ശ്രീജിത്ത് വീട് എത്തിയെന്ന് പറയുമ്പോഴായിരുന്നു ഞാൻ സ്വബോധത്തിൽ വന്നത്…
ഇത് വെറും സ്വപ്നമായിരുന്നോ അതോ എന്റെ തോന്നലുകളായിരുന്നോ?!.
എനിക്ക് ഒരിക്കൽ പോലും അവളെ അങ്ങനെ കാണുവാനോ പെരുമാറാനോ കഴിയില്ല അത് കൊണ്ട് തന്നെയല്ലെ ആ ദ്രോഹിയോട്… നന്ദനയോട് ഒരു പരാതിയെന്നൊണം പറഞ്ഞിറങ്ങിയത്..
എന്തോ ഇനിയും ഇതിനോടൊന്നും എനിക്ക് പൊരുത്തപെടുവാൻ കഴിയില്ല…. അത്രയും പ്രിയപ്പെട്ടതായിരുന്നില്ലെ ഇരുവരും എനിക്ക്
ശ്രീജിത്ത് പറഞ്ഞതു പോലെ ഇനി ഒരു കാത്തിരിപ്പേയുള്ളൂ എനിക്ക്…അത് എന്റെ ജീവന്റെ ജീവനായ ഇന്ദ്രേട്ടന്റെ എന്നിലേക്കുള്ള ആ തിരിച്ചു വരവാണ്..
ഹലോ…എന്താ? നീ ആ കാറിൽ തന്നെ ഇരിക്കാനാ പ്ലാൻ?! വീട് എത്തിയഡോ… നിന്നോട് തന്നെയാ.. താൻ ആ കണ്ണുകൾ തൊടച്ച് ഇങ്ങ് വാ എല്ലാം ശരിയാവും ഡോ ഞങ്ങളൊക്കെയില്ലെ ഇനിയും നിനക്ക്?…
അതിനൊരു മറുപടിയെന്നൊണം കാറിൽ നിന്നിറങ്ങി ഞാൻ ആദ്യം അന്വേഷിച്ചത് എന്റെ അമ്മയേയും അച്ഛനേയും ആയിരുന്നു..
എനിക്കറിയില്ല അവരോട് എന്ത് പറയണമെന്ന്… എങ്കിലും അവരുടെ സാന്നിധ്യം എനിക്ക് വളരെ പ്രധാനമായിരുന്നു. എന്റെ സങ്കടങ്ങൾ പകുതിയും ഇല്ലാതാക്കുവാൻ അവർക്കറിയാമായിരുന്നു…
തുടരും….
Sthiramayi varunna thudakkam. Kurachu Nalla twistukalum romance scenesum villatharagalum pretheekshikkunnu.all the best.
???
തുടക്കം നന്നായി മുന്നോട്ട് നല്ല രീതിയിൽ ezhuthu