കണ്മുന്നിൽ നിൽക്കുന്ന നീരജിന്റെ രൂപം വിദ്യയെ വല്ലാത്തൊരു അവസ്ഥയിലാക്കി, കൂടെയുള്ള ഗുണ്ടകളോട്, അവനെ കൊല്ലാൻ അവൾ ആക്രോശിച്ചു.
പെട്ടെന്ന് തന്റെ ശക്തി ചോരുന്നത് പോലെ അരുണിന് തോന്നിയെങ്കിലും അവൻ അത് കാര്യമാക്കിയില്ല. നീരജിന് വേണ്ടി മാത്രമല്ലല്ലോ, തന്റെ അച്ഛനെ ഉപദ്രവിക്കാൻ ശ്രമിച്ചവനെ തീർക്കാൻ വന്നതല്ലേ, തളർന്നിരിക്കാൻ നേരമില്ലായിരുന്നു, അവനു…
ഗുണ്ടകൾ ഒന്നിന് പിറകേ ഒന്നായി ഓടിയടുത്തപ്പോൾ അരുണും വരുണും അവർക്കെതിരെ തയ്യാറായി നിന്നു. തന്റെ പിന്നിൽ നിന്ന ഗുണ്ടയുടെ മൂക്കിന് കൈ മടക്കി ഒന്ന് കൊടുത്തു, മൂക്ക് പൊത്തി കുനിഞ്ഞു പോയ അയാളുടെ അടിനാഭി നോക്കി ഒരു ചവിട്ടും കൊടുത്തു, സ്വതന്ത്രനായ സഖാവ് സച്ചിയും അവരോടൊപ്പം കൂടി.
ആദ്യം ഓടി വന്ന ഗുണ്ടയെ അരുൺ നേരിട്ടു. ഒന്ന് പുറകിലേക്ക് ചുവടുവച്ച അവൻ, വാൾ വീശിയ ഗുണ്ടയുടെ കൈത്തണ്ടയിൽ തന്റെ നിവർത്തിയ വലതു കൈപ്പത്തികൊണ്ട് നല്ലൊരു വെട്ട് വെട്ടി, സമയം ഒട്ടും പാഴാക്കാതെ ഇടതു മുഷ്ടി ചുരുട്ടിപ്പിടിച്ചു ശക്തമായ ഒരു പഞ്ച് അയാളുടെ തൊറാസിസ് കാവിറ്റിയും അബ്‌ടോമിനൽ കാവിറ്റിയും ചേരുന്ന ഭാഗത്തു കൊടുത്തു. ശ്വാസം കിട്ടാതെ കുനിഞ്ഞു പോയ അയാളുടെ പിൻതലയിലേക്ക് കാലുയർത്തി ഒരു കിക്ക്കും കൂടി ആയപ്പോൾ ബോധരഹിതനായി ആ ഗുണ്ട താഴെവീണു.
വരുണിന് നേരെ ഓടിയടുത്ത ഗുണ്ടയ്ക്ക് നേരെ, വരുണും ഓടി വന്നു. തന്റെ വയറിനു നേരെ വന്ന കത്തി ഇടം കൈ കൊണ്ട് പിടിച്ചു, പിരിച്ചുകൊണ്ട് മുകളിലേക്ക് കൊണ്ടുവന്നു. കൈ പിരിഞ്ഞു തോളെല്ലു സ്ഥാനം തെറ്റുന്ന വേദനയിൽ അയാൾ നിലവിളിച്ചപ്പോൾ, ഡോക്ടർ അരുൺ, തന്റെ കൈ നിവർത്തി അയാളുടെ നെഞ്ച് നോക്കി ആഞ്ഞടിച്ചു.
പെട്ടെന്ന് നിശബ്ദനായ അയാൾ മലർന്നു തന്നെ നിലം പതിച്ചു.
തന്റെ നേരെ ഓടിയടുത്ത ഗുണ്ടയുടെ കൈയ്യിൽ ഇരുന്ന മരവടി കൊണ്ടുള്ള അടി കുനിഞ്ഞു നിവർന്നു ഒഴിഞ്ഞു മാറിയ സച്ചി, അടുത്ത അടി ഇടംകൈ ഉയർത്തി തടഞ്ഞ ശേഷം തന്റെ ശരീരം ഉപയോഗിച്ച് ആ ഗുണ്ടയെ ഉയർത്തി മറിച്ചിട്ടു.
വാസുദേവനും കാശിയും വിദ്യയും മൂവരുടെയും കായികമായ കഴിവുകൾ കണ്ട് അന്തംവിട്ട് നിന്നു.
