ദേവേന്ദ്രിയം [Vedhaparvathy] 155

“നീ ചെയ്തത് ഒരിക്കലും എനിക്ക് ക്ഷമിക്കാൻ കഴിയില്ല.. കാരണം നിന്നെ ഞാൻ എന്റെ സ്വന്തം സഹോദരിയായിട്ടാണ് കണ്ടത്… ആ നീ ചെയ്തതോ എന്നെയും എന്റെ ഇന്ദ്രേട്ടനേയും തമ്മിൽ പിരിച്ചു… എന്റെ ജീവിതത്തിലോ മനസിലോ നിനക്ക് ഇനിയൊരു സ്ഥാനവുമില്ല…”

 

ദേവു ഓടിപ്പോയി കാറിൽ കേറിയിരുന്നു…ഇനിയും അവിടെ നിന്നാൽ താൻ കരഞ്ഞു ഇല്ലാതെയാകും എന്ന് തോന്നി..കാറിൽ ഇരുന്നതും  എന്റെ കണ്ണീർ തുള്ളികൾ അനുസരണ ഇല്ലാതെ വന്നുകൊണ്ടിരുന്നു… ശ്രീജിത്ത് ദേവികന്റെ കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു,

 

“നീ കരയാതെയിരിക്ക് ഇന്ദ്രൻ എല്ലാം മനസിലാക്കി നിന്റെ അടുത്തേക്ക് വരും… അതുവരെ നീ കാത്തിരിക്കണം…”

 

ശ്രീജിത്ത് കാർ സ്റ്റാർട്ട് ആക്കി യാത്ര ആരംഭിച്ചു.കാറിൽ യാത്ര ചെയ്യുമ്പോളും ദേവുവിന്റെ മനസിൽ നന്ദന പറഞ്ഞ കാര്യങ്ങളായിരുന്നു…

 

“വരണം ദേവിക,ഞാൻ കാത്തിരിക്കുകയായിരുന്നു നിനക്കുവേണ്ടി.. നീയും രുദ്രനും പരസ്പരം കണ്ട കാര്യം ഇന്ദ്രനോടും അമ്മയോടും പറഞ്ഞത് ഞാൻ ആണ്…അവരെ വിശ്വസിപ്പിക്കാൻ വേണ്ടി നീയും രുദ്രനും സംസാരിക്കുന്ന ഫോട്ടോയും വീഡിയോയും എടുത്ത് അവർക്ക് കാണിച്ചുകൊടുത്തു….പിന്നെ നിങ്ങൾ സ്നേഹത്തിലാണെന്നും ഞാൻ അവരോട് പറഞ്ഞു..”

 

ഇതുകേട്ടതും എന്റെ കൈവിരലുകൾ അവളുടെ കരണത്ത് പതിക്കാൻപോയതും ആത്മസമീപനം പാലിച്ചു കൊണ്ട് ഞാനവളോട് ചോദിച്ചു…

 

“എന്നെയും ഇന്ദ്രേട്ടനെയും പിരിച്ചത് കൊണ്ട് നിനക്ക് എന്ത് കിട്ടി..”

 

അവളൊന്ന് പുഞ്ചിച്ചുകൊണ്ട് പുച്ഛത്തോടെ എന്റെ മുഖത്തു നോക്കി പറഞ്ഞു

 

“ഞാൻ സ്നേഹിക്കുന്ന എന്റെ ഇന്ദ്രനെ കിട്ടിയെനിക്ക്….”

 

പക്ഷേ അവളുടെ ആ മറുപടി കേട്ടതും ഞാൻ പ്രതികരിച്ച് പോയിരുന്നു.. എന്റെ കൈവിരലുകൾ അവളുടെ മുഖത്തെ പാടുകളായി മാറിയിരുന്നു.

 

“എന്നാലും ഇങ്ങനെയൊരു ചതി എന്നോട് വേണ്ടായിരുന്നു നന്ദനെ…

ഞാൻ നിന്നിൽ നിന്നും ഇതൊന്നും തീരെ

പ്രതീഷിച്ചില്ലായിരുന്നു..

നിന്നെ ഏത് നേരത്ത് ആണാവോ സൃഹുത്താക്കാൻ എനിക്ക് തോന്നിയത്…..”

 

അവളോട് എനിക്കൊരു തരം അറപ്പും വേറുപ്പും തോന്നി..

അവളോട് മാത്രമല്ല

അവളെ ഏറെനാൾ കൂട്ടുകാരിയായി കണ്ട് എന്റെ മനസ്സിൽ കൊണ്ടുനടന്നതിൽ

എന്നോട് തന്നെ എനിക്ക് പുച്ഛവും ദേഷ്യവും തോന്നി…

Updated: March 24, 2022 — 9:49 am

3 Comments

  1. Sthiramayi varunna thudakkam. Kurachu Nalla twistukalum romance scenesum villatharagalum pretheekshikkunnu.all the best.

  2. വിരഹ കാമുകൻ ???

    ???

    1. തുടക്കം നന്നായി മുന്നോട്ട് നല്ല രീതിയിൽ ezhuthu

Comments are closed.