“അരുൺ… നീ എന്താണ് മനസ്സിൽ ഉദ്ദേശിച്ചത് എന്നെനിക്കറിയില്ല പക്ഷേ, എനിക്കെങ്ങനെ നിന്റെ ഏട്ടത്തിയമ്മ ആകാൻ കഴിയും?”
അച്ചുവിനെ അജയ് ചോദ്യം ചെയ്യുന്നത് പുഞ്ചിരിയോടെ നോക്കി നിന്ന അരുൺ അതേ പുഞ്ചിരിയോടെ വേദയെ നോക്കി.
“അതായത്, അവളുണ്ടല്ലോ ആ അച്ചു, അവൾ നിരഞ്ജന അരുൺ ആയി മാറാൻ അധികം നാൾ ഇല്ലാ. അതിനുള്ള പെർമിഷൻ നീരജേട്ടൻ എനിക്ക് തന്നിട്ടുണ്ട്. അപ്പോൾ, അവളുടെ ഏട്ടൻ, സച്ചിയേട്ടൻ സംഭവം എന്റെ അളിയൻ ആണെങ്കിലും ഇപ്പൊ അങ്ങേരു എനിക്കും ഏട്ടനെപ്പോലെ ആണ്…”
“അതിനു…” ഒരു കള്ളപ്പുഞ്ചിരിയോടെ അവൾ ചോദിച്ചപ്പോൾ അരുൺ പൊട്ടിച്ചിരിച്ചു.
“കണ്ണടച്ച് പാൽ കുടിച്ചാൽ വേറെ ആരും അറിയില്ലെന്ന് വിചാരിച്ചോ കള്ളിപ്പൂച്ചേ” രണ്ടുപേരും ചിരിച്ചു.
അതിനിടയിൽ, കാശിയെയും കൊണ്ട് വരുൺ അങ്ങോട്ടേക്കെത്തി.
“പാപ്പാ…” വേദയുടെ ഇരുപ്പു കണ്ട് അങ്ങോട്ട് ഓടിചെല്ലാൻ തുടങ്ങിയ കാശിയെ വരുൺ തടഞ്ഞു.
“അപ്പോൾ മിസ്റ്റർ കാശി എന്താണ് തനിക്ക് പറയാനുള്ളത്, ഈ നിൽക്കുന്ന അഞ്ചു പേരെയും കൊല്ലാൻ വേണ്ടി തട്ടിക്കൊണ്ടു വന്നതാണ് അല്ലേ”
കാശി അരുൺ, വരുൺ, സച്ചി, അച്ചു, വേദ എന്നിവരെ മാറി മാറി നോക്കി, അവസാനം കമ്മീഷണറേ നോക്കി തലയാട്ടി.
“ആമാ സർ, അണ്ണാ, ഇവരോട അപ്പാ മേലെ സെമ്മ കോപത്തിലിരുന്തത്. അതിനാലെ ലോറി ഏത്തി അവരെ കൊല പണ്ണ മുയിർച്ചി സെഞ്ഞിട്ടെ, ആനാ അത് വന്ത് വേലക്കാകാത് എന്റ്റ് തെരിഞ്ചതുമേ, ഇവങ്കള തൂക്ക പ്ലാൻ പണ്ണീട്ടെ. അത് ഇപ്പടിയായിടിച്ചു.”
കാശി പറയുന്നതെല്ലാം ഒരു പോലീസുകാരൻ മൊഴിയായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു.
“അത് മട്ടുമല്ലേ, പോലീസ് വന്തതും അണ്ണാ തപ്പിച്ചിട്ടേ… എല്ലാമേ അവര് താൻ സെഞ്ചത്… നാൻ വെറും….ആാാാഹ്”
പറഞ്ഞു മുഴുവിയ്ക്കുന്നതിനു മുന്നേ ഒരലർച്ച കാശിയുടെ തൊണ്ടയിൽ കുരുങ്ങി. അയാളുടെ നെഞ്ചു തുളച്ചു ഒരു കത്തിമുന പുറത്തു വന്നു. അച്ചുവും വേദയും ഞെട്ടിത്തരിച്ചു നിന്നു.
ആ കത്തിയുടെ പിടി, വിദ്യാലക്ഷ്മിയുടെ കയ്യിലായിരുന്നു. പെട്ടെന്ന് തന്നെ പോലീസുകാർ വന്നു അവളെ പിടിച്ചു മാറ്റി എങ്കിലും കാശി താഴെ വീണു. അയാളെയും കൊണ്ടു ഒരു പോലീസ് ജീപ്പ് ആശുപത്രിയിലേക്ക് കുതിച്ചു.
അജയ് അരുണിനും കൂട്ടർക്കും മുന്നിൽ വന്നു. “നിങ്ങൾ ഇനി നിൽക്കുന്നത് എന്തിനാ, പൊയ്ക്കോളൂ… എന്തെങ്കിലും ആവശ്യം വന്നാൽ വിളിപ്പിക്കും അതുവരെ അവരവരുടെ വീടുകളിൽ തന്നെ ഉണ്ടാകണം എല്ലാവരും. ഓക്കേ”
“ശരി പോലീസുകാരാ…” അരുൺ വായ് പൊത്തിക്കൊണ്ട് അജയെ കളിയാക്കുന്ന പോലെ പറഞ്ഞു.
