തലേ ദിവസം രാത്രി,
മദ്യപിച്ചു വീണു മയങ്ങുന്നവർക്ക് നേരെ രണ്ടു നിഴലുകൾ നടന്നു വന്നു. രണ്ടുപേരും സർജിക്കൽ മാസ്കും ഗ്ലൗസും ധരിച്ചിരുന്നു. ആ കൈകളിൽ സർജിക്കൽ ബ്ലേഡ് കരുതിയിരുന്നു. കൂട്ടത്തിൽ മുഖത്ത് കണ്ണട വച്ച ആൾ കിടക്കുന്നതിൽ ഒരാളുടെ, മണിയുടെ, അടുത്ത് വന്നിരുന്നു. പതുക്കെ മണിയുടെ മുഖം ഇടത്തേക്ക് തിരിച്ചു. എന്നിട്ട്, വലത്തേ ചെവിക്ക് കീഴെ തടിച്ച രക്തക്കുഴൽ പ്രത്യേക കോണളവിൽ താഴേക്ക് ആഴത്തിൽ വരഞ്ഞു.
അതേ സമയം തന്നെ, അടുത്ത ആൾ അശോകന്റെയും അതുപോലെ തന്നെ ചെയ്തു. രണ്ടുപേരും അലർച്ചയോടെ ഞെട്ടി എഴുന്നേറ്റു. ചോരവാർന്നൊലിക്കുന്ന കഴുത്തും പൊത്തിപ്പിടിച്ചു ഇരുവരും എഴുന്നേറ്റ് ഓടാൻ ശ്രമിച്ചു. എന്നാൽ ഉള്ളിലെ മദ്യത്തിന്റെ ശക്തി പോവാത്തതിനാലും, ചോരവാർന്നു ശരീരത്തിന്റെ ശക്തി ചോർന്നതിനാലും അധികം ഓടുന്നതിനു മുന്നേ, വാസുദേവന്റെ വിശ്വസ്തരായ ആ ഗുണ്ടകൾ നിലത്തു വീണു പ്രാണനു വേണ്ടി പിടഞ്ഞു.
ബഹളം കേട്ട് ഞെട്ടിയെഴുന്നേറ്റ ഗിരീഷ്, കൂട്ടാളികൾ ചോരയിൽ പിടയുന്നത് കണ്ടു എഴുന്നേറ്റ് തിരിഞ്ഞോടാൻ നോക്കി. അതേ സമയം അജ്ഞാതരിൽ കണ്ണട ധരിക്കാത്ത ആൾ, അവന്റെ വലതുപാദത്തിൽ പിടിച്ചു ശക്തിയായി വായുവിലേക്കുയർത്തി പിറകോട്ടു വലിച്ചു. ഗിരീഷ് മുഖമടിച്ചു വീണു. അവന്റെ ചുണ്ടുകൾ പൊട്ടി ചോരയൊലിച്ചു. അതേ സമയം എവിടെ നിന്നോ വന്ന ഒരു കാറ്റിന്റെ ശക്തിയിൽ, കണ്ണട വക്കാത്ത അജ്ഞാതന്റെ പകുതി അഴിഞ്ഞുവീണ സർജിക്കൽ മാസ്ക് പറന്നു പോയി. മുഖമടിച്ചു വീണതിന്റെ കടുത്ത വേദനകൊണ്ട് പുളയുന്നതിനിടെ, ആ അജ്ഞാതന്റെ മുഖത്തേക്ക് നോട്ടം പാളി വീണതും ഗിരീഷ് വിറങ്ങലിച്ചു പോയി…
ഒരു വർഷം മുൻപ് തങ്ങൾ കൊന്നു കടലിലെറിഞ്ഞവന്റെ മുഖമായിരുന്നു അത് എന്നവൻ തിരിച്ചറിയുമ്പോഴേക്കും ശക്തിയുള്ള എന്തോ ഒരു വസ്തുകൊണ്ട് തലക്ക് അടികിട്ടി, അവന്റെ ബോധം എന്നെന്നേക്കുമായി മറഞ്ഞു…
