയ്‌താൽ ഞങ്ങൾ അങ്ങോട്ട് വന്നേനെലോ…”

മാഷ് സ്നേഹത്തോടെ പറഞ്ഞു.

 

“അതൊന്നും സാരമില്ല മാഷേ, എവിടെ ടീച്ചറും മകളും? എല്ലാരേയും ഒന്നിച്ചു കാണാൻ വേണ്ടിയാ ഇവർക്ക് തിരക്കുണ്ടെന്നു പറഞ്ഞിട്ടും ഞാൻ കൂട്ടി വന്നത്…”

വിജയരാഘവൻ അത് പറഞ്ഞപ്പോൾ വരുൺ ശക്തമായി ഒന്ന് ചുമച്ചു.

 

“പഴയ തറവാടല്ലേ മാഷേ പൊടി കാണും. അവനു പൊടി അലർജിയാ…”

 

അതിനിടക്ക് ടീച്ചർ അങ്ങോട്ട് പെട്ടെന്ന് വന്നു. നിരഞ്ജന കഷ്ടപ്പെട്ട് ചായ തുളുമ്പാതെ ട്രേയും കൊണ്ട് വരുന്നത് കണ്ട വിജയരാഘവന് ചിരിവന്നു എങ്കിലും കഷ്ടപ്പെട്ട് ചിരി അടക്കിയിരുന്നു.

 

എല്ലാവരും ചായ കുടിക്കുന്നതിനിടെ വരുൺ പുറത്തേക്ക് ഇറങ്ങിയപ്പോൾ “ഏട്ടാ” എന്നും വിളിച്ചു നിരഞ്ജനയും പുറകെ ഓടി. ശ്രീദേവി, ഇന്ദിരദേവി ടീച്ചറുടെ അടുത്തേക്ക് ചെന്നു.

 

“മാഷേ, ഈ മോളേ എനിക്ക് തരുമോ…” പെട്ടന്ന് വിജയരാഘവൻ ചോദിച്ചു…

 

“എന്താ… എന്താ താൻ ചോദിച്ചത്…”

 

“മാഷേ, മൂത്തമകന്റെ കല്യാണം നിശ്ചയിച്ചു വച്ചിരിക്കുകയാണ് എന്ന് നിങ്ങൾക്കറിയാമല്ലോ, മാഷിന്റെ മകളെ, വലിയേടത്ത് ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ മാനേജർ ആയി ചാർജ് എടുക്കാൻ പോകുന്ന എന്റെ ഇളയമകന് ഭാര്യയായി തരാമോ എന്നാണ് എന്റെ ചോദ്യം, ഇഷ്ടപ്പെട്ടില്ലേ, എങ്കിൽ മായ്ച്ചു കളഞ്ഞേക്ക് ഞാൻ ഒന്നും ചോദിച്ചിട്ടില്ല.”

 

“ഇഷ്ടപ്പെട്ടില്ലേ എന്നോ, ഇഷ്ടപ്പെടാതിരിക്കാൻ എന്താടോ, എന്റെ മോൻ നീരജ് അവനു പകരം ദൈവം തന്നതാ അരുൺ മോനെ എന്ന് വിചാരിച്ചതാ… ഇപ്പൊ… അത് തന്നെയല്ലേ താൻ ചോദിച്ചത്… എല്ലാം മഹാദേവന്റെ കൃപ…”

 

“എന്നാൽ പിന്നെ നിശ്ചയം ഒന്നിച്ചാക്കാം… എന്നാൽ പിന്നെ ഞങ്ങൾ ബാക്കി കാര്യങ്ങൾ ഒക്കെ ഒന്ന് ശരിയാക്കട്ടെ, ഇറങ്ങിയാലോ ദേവി… ഓഹ് രണ്ടു പേരും ദേവിമാർ ആണല്ലോ… ലെ…” വിജയരാഘവൻ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.

 

അവരുടെ കാർ ഗേറ്റ് കടന്നു പോയതും, അമ്മയിൽ നിന്നും കാര്യങ്ങൾ അറിഞ്ഞ നിരഞ്ജന മുറിയിലേക്കോടി. തന്റെ ഫോൺ എടുത്ത്, കൽപ്പാത്തിയിൽ നിന്നും പോരുമ്പോൾ അരുൺ അവൾക്ക് നൽകിയ നമ്പറിലേക്ക് മൂന്നുവട്ടം വിളിച്ചു. ഫുൾ റിങ് ചെയ്തതല്ലാതെ എടുത്തിരുന്നില്ല.

അവൾ ഡയറിയിൽ സൂക്ഷിച്ച ഏട്ടന്റെ ഫോട്ടോ എടുത്ത് നോക്കി, കണ്ണുകൾ നിറഞ്ഞു…

 

“ഏട്ടാ… ഏട്ടൻ കാണിച്ചു തന്ന ആളെ അച്ചു കല്യാണം കഴിക്കാൻ പോവാ… ഏട്ടൻ മോളേ അനുഗ്രഹിക്കണേ…” അവൾ കണ്ണടച്ച് ഫോട്ടോയും കെട്ടിപ്പിടിച്ചു ഇരുന്ന നിമിഷം, ഫോൺ റിങ് ചെയ്യാൻ തുടങ്ങി അവൾ ഡിസ്പ്ലേയിലേക്ക് നോക്കി, അരുൺ രാഘവ് എന്ന് കണ്ടപ്പോൾ അവൾ വേഗം എടുത്തു സംസാരിക്കുവാൻ തുടങ്ങി.

