ദേവാൻഷി ഭാഗം 4.
അവൻ ആലോചിക്കുയായിരുന്നു. അവന്റെ കറുമ്പി കാന്താരി എന്തു കാര്യത്തിനായാലും
അപ്പുവേട്ട എന്നു വിളിച്ചു നടന്ന കൊച്ചു വായാടി
പെണ്ണ്. പക്ഷേ ഇന്ന് അവൾ തന്നെ കാണാതിരിക്കാൻ വേണ്ടി ഒഴിഞ്ഞു നടക്കുന്നു. അത് ഓർത്തപ്പോൾ അവന്റെ ചെന്നിയിലൂടെ കണ്ണുനീർ വാർന്നിറങ്ങി. പെട്ടെന്നാണ് അവിടെ ഒരു കാർ വന്നു നിർത്തിയത്. അവൻ കാറിലെക്ക് . നോക്കി ഒറ്റ നോട്ടത്തിൽ അവനു ആളെ മനസ്സിലായി. അവൻ വേഗം ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു .
അപ്പു: ദേവച്ഛ
ദേവൻ: അപ്പു. മോനെ സുഖം അല്ലെ നിനക്ക് . ആരു പറഞ്ഞു മോൻ വന്നിട്ടുണ്ടെന്ന്. മോൻ ഒരു ദിവസം അങ്ങോടൊക്കെ ഇറങ്ങ്. എല്ലാവരെയും കാണാല്ലോ .
അപ്പു: അങ്കിളിനിപ്പോഴും എന്നോട് ദേഷ്യമാണോ.
ദേവൻ : എന്താ മോനെ ഇത്. മോൻ അറിഞ്ഞു കൊണ്ട് അല്ലല്ലോ.
അപ്പു : അന്ന് അങ്ങനെ വേണം എന്നു വച്ചല്ല. അവൾ അങ്ങനെ പറഞ്ഞപ്പോ എനിക് സഹിക്കാൻ കഴിഞ്ഞില്ല. അതാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്.
ദേവൻ: എന്റെ മോനെ നീ ഇപ്പോഴും അതൊന്നും വീട്ടില്ലെ. ആമി മോൾക്ക് ദൈവം അത്രയെ ആയുസ്സ് കെടുത്തിട്ടുള്ളു. എന്ന് വിചാരിച്ചാൽ മതി.
അപ്പോഴേക്കും ദേവന്റെ കണ്ണു നിറഞ്ഞു.
അപ്പു: മം
ദേവൻ: എന്തൊക്കെയാ മോനെ വിശേഷങ്ങൾ
അപ്പു: നല്ല വിശേഷം ദേവച്ഛ.
ദേവൻ: മോൻ എന്ന തിരിച്ചു പോകുന്നത്.
അപ്പു: ഞാൻ തിരിച്ചു പോകുന്നില്ല. ഇനി ഇവിടെ തന്നെയാണ്.
ദേവൻ: അപ്പോ ഇവിടെ ഉണ്ടാകുമല്ലോ. എന്നാ പിന്നെ കാണാം നല്ല യാത്രക്ഷീണമുണ്ട്.
അതും പറഞ്ഞ് ദേവൻ പോയി അപ്പോ അവൻ ചെയറിലേക്കിരുന്നു പഴയ കാര്യങ്ങൾ ആലോചിച്ചിരുന്നു.
💙❤️🧡💛💙❤️🧡💛💙❤️🧡💛💙🧡💛❤️
(2 വർഷങ്ങൾക്കു മുൻപ് പൊന്നു 9 തിൽ പഠിക്കുന്ന സ്മയം )
പൊന്നു: ആമി
ആമി: ആ
ഇത് അങ്കിത മാധവ്. ഇഷ്ടപ്പെട്ടവർ ആമി എന്നു വിളിക്കും. പൊന്നുവിന്റെ വീടിനടുതുള്ള മഠത്തിലെ അന്തേവാസിയാണ്. ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചു. അച്ഛന്റെ ചെറിയമ്മയുടെ കൂടെ മoത്തിലായിരുന്നു താമസം. ചെറിയമ്മ മഠത്തിലെ അന്തേവാസിയായിരുന്നു. ചെറിയമ്മ മരിച്ചപ്പോ പൊന്നു ഒരാളുടെ നിർബന്ധം കൊണ്ട് അവളുടെ അച്ഛൻ ആമിയെ ദത്തെടുത്ത് സ്വന്തം മകളാക്കി മാറ്റി.
പൊന്നു: വാ പോകാം. ക്ലാസ്സ് തുടങ്ങറായി.
ആമി:മം. എല്ലാം എടുത്തില്ലെ
പൊന്നു: മം. ആരു വന്നില്ലല്ലോ ഇതുവരെ വാ വെയ്റ്റ് ചെയ്യാം.
ആമി: ദാ വരുന്നു. ആരു തമ്പുരാട്ടി
പൊന്നു: എന്താണോ തമ്പുരാട്ടി ഇത്ര നേരത്തെ പോന്നത്.
