എന്റെ സന്തോഷം മുഴുവൻ ആ കെട്ടിപിടിത്തത്തിൽ ഉണ്ടായിരുന്നു. അവളും എന്നെ കെട്ടി പിടിച്ചു. അയ്യോ ഒരോന്നു പറഞ്ഞ് സമയം പോയതറിഞ്ഞില്ല. ഇന്ന് അമ്മ എന്നെ കൊല്ലും. എന്താണെന്നല്ലെ . രാവിലെ അച്ചൻ പോയത് നിങ്ങൾ കണ്ടില്ലെ അത് അമ്മയെ കൂട്ടാൻ ആണ്. അമ്മ അമ്മമ്മയുടെ കൂടെ . ആയിരുന്നു. കാരണം അമ്മമ്മക്ക് പെട്ടന്നു ഒരു നെഞ്ചുവേദന വന്നു. ആശുപത്രിയിൽ ആയി.കൂട്ടുനിന്നത് അമ്മയാണ്. ഇന്ന് ഡിസ്ചാർജ് ചെയ്തു. അമ്മമ്മക്ക് 3 മക്കളാണ്. മൂത്തത് ഋഷികേശ് .പുള്ളി കോട്ടൂർ ഗവൺമെന്റ് കോളേജിൽ പ്രിൻസിപ്പലായി സേവനം അനുഷ്ഠിക്കുന്നു . ഭാര്യ അഭിരാമി ഋഷികേശ് . ഇതേ കേളേജിൽ മാത്ത്സ് പ്രേഫേസർ ആണ് . ഇവർക്ക് 2 ആൺകുട്ടികളാണ് മൂത്തത് ആനന്ദ് (നന്ദു)ആള് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ HR മനേജറായി വർക്ക് ചെയ്യുന്നു. ഭാര്യ മീര ആനന്ദ് (മീനു) . ഇതേ കമ്പനിയിൽ എകൗണ്ടന്റെ ആണ് . ലൗ കം അറേഞ്ച്ഡ് മര്യോജ് ആയിരുന്നു. അതും ഒന്നും രണ്ടും ഒന്നുമല്ല 10 വർഷം . ചേച്ചി + 1 ൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് രണ്ടാളും ആദ്യം പറയാൻ മടിച്ചു നിന്നു. പിന്നെ ചേച്ചി +2 പഠിക്കുമ്പോൾ ചേട്ടൻ പ്രേപ്പേസ് ചെയ്തു. അപ്പേ തന്നെ ചേച്ചി യെസ് പറഞ്ഞു. പിന്നെ അവരുടെ പ്രണയകാലമായിരുന്നു. രണ്ടു പേരും പടിച്ച് ജോലി നേടി .വീട്ടിൽ പറഞ്ഞ് സമ്മതിപ്പിച്ചു. ഇപ്പേ കല്യാണം കഴിഞ്ഞ് 4 വർഷം ഒരു മകൾ നൈനിക ആനന്ദ് . ഞങ്ങളുടെ നച്ചു. ആൾക്ക് ഇപ്പോ 3 വയസ്സ് . ഇളയത് ആകാശ് (ആശു). ആള് ഒരു ഡോക്ടറാണ്.
ഇനി രണ്ടമത്തേത് ഋഷിരാജ് . ആളെരു പോലീസ് ഓഫിസറാണ്. ഇപ്പോ DYSP ആണ് . ഭാര്യ പ്രമീള ഋഷിരാജ് . ഒരു വീട്ടമ്മയാണ്. ഇവർക്കും 2 മക്കൾ മൂത്തത് ആയുഷ് (അജു).നമ്മുടെ നായികയുടെ മുറചെറുക്കൻ ആള് ഒരു ഡോക്ടറാണ്. മുറചെറുക്കനാണെങ്കിലും അവർ തമ്മിൽ സഹോദര സ്നേഹം മാത്രമെ ഉള്ളു. ഇളയത് ആരുഷി (ആരു). നമ്മുടെ നായികയുടെ ബെസ്റ്റിയാണ്. രണ്ടാളും ഒരുമിച്ചാണ് ജനിച്ചത്. മൂന്നമത്തേത് ഋഷിക നമ്മുടെ നായികയുടെ അമ്മ . ബാക്കി അറിയാലോ
ഇപ്പോ നമ്മുടെ നായിക എന്തിനാണ് അമ്മയെ പേടിക്കുന്നത് എന്നുവച്ചാൽ ഇന്ന് പത്തിൽ പഠിക്കുന്ന സമയം തൊട്ട് അമ്മ പൊന്നു നെ കൊണ്ട് അമ്പലത്തിലേക്ക് മാല കെട്ടിക്കുമായിരുന്നു. സാധാരണ അമ്മ ഉള്ളപ്പോൾ അവൾ നേരത്തെ എണീപ്പിച്ച് കുളിച്ച് മല കെട്ടി കൊണ്ടു കൊടുക്കാതെ പച്ച വെള്ളം കുടിക്കാൻ സമ്മതിക്കില്ല.
പൊന്നു : ഈശ്വര ഈ പെണ്ണിത് എവിടെ പോയി കിടക്കുവാണാവോ?
ണിം ണിം …..
പൊന്നു ചെന്ന് ഡോർ തുറന്നു . പുറത്തു നിൽക്കുന്ന ആളെ കണ്ടതും അവൾ കനപ്പിച്ചൊന്നു നോക്കി. എന്താ ഇത്ര നേരത്തെ
