കുറച്ചു കൂടി കഴിഞ്ഞു വന്നാൽ പോരെ .
(പുറത്തു നിൽക്കുന്നത്. മാറ്റാരുമല്ല നമ്മുടെ ആരുവാണ് )
ആരു: സോറി പൊന്നു . കുറച്ചു വൈകി പോയി. ഭയങ്കര തലവേദനയായിരുന്നു.
പൊന്നു : ഇന്നലെ കാലുവേദനയായിരുന്നു. ഇന്ന് തലവേദന. നീ ഇന്ന് അമ്മയെ കൊണ്ട് എനിക്ക് ചീത്ത കേൾപ്പിക്കും.
ആരു: നീ പേടിക്കാതെ വേഗം പോയി മലക്കെട്ട് ഞാൻ പോയി റെഡിയായി വരാം.
പൊന്നു : മാല എടുക്കാൻ മറക്കണ്ട .
ആരു: മം
(ആരുവിന്റെ വീട്ടിൽ അവളുടെ അമ്മയാണ് മാല കെട്ടുന്നത്. അത് കൊണ്ടുകേടുക്കുന്നത്
ഇവരും )
പൊന്നു : എന്നാ പോവാം
ആരു: ആ
പൊന്നു : മാല എടുത്തോ?
ആരു: ആ എടുത്തു.
വീട്ടിൽ നിന്ന് കുറച്ചെ ഉള്ളു അമ്പലത്തിലേക്ക് അതു കൊണ്ട് അവർ നടന്നാണ് പോയത്.
പോകുന്ന വഴി അവർ ഒരു വീട്ടിന്റെ അടുത്ത് എത്തി. അവിടെ എത്തിയപ്പോൾ പൊന്നുവിന്റെ കണ്ണും ആരുവിന്റെ കണ്ണും നിറഞ്ഞു. പിന്നെ ആരു കണ്ണുനീർ അടക്കിപ്പിടിച്ച് പൊന്നുവിനെ വിളിച്ചു.
പൊന്നു …..
പൊന്നു : മം
ആരു: നീ ഇങ്ങനെ നീക്കാതെ നടക്കാൻ നോക്ക് ഇല്ലെങ്കിൽ മാല എത്തിക്കാൻ വൈകിയതിന് അപ്പച്ചിയുടെ കൈയിൽ നിന്ന് കണക്കിന് കിട്ടും
പൊന്നു : മം പോവാം. അല്ല ആരു അജു വേട്ടൻ എവിടെ . രാവിലെയും കണ്ടിലല്ലോ.
ആരു: അത് പൊന്നു .അജുവേട്ടൻ അർണവേട്ട നെ കൂട്ടാൻ പോയതാ . എട്ടൻ തിരിച്ചു വരികയാ ഇനി ഞങ്ങളുടെ വീട്ടിലാണ് താമസം.
പൊന്നു ഒന്നും മിണ്ടാതെ നടന്നു.
ആരു: പൊന്നു
പൊന്നു : മം
ആരു: നീയെന്താ ഒന്നും മിണ്ടാതെ അങ്ങോട്ടു നോക്കി നിൽക്കുന്നത്
പൊന്നു : വാ പോകാം.
ആരു: മം പോകാം
അവർ രണ്ടു പേരും അമ്പലത്തിൽ കയറി പൂ പുജാരിക്ക് കൊടുത്ത് പ്രദക്ഷിണം വച്ചു വന്ന് നടയിൽ നിന്ന് തൊഴുതു.
പൂജാരി : എന്താ മോളെ മുഖം വലിണ്ടിരിക്കണേ
അമ്മമ്മക്ക് എന്തെങ്കിലും പറ്റിയോ
പൊന്നു : ഇല്ല തിരുമേനി. അമ്മമ്മക്ക് ഇപ്പോ കുറവുണ്ട്. ഇന്ന് അമ്മ വരും. പിന്നെ വയ്യതത്ത് അത് ചെറിയൊരു തലവേദന
പൂജാരി : മം തെഴുതു കഴിഞ്ഞോ പ്രസാദം തരാം
പൊന്നു : ആയിക്കോട്ടെ
അവർ പ്രസാദവും വാങ്ങി ഇറങ്ങി.
ആരു: എടി നീയിപ്പോഴും പഴയതൊക്കെ മനസ്സിൽ വച്ച് നടക്കുവാ
പൊന്നു: അത്ര പെട്ടന്ന് മാറക്കാൻ പറ്റുവോ ആരു .
പൊന്നു അത് പറഞ്ഞതും ആരു വല്ലാതെയായി
പിന്നെ ഒന്നും മിണ്ടാതെ രണ്ടും കൂടെ വീട്ടിലേക്ക് നടന്നു. ആരു ആരുവിന്റെ വീട്ടിലേക്കും പൊന്നു പൊന്നുവിന്റെ വീട്ടിലേക്കും.
💟💛💚🧡💙💜💛💚🧡💙💜💛💚🧡💙💟
ഇതേ സമയം എയർപോർട്ടിൽ അർണവിനെ വെയ്റ്റ് ചെയ്തു നിൽക്കുവാണ് അജു
അജു: അപ്പു🖐️
അപ്പു :🖐️ അജു
ഇതാണ് അർണവ് . ബിസിനസ് മാൻ ആയ ചന്ദ്രകാന്തിന്റെ മകൻ. ഇവരുടെ ത് ലണ്ടനിലെ അറിയപ്പെടുന്ന ബിസിനസ് ഗ്രൂപ്പാണ്. അച്ചുവിന്റെയും ആരുവിന്റെയും അമ്മയായ പ്രമീളയുടെ ഒരേയൊരു എട്ടന്റെ മകനാണ്. അമ്മ മായ ചന്ദ്രകാന്ത്. വീട്ടമ്മയാണ്. ഒരു ചേച്ചി അർചിത(അച്ചു). നമ്മുടെ അജുവും അച്ചുവും തമ്മിൽ ഇഷ്ടത്തിലാണ്. അവരുടെ കല്യാണം ചെറുപ്പത്തിലെ പറഞ്ഞുറപ്പിച്ചതാണ്. അതെ പോലെ ആരുവിന്റെ അർണാവിന്റെയും.