അവർ കെട്ടിയിടപ്പെട്ട ആളുകൾക്കടുത്തേക്ക് നടന്നു, അവരെ മൂവരെയും മുഖത്ത് വെള്ളം തളിച്ചും കവിളിൽ തട്ടിയും ഉണർത്തുമ്പോൾ അരുണിന്റെ, അല്ല നീരജിന്റെ മിഴികൾ നിറഞ്ഞിരുന്നു, അച്ചുമോൾ, സച്ചിയേട്ടൻ, വേദ… വേണ്ടപ്പെട്ട മൂന്നുപേരും മുന്നിൽ…
അച്ചു കണ്ണ് തുറന്നതും നീരജിനെ കണ്ടു കെട്ടിപ്പിടിച്ചു. ഒരക്ഷരം പോലും അവൾ മിണ്ടിയില്ല, എന്നാൽ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
പെട്ടെന്ന് തന്നെ അവൾ ഏട്ടനിൽ നിന്നും അകന്നു മാറി, മെല്ലെ, എഴുന്നേറ്റു…
“ഏട്ടാ…” ദുർബലമായ അവളുടെ വിളി അവന്റെ കണ്ണുകളെ ഈറനണിയിച്ചു… നീരജല്ല അരുൺ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾ അവനിൽ നിന്നും പിടഞ്ഞു മാറി.
“ഏട്ടൻ തന്നെയാ മോളേ… ഇനി അഥവാ, ഏട്ടന്റെ ആത്മാവ് ഈ ദേഹത്ത് നിന്നു പോയാലും ഇവൻ നിനക്ക് വേണ്ടപ്പെട്ടവൻ ആകും”
നീരജ് പറഞ്ഞതിന്റെ അർത്ഥം ഏറെക്കുറെ മനസ്സിലായെങ്കിലും അവൾ ഒന്നും മിണ്ടാത്തെ തലകുനിച്ചു നിന്നു.
“മോളേ, ഇത് ആലോചിച്ചു നിൽക്കാനോ വിഷമിച്ചു നിൽക്കാനോ ഉള്ള സമയമല്ല, പ്രവർത്തിക്കണം, അതിനുള്ള സമയമാണ്. നിങ്ങൾ മൂന്നു പേരും കെട്ടിയിട്ട പോലെ തന്നെ കിടക്കുക, നാളെ അരുണും വരുണും വരുന്നത് വരെ. ബാക്കി നമുക്ക് നോക്കാം ”
എല്ലാവരും അവൻ പറഞ്ഞത് അനുസരിച്ചു, അവരുടെ കൈകൾ മുൻപുണ്ടായിരുന്ന രീതിയിൽ വച്ചു ദുർബലമായ രീതിയിൽ കെട്ടിയിട്ട്, അവർക്കുവേണ്ട നിർദേശങ്ങളും നൽകി അരുണും വരുണും തിരിഞ്ഞു നടന്നു…
കുറച്ചു മുന്നോട്ട് ചെന്നു അരുൺ തിരിഞ്ഞു അച്ചുവിനെ നോക്കി. അവൾ തറയിലേക്ക് നോക്കി വിതുമ്പുകയായിരുന്നു…
അരുൺ മെല്ലെ നടന്നു അച്ചുവിന് അടുത്തെത്തി. അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു.
“ഈ മുഖത്ത് പുഞ്ചിരിയാകണം ഉണ്ടാവേണ്ടത് എന്നല്ലേ ഏട്ടൻ എപ്പോഴും പറയാറ്… എന്നിട്ട്?”
അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ ഒതുക്കി നെറുകയിൽ ഒരു മുത്തം നൽകി.