“പോടാ പോടാ… അവിടെ ആന്റിയും അനുവും ഒറ്റക്കാ, പേടിച്ചു ഇരിക്കാണ് രണ്ടും. നിങ്ങൾ അങ്ങോട്ട് ചെല്ല്. പിന്നെ വേദ, സച്ചി രണ്ടാളും അച്ചുവിനെയും വേദയുടെ അച്ഛനെയും കൂട്ടി നാട്ടിലേക്ക് പൊക്കോളൂ, അല്ലെങ്കിൽ ആ പാവങ്ങൾ ആകെ തകർന്നു പോകും. ഞാനിതൊക്കെ തീർത്തിട്ട് അങ്ങോട്ട് എത്തിക്കോളാം.
യാത്രയൊക്കെ പറഞ്ഞു വേദയേയും സച്ചിയേയും അച്ചുവിനെയും വേദയുടെ വീട്ടിൽ ഇറക്കി വൈത്തിമാമയോട് യാത്ര പറഞ്ഞു അരുണും വരുണും നേരെ അച്ഛൻ കിടക്കുന്ന ഹോസ്പിറ്റലിലേക്ക് ചെന്നു. അപ്പോഴേക്കും വിജയരാഘവനെ ICU വിൽ നിന്നു റൂമിലേക്ക് മാറ്റിയിരുന്നു.
സെഡേഷനിൽ ആയിരുന്നു എങ്കിലും വിജയരാഘവന്റെ ആ കിടപ്പ് അയാളുടെ ഭാര്യയെയും മക്കളെയും നന്നേ വിഷമിപ്പിച്ചു.
****************************
അടിപൊളി കഥ കുറച്ചുകൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു
???
Love and romance based story allee??
അയ്യോ, ബേസ് അതല്ലാട്ടോ, റിവേൻജ് ആണ് ഉദ്ദേശിച്ചത്. വിത്ത് ഫാന്റസി. ലവ് ഇടക്ക് വരുന്നുണ്ടെന്നേ ഒള്ളൂ ?
കഥ നന്നായിരുന്നു. ഇടക്ക് വലിയ ഇടവേള വന്നപ്പോൾ ഒന്ന് വീട്ടിരുന്നു. ഇന്ന് എല്ലാം വായിച്ചു.
♥️♥️?
എങ്കിലും വായിച്ചല്ലോ… നന്ദി സ്നേഹം ❤❤
????
❤❤❤
VERY GOOD STORY, WELL PRESENTED….
CONGRATULATIONS …
BEST REGARDS
GOPAL
❤❤❤
ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. കഥ അടിപൊളി. പക്ഷെ വിദ്യ ലക്ഷ്മിയെ വെറുതെ വിടരുതായിരുന്നു.പിന്നെ ദേവക് എന്താ ഉണ്ടായത് എന്ന് കണ്ടതായി ഓർക്കുന്നില്ല. എന്നാലും കഥ അതിൻ്റെ ഒഴിക്കിൽ നല്ല രീതിയിൽ അവസാനിപ്പിച്ചു. ഇനിയും ഇുപോലെയുള്ള കഥകൾ പ്രദീക്ഷിക്കുന്നു.
സ്നേഹത്തോടെ LOTH…….???
ദേവയെ അറിയാതെ ഞാനും പ്രണയിച്ചു പോയി ബ്രോ അവളെ കൊന്നു എന്നത് ആരെങ്കിലെക്കൊണ്ടും പറയിക്കുവാനല്ലാതെ ചിത്രീകരിക്കുവാൻ ഞാൻ അശക്തനായിപ്പോയി ???
Adipoli,vere onnum parayaanilla ????
❤❤❤
Adipoli
താങ്ക്സ് ബ്രോ ???
Polichu.. kollam..
??? താങ്ക്സ് ബ്രോ
❤❤❤❤❤❤
???
Adipoli
താങ്ക്സ് ???
കൊള്ളാം
താങ്ക്സ് ബ്രോ ???
❤️❤️❤️❤️❤️
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????
???
Othiriii ishttayiiiii changathii
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
It’s a good story bro❤️❤️❤️❤️
താങ്ക്സ് ബ്രോ ???
Chetta oru nallaa love story suggest cheyumo veree
എന്താ പറയാ ഒരു രക്ഷയും ഇല്ല one of the most underrated story.. ഞാൻ ഈ ടൈപ്പ് സ്റ്റോറീസ് ഒന്നും വായിക്കാറില്ല.. കാരണം അതൊക്കെ എനിക്ക് വിശുവൽ ആയിട്ട് കണ്ടാലേ മനസ്സിലാവൂ.. പക്ഷെ ഈ സ്റ്റോറി ഞാൻ ആദ്യം പബ്ലിഷ് ആക്കിയപ്പം മുതലേ വഴികാറുണ്ടായിരിന്..on of my fav story.. പുതിയ കഥയുമായി വീണ്ടും വരിക
❤❤?
വാക്കുകൾ കേട്ടതിൽ ഒരുപാട് സന്തോഷം സഹോ ???