ഒരു 20 മിനിറ്റ് കൊണ്ട് ഗുണ്ടകൾ നിലംപരിശരായപ്പോൾ അരുണും വരുണും കൂടി വാസുദേവന്റെ അടുക്കലേക്ക് ചെന്നു.
അയാൾ, ഇവർ എന്താണ് ചെയ്യാൻ പോകുന്നത് എന്നറിയാതെ പരിഭ്രമം ഉള്ളിലൊതുക്കി നിന്നു.
“നീയെന്താ കരുതിയത്, നിന്നെ ചുമ്മാ അങ്ങ് കൊന്നിട്ട് പോകുമെന്നോ, പാടില്ല, ഒറ്റയടിക്ക് നീ ചാവാൻ പാടില്ല, നീരജേട്ടനും എന്റെ അച്ഛനും വിഷ്ണുവേട്ടനും അനുഭവിച്ച എല്ലാ വേദനയും നീയറിയണം… ഏട്ടാ…” അരുൺ ഏട്ടനെ വിളിച്ചപ്പോൾ വരുൺ വേഗം തങ്ങൾ വന്ന കാറിൽ നിന്നും ഒരു ബാഗ് എടുത്തിട്ട് വന്നു അതിൽ നിന്നും വേഗം സർജിക്കൽ ഗ്ലോവ്സ് എടുത്തണിഞ്ഞ ശേഷം ഒരു ബോട്ടിൽ മരുന്ന് സിറിഞ്ചിലേക്ക് പകർത്തി.
അതിനിടയിൽ രക്ഷപെട്ട് ഓടാൻ നോക്കിയ കാശിമാമയെ സച്ചി കഴുത്തിൽ കത്തി വച്ചു അങ്ങോട്ടേക്ക് കൊണ്ടു വന്നു.
“നിങ്ങൾ എന്നെ…” എന്തോ പറയാൻ തുടങ്ങിയ വാസുവിന് അരുണിന്റെ കയ്യിൽ നിന്നും മുഖമടച്ചു ഒരടിയായിരുന്നു മറുപടി.
“നീയിനി മിണ്ടണ്ട… നിന്നോട് കിന്നാരം പറയാനുള്ള സമയം ഞങ്ങൾക്കില്ല, അച്ഛൻ കണ്ണ് തുറക്കും മുൻപ് ഞങ്ങൾക്ക് കൊച്ചിയിൽ എത്തണം. അതുകൊണ്ട് അടങ്ങിക്കിടക്ക് വാസുമാമാ, അടങ്ങിക്കിടന്നാൽ ഒരു ഇൻജെക്ഷൻ കൊണ്ട് തീരും ഇല്ലെങ്കിൽ, ഈ ഡോക്ടർ നിന്നെ ഓപ്പറേഷൻ ചെയ്യും.”
വരുണിന്റെ മുഖത്ത്നോക്കി ഒരു കുസൃതിച്ചിരി ചിരിച്ചുകൊണ്ട് അരുൺ വാസുവിനോട് തുടർന്നു…
“ഈ ഡോട്ടർക്കാണെങ്കിൽ ഒന്നുമറിയില്ല, ഒന്നുമറിയാത്ത ഡോട്ടർ ഓപ്പറേഷൻ ചെയ്ത് ആവശ്യമുള്ളതൊക്കെ എടുത്ത് പുറത്തിട്ടു, ആവശ്യമില്ലാത്തതൊക്കെ ഉള്ളിലിട്ടാൽ അറിയാലോ… നിന്റെ ജന്മം… ഹൂ…”
വാസുദേവന് ഒരു ഞരക്കത്തോടെ എല്ലാം കേൾക്കാൻ മാത്രേ സാധിച്ചോള്ളൂ. അരുണിന്റെ അടിയിൽ അയാൾ തളർന്നു പോയിരുന്നു. വരുൺ പതുക്കെ അയാളുടെ കൈത്തണ്ടയിലെ ഞരമ്പിൽ ഒരു യഥാർത്ഥ ഡോക്ടറുടെ കൈയ്യടക്കത്തോടെ മരുന്ന് കുത്തിവക്കാൻ തുടങ്ങി.
“ഇതേ, ********ൻ ആണ്, അൽഷിമേഴ്‌സ് ഡിസീസ് വന്ന രോഗികൾക്ക് ഇൻജക്റ്റ് ചെയ്യാൻ കണ്ടുപിടിച്ചതാ, പക്ഷേ, റീസെർച്ചിങ് സ്റ്റേജിൽ ആണ്. ഇതിന്റെ ഓവർഡോസ് പ്രോബ്ലെംസ് എന്തെന്ന് എനിക്കും കാര്യമായി അറിയില്ല അതുകൊണ്ട് തന്നെ, മെമ്മറി ലോസ് ഉണ്ടാകും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കും എന്ന അറിവ് താങ്കൾക്കും പകർന്നു തരുന്നു. ”
പറയുന്നതിനിടെ മെല്ലെ സിറിഞ്ചിലെ മുഴുവൻ ദ്രാവകവും വരുൺ വാസുദേവന്റെ ഞരമ്പിലേക്ക് നിക്ഷേപിച്ചു.
