ആരു: ഇ …….
പൊന്നു: നിന്ന് ഇളിക്കുന്നത് കണ്ടില്ലെ വേഗം വാടി കുട്ടി പിശാശ്ശേ
ആമി: അല്ല മോളെ ഒന്നു മറന്നിലല്ലോ ലേ. എന്നെ കൊണ്ടോന്നു ഇനി തിരിഞ്ഞു നടക്കാൻ മേലാ
ആരു: എല്ലാം എടുത്തിട്ടുണ്ട്
പൊന്നു: മം. പിന്നെ ആരു ഇന്ന് അപ്പു വേട്ടൻ വരുന്നുണ്ട്.
ആരു: എപ്പോ
പൊന്നു: ഇന്ന് വൈകീട്ട് എത്തുമെന്ന പറയുന്നത്.
ആരു: മം. നിന്റെ വീട്ടിലേക്കല്ലെ വരുന്നത്. എന്നെ 2 ദിവസമായി വിളിച്ചിട്ട്.
പൊന്നു: എടി അത് എന്താനറിയുമോ എട്ടന്റെ പെണ്ണിനെ നേരിട്ട് കാണുമ്പോൾ സംസാരിക്കാൻ എട്ടൻ എന്തെങ്കിലും വേണ്ടെ അതാ എട്ടൻ വിളിക്കാതെ
ആരു: മം
പൊന്നു: ദേ ആമി നോക്ക് പെണ്ണിനെ എട്ടന്റെ കാര്യം പറഞ്ഞപ്പോ പെണ്ണിന്റെ മുഖം ചുവന്നുതുടുത്തു.
ആരു: ഒന്ന് പോടി.
ആമി: പെണ്ണ് നല്ല സന്തോഷത്തിലാ
പെന്നു: മം വാ വേഗം പോകാം. അല്ലെങ്കിൽ ആ കാലൻ ക്ലാസ്സിനു പുറത്താകും
ആമി: മം.
അങ്ങനെ അവർ ക്ലാസ്സിലെത്തി. സ്ഥിരം സ്ഥലമായ ബാക്ക് ബെഞ്ചിലിരുന്നു. പിന്നെ അവർ 7 പേരും കൂടെ സംസാരമായിരുന്നു. ആകാശത്തിനു താഴെയുള്ള എല്ലാത്തിനെ പറ്റിയും.
ഇതിനിടയിൽ രണ്ടു പേർ ഇരുന്നു കണ്ണു കൊണ്ട് കഥകളി കളിക്കുന്നുണ്ടായിരുന്നു. വേറാരുമല്ല ആമിയും സിദ്ധുവും . ആ കളി കറക്ടയിട്ട് പൊന്നു കാണുകയും ചെയ്തു.
പൊന്നു: എന്റെ സിദ്ധു ഒന്ന് മെല്ലേ നോക്കട്ടാ ഇത് ക്ലാസ്സാണ്. അത് മറക്കരുത് രണ്ടാളും
സിദ്ധു: ഒന്ന് പോടി.
പൊന്നു: മം നടക്കട്ടെ നടക്കട്ടെ
സിദ്ധു:😁.
ആമി:😁
പൊന്നു: എന്താ ഒരു അവിഞ്ഞ ചിരി . കണ്ടേച്ചാലും മതി.
പെട്ടെന്ന് സാർ ക്ലാസ്സിലേക്ക് വന്നു. അറ്റൻഡൻസ് എടുത്തു. സാധാ പോലെ ഇരുന്നും കിടന്നും ഓക്കെ ക്ലാസ്സ് തള്ളി നീക്കി
വൈകീട്ട് വീട്ടിലെത്തിയപ്പോൾ കണ്ടു ഞങ്ങളെ പ്രതീക്ഷിച്ചു നിൽക്കുന്ന അപ്പുവേട്ടനെ
പൊന്നു: അപ്പുവേട്ട ….
അവൾ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു
അപ്പു: പൊന്നു . സുഖമാണോ മോളെ . ആമി നിനക്കോ
ആമി.: സുഖം എട്ടാ , എട്ടൻ എപ്പോ എത്തി
അപ്പു: വൈകീട്ട് 3 മണിയോടടുത്ത് ആയപ്പോ എത്തി.
പൊന്നു: മം. എന്താ ഞങ്ങൾക്ക് കൊണ്ടുവന്നത്.
അപ്പു: അതോക്കെ തരാം. ആദ്യം മക്കൾ എനിക്ക് ഒരു സഹായം ചെയ്യണം ആരുവിനെ ഒന്ന് മിണ്ടിക്കണം. അവൾ മിണ്ടിയാൽ ഞാൻ കൊണ്ടുവന്നത് തരാം.
പൊന്നു: നോക്കാം.
ആമി: പണിയുള്ള പണിയാണ്. അതുകൊണ്ട് വേറെ ട്രീറ്റ് വേണം തരാമോ
അപ്പു: എന്തുവേണേൽ ചെയ്യാം. അവളെയെന്ന് മിണ്ടിച്ച് താ