 

അവൾ കയ്യിലിരുന്ന നീരജിന്റെ ഫോട്ടോ പതുക്കെ ഡയറിയിലേക്ക് തന്നെ വച്ചു. അതിൽ അവളുടെ ഒരു തുള്ളി കണ്ണീരു വീണിരുന്നു. ഹാളിൽ ഇരുന്ന അവന്റെ ഫോട്ടോക്കരികിൽ വച്ചിരുന്ന കൊച്ചുനിലവിളക്കിലെ തിരി താനേ തെളിഞ്ഞു…

 

അവൻ പോവില്ല… ഏതു കുടം എവിടെ കൊണ്ട് പോയി നിമഞ്ജനം ചെയ്താലും, അവന്റെ പ്രിയപ്പെട്ടവരെ വിട്ട് പോകാൻ അവനാകില്ല… പ്രിയപ്പെട്ടവരുടെ ഒരുതുള്ളി കണ്ണീരിനുപോലും അവൻ കൊടുക്കുന്ന വില വളരെയേറെയാണ് എന്നുള്ളപ്പോൾ ആ കണ്ണീരു പാഴാകാതെ സൂക്ഷിക്കാൻ അവൻ ഇവിടെ കാണും…

 

നീരജ് ദിവാകർ…!!!

 

[അവസാനിച്ചു

 

**********

34 Comments

  1. അടിപൊളി കഥ കുറച്ചുകൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു

    1. ശിവശങ്കരൻ

      ???

  2. Love and romance based story allee??

    1. ശിവശങ്കരൻ

      അയ്യോ, ബേസ് അതല്ലാട്ടോ, റിവേൻജ് ആണ് ഉദ്ദേശിച്ചത്. വിത്ത്‌ ഫാന്റസി. ലവ് ഇടക്ക് വരുന്നുണ്ടെന്നേ ഒള്ളൂ ?

  3. പാവം പൂജാരി

    കഥ നന്നായിരുന്നു. ഇടക്ക് വലിയ ഇടവേള വന്നപ്പോൾ ഒന്ന് വീട്ടിരുന്നു. ഇന്ന് എല്ലാം വായിച്ചു.
    ♥️♥️?

    1. ശിവശങ്കരൻ

      എങ്കിലും വായിച്ചല്ലോ… നന്ദി സ്നേഹം ❤❤

  4. മാവേലി

    ????

    1. ശിവശങ്കരൻ

      ❤❤❤

  5. VERY GOOD STORY, WELL PRESENTED….
    CONGRATULATIONS …
    BEST REGARDS
    GOPAL

    1. ശിവശങ്കരൻ

      ❤❤❤

  6. ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. കഥ അടിപൊളി. പക്ഷെ വിദ്യ ലക്ഷ്മിയെ വെറുതെ വിടരുതായിരുന്നു.പിന്നെ ദേവക് എന്താ ഉണ്ടായത് എന്ന് കണ്ടതായി ഓർക്കുന്നില്ല. എന്നാലും കഥ അതിൻ്റെ ഒഴിക്കിൽ നല്ല രീതിയിൽ അവസാനിപ്പിച്ചു. ഇനിയും ഇുപോലെയുള്ള കഥകൾ പ്രദീക്ഷിക്കുന്നു.
    സ്നേഹത്തോടെ LOTH…….???

    1. ശിവശങ്കരൻ

      ദേവയെ അറിയാതെ ഞാനും പ്രണയിച്ചു പോയി ബ്രോ അവളെ കൊന്നു എന്നത് ആരെങ്കിലെക്കൊണ്ടും പറയിക്കുവാനല്ലാതെ ചിത്രീകരിക്കുവാൻ ഞാൻ അശക്തനായിപ്പോയി ???

  7. Neyyaattinkara kuruppu ??

    Adipoli,vere onnum parayaanilla ????

    1. ശിവശങ്കരൻ

      ❤❤❤

  8. Adipoli

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  9. Polichu.. kollam..

    1. ശിവശങ്കരൻ

      ??? താങ്ക്സ് ബ്രോ

  10. ❤❤❤❤❤❤

    1. ശിവശങ്കരൻ

      ???

  11. Adipoli

    1. ശിവശങ്കരൻ

      താങ്ക്സ് ???

  12. സൂര്യൻ

    കൊള്ളാം

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  13. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ???

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????

    1. ശിവശങ്കരൻ

      ???

      1. Othiriii ishttayiiiii changathii
        ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. It’s a good story bro❤️❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

      1. Chetta oru nallaa love story suggest cheyumo veree

  16. മീശ മാധവൻ

    എന്താ പറയാ ഒരു രക്ഷയും ഇല്ല one of the most underrated story.. ഞാൻ ഈ ടൈപ്പ് സ്റ്റോറീസ് ഒന്നും വായിക്കാറില്ല.. കാരണം അതൊക്കെ എനിക്ക് വിശുവൽ ആയിട്ട് കണ്ടാലേ മനസ്സിലാവൂ.. പക്ഷെ ഈ സ്റ്റോറി ഞാൻ ആദ്യം പബ്ലിഷ് ആക്കിയപ്പം മുതലേ വഴികാറുണ്ടായിരിന്..on of my fav story.. പുതിയ കഥയുമായി വീണ്ടും വരിക
    ❤❤?

    1. ശിവശങ്കരൻ

      വാക്കുകൾ കേട്ടതിൽ ഒരുപാട് സന്തോഷം സഹോ ???

Comments are closed.