“ഒന്നിനെക്കുറിച്ചോർത്തും പേടി വേണ്ട, ഞാനുണ്ടാകും അച്ചൂ”
അതും പറഞ്ഞു അവളെ വിട്ട് എഴുന്നേറ്റ്, അരുൺ തിരിഞ്ഞു നടന്നു…
ആ സമയത്ത് ആ മുഖമോ ശബ്ദമോ തന്റെ ഏട്ടന്റെതായിരുന്നില്ലെന്നു ഒരു ഞെട്ടലോടെ അച്ചു തിരിച്ചറിയുമ്പോൾ, ഒരു നാണം അവളുടെ മനസ്സിൽ പൂവിട്ടു കഴിഞ്ഞിരുന്നു…
*****************************
അടിപൊളി കഥ കുറച്ചുകൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു
???
Love and romance based story allee??
അയ്യോ, ബേസ് അതല്ലാട്ടോ, റിവേൻജ് ആണ് ഉദ്ദേശിച്ചത്. വിത്ത് ഫാന്റസി. ലവ് ഇടക്ക് വരുന്നുണ്ടെന്നേ ഒള്ളൂ ?
കഥ നന്നായിരുന്നു. ഇടക്ക് വലിയ ഇടവേള വന്നപ്പോൾ ഒന്ന് വീട്ടിരുന്നു. ഇന്ന് എല്ലാം വായിച്ചു.
♥️♥️?
എങ്കിലും വായിച്ചല്ലോ… നന്ദി സ്നേഹം ❤❤
????
❤❤❤
VERY GOOD STORY, WELL PRESENTED….
CONGRATULATIONS …
BEST REGARDS
GOPAL
❤❤❤
ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. കഥ അടിപൊളി. പക്ഷെ വിദ്യ ലക്ഷ്മിയെ വെറുതെ വിടരുതായിരുന്നു.പിന്നെ ദേവക് എന്താ ഉണ്ടായത് എന്ന് കണ്ടതായി ഓർക്കുന്നില്ല. എന്നാലും കഥ അതിൻ്റെ ഒഴിക്കിൽ നല്ല രീതിയിൽ അവസാനിപ്പിച്ചു. ഇനിയും ഇുപോലെയുള്ള കഥകൾ പ്രദീക്ഷിക്കുന്നു.
സ്നേഹത്തോടെ LOTH…….???
ദേവയെ അറിയാതെ ഞാനും പ്രണയിച്ചു പോയി ബ്രോ അവളെ കൊന്നു എന്നത് ആരെങ്കിലെക്കൊണ്ടും പറയിക്കുവാനല്ലാതെ ചിത്രീകരിക്കുവാൻ ഞാൻ അശക്തനായിപ്പോയി ???
Adipoli,vere onnum parayaanilla ????
❤❤❤
Adipoli
താങ്ക്സ് ബ്രോ ???
Polichu.. kollam..
??? താങ്ക്സ് ബ്രോ
❤❤❤❤❤❤
???
Adipoli
താങ്ക്സ് ???
കൊള്ളാം
താങ്ക്സ് ബ്രോ ???
❤️❤️❤️❤️❤️
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????
???
Othiriii ishttayiiiii changathii
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
It’s a good story bro❤️❤️❤️❤️
താങ്ക്സ് ബ്രോ ???
Chetta oru nallaa love story suggest cheyumo veree
എന്താ പറയാ ഒരു രക്ഷയും ഇല്ല one of the most underrated story.. ഞാൻ ഈ ടൈപ്പ് സ്റ്റോറീസ് ഒന്നും വായിക്കാറില്ല.. കാരണം അതൊക്കെ എനിക്ക് വിശുവൽ ആയിട്ട് കണ്ടാലേ മനസ്സിലാവൂ.. പക്ഷെ ഈ സ്റ്റോറി ഞാൻ ആദ്യം പബ്ലിഷ് ആക്കിയപ്പം മുതലേ വഴികാറുണ്ടായിരിന്..on of my fav story.. പുതിയ കഥയുമായി വീണ്ടും വരിക
❤❤?
വാക്കുകൾ കേട്ടതിൽ ഒരുപാട് സന്തോഷം സഹോ ???