അജു : അവൾ ആൾ ബുദ്ധിമതിയാട്ടോ. അല്ലെങ്കിൽ കറക്ടായി അമ്മവനോട് തന്നെ പറയുമോ.
അപ്പു: മം അങ്ങനെ ആ ഐഡിയയും flop.
അജു: മം വഴിയുണ്ടാകാം
ആരു: എന്നാലും അമ്മാവാ.അമ്മമയ്ക്കു റെസ്റ്റ് എടുത്തുടെ എട്ടൻ കെണ്ടാകി തരാം എന്നു പറഞ്ഞതാ
ദേവൻ : അങ്ങനെ ഒന്നുണ്ടങ്കിൽ നേരത്തെ പറയണ്ടെ ആരൂട്ടി എന്നാ ഞാൻ റെസ്റ്റ് എടുത്തെനെ
ആരു: അപ്പോ ഇവളെന്ത അമ്മമയോട് പറഞ്ഞെ
ദേവൻ: അവൾ പറഞ്ഞു അഛേ ഞങ്ങളെ ഒന്നു സ്കൂളിൽ കൊണ്ടു വിടുമോ first day അല്ലെ . എന്ന്. എട്ടൻ എയർപോർട്ടിൽ പോയിരിക്കുവാ എന്നും അല്ലെങ്കിൽ എട്ടനോട് പറഞ്ഞെനെ എന്ന് പറഞ്ഞു. അവൻ വന്നിട്ട് കൊണ്ടാകാം എന്നാവും ലെ പറഞ്ഞിരിക്കണത്. എപ്പോ എത്തും. അല്ല ആരാ വരുന്നത്.
ആരു: മം. വരുന്നത് അർണവേട്ടൻ ആണ്. ഇപ്പോ എത്തിക്കാന്നും
ദേവൻ : എന്നാൽ പോകുംമ്പേ അവിടെ കൂടെ കയറിയിട്ട് പോകാം.
അങ്ങനെ അവർ യാത്ര തുടങ്ങി. സ്കൂളിൽ എത്തിയതും അവൾ കണ്ടു. അവളെ തന്നെ വെയിറ്റ് ചെയ്ത് നിൽക്കുന്ന അവളുടെ കൂട്ടുകാരെ അവർ മൊത്തം 6 പേർ ദേവാൻഷി (ദേവാ) കുട്ടുക്കാർക്ക് അവൾ ദേവ ആണ്,
ആരുഷി (ആരു) , ജോത്സ്ന (ജ്യോതി) , സിദ്ധാർത്ഥ് ( സിദ്ധു) , അമൽ കൃഷ്ണ (അമൽ), മഹേഷ് (മഹി) . ഇവർ ഓക്കെ അവൾക്ക് പല വർഷങ്ങളായി കിട്ടിയ സൗഹൃദമാണ്. ആരുവും അവളും ജനിച്ചപ്പോൾ മുതൽ കൂട്ടാണ്. ജ്യോതിയും സിദ്ധുവും 5th ൽ നിന്നു കിട്ടിയതാണ്. പിന്നെ മഹി 7th ൽ നിന്നു . അമൽ 8th ൽ നിന്നും .പിന്നെ അവർ ഒരുമിച്ചായിരുന്നു. പരസ്പരം പറയാത്ത ഒരു കാര്യവും അവർക്ക് ഇല്ല. അവർ സ്കൂളിൽ എത്തിയതും അവർ 4 പേരും വന്നവരെ പൊതിഞ്ഞു. അതിനുശേഷം അവർ ക്ലാസ്സിലേക്ക് പോയി.
ഇതെ സമയം വീട്ടിൽ പഴയ കാര്യങ്ങൾ ആലോചിചിരിക്കുകയായിരുന്നു അപ്പു. അവന്റെ മുന്നിൽ അപ്പോൾ നിറഞ്ഞു നിന്നത് അവന്റെ ഇഷിയുടെ മുഖം ആയിരുന്നു. അവന്റെ മാത്രം ഇഷി.