അതുകണ്ടു അലറികരഞ്ഞ വിദ്യാലക്ഷ്മിയുടെ മുഖത്ത് നിരഞ്ജന ആഞ്ഞടിച്ചു.
“കരയടീ ഉറക്കെ കരയ്, എന്റെ എല്ലാമായിരുന്നു എന്റെ ഏട്ടൻ, ആ ഏട്ടനെ നീ പിന്നിൽ നിന്നു കുത്തിവീഴ്ത്തി, കടലിൽ താഴ്ത്തിയപ്പോൾ ഞാനും കരഞ്ഞിരുന്നു ഇതിലും ഉറക്കെ. അന്ന് അത് കേൾക്കാത്ത ഒരാളും ഇന്ന് നിന്റെ കരച്ചിലും കേൾക്കില്ല. കേട്ടാൽ തന്നെ, ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. അതിനുള്ളതൊക്കെ ചെയ്തിട്ടാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്.”
അടിപൊളി കഥ കുറച്ചുകൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു
???
Love and romance based story allee??
അയ്യോ, ബേസ് അതല്ലാട്ടോ, റിവേൻജ് ആണ് ഉദ്ദേശിച്ചത്. വിത്ത് ഫാന്റസി. ലവ് ഇടക്ക് വരുന്നുണ്ടെന്നേ ഒള്ളൂ ?
കഥ നന്നായിരുന്നു. ഇടക്ക് വലിയ ഇടവേള വന്നപ്പോൾ ഒന്ന് വീട്ടിരുന്നു. ഇന്ന് എല്ലാം വായിച്ചു.
♥️♥️?
എങ്കിലും വായിച്ചല്ലോ… നന്ദി സ്നേഹം ❤❤
????
❤❤❤
VERY GOOD STORY, WELL PRESENTED….
CONGRATULATIONS …
BEST REGARDS
GOPAL
❤❤❤
ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. കഥ അടിപൊളി. പക്ഷെ വിദ്യ ലക്ഷ്മിയെ വെറുതെ വിടരുതായിരുന്നു.പിന്നെ ദേവക് എന്താ ഉണ്ടായത് എന്ന് കണ്ടതായി ഓർക്കുന്നില്ല. എന്നാലും കഥ അതിൻ്റെ ഒഴിക്കിൽ നല്ല രീതിയിൽ അവസാനിപ്പിച്ചു. ഇനിയും ഇുപോലെയുള്ള കഥകൾ പ്രദീക്ഷിക്കുന്നു.
സ്നേഹത്തോടെ LOTH…….???
ദേവയെ അറിയാതെ ഞാനും പ്രണയിച്ചു പോയി ബ്രോ അവളെ കൊന്നു എന്നത് ആരെങ്കിലെക്കൊണ്ടും പറയിക്കുവാനല്ലാതെ ചിത്രീകരിക്കുവാൻ ഞാൻ അശക്തനായിപ്പോയി ???
Adipoli,vere onnum parayaanilla ????
❤❤❤
Adipoli
താങ്ക്സ് ബ്രോ ???
Polichu.. kollam..
??? താങ്ക്സ് ബ്രോ
❤❤❤❤❤❤
???
Adipoli
താങ്ക്സ് ???
കൊള്ളാം
താങ്ക്സ് ബ്രോ ???
❤️❤️❤️❤️❤️
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????
???
Othiriii ishttayiiiii changathii
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
It’s a good story bro❤️❤️❤️❤️
താങ്ക്സ് ബ്രോ ???
Chetta oru nallaa love story suggest cheyumo veree
എന്താ പറയാ ഒരു രക്ഷയും ഇല്ല one of the most underrated story.. ഞാൻ ഈ ടൈപ്പ് സ്റ്റോറീസ് ഒന്നും വായിക്കാറില്ല.. കാരണം അതൊക്കെ എനിക്ക് വിശുവൽ ആയിട്ട് കണ്ടാലേ മനസ്സിലാവൂ.. പക്ഷെ ഈ സ്റ്റോറി ഞാൻ ആദ്യം പബ്ലിഷ് ആക്കിയപ്പം മുതലേ വഴികാറുണ്ടായിരിന്..on of my fav story.. പുതിയ കഥയുമായി വീണ്ടും വരിക
❤❤?
വാക്കുകൾ കേട്ടതിൽ ഒരുപാട് സന്തോഷം സഹോ ???