ദേവേന്ദ്രിയം [Vedhaparvathy] 155

ശ്രീജിത്ത് ഒന്ന് പുഞ്ചിരിച്ചു….ചുറ്റിലും നോക്കികൊണ്ട് അവൻ പറഞ്ഞു….

 

“ഭാഗ്യം ആരും കേട്ടില്ല.. ആരെങ്കിലും കേട്ടിരുന്നുവെങ്കിൽ ഇപ്പോ നിന്റെ ഈ കോളേജിലെ പഠിത്തം ഇല്ലാതെയാക്കിയേനെ….ഈ കോളേജിലെ മിക്ക ആളുകളും ഇന്ദ്രന്റെ ഫ്രണ്ട്‌സ് ആണ്…”

 

ഞാൻ മറുപടി പറയാൻ നിൽക്കാതെ ക്ലാസ്സിലേക്ക് നടന്നുപോയി…. ക്ലാസ്സിലേക്ക് പോകുമ്പോളും മനസ് കലങ്ങിമറയുകയായിരുന്നു… എന്റെ ഇരിപ്പ് കണ്ടിട്ട് ആവണം എന്റെ അടുത്തേക്ക് ഒരു കുട്ടി പരിചയപ്പെടാൻ വന്നത്.. നന്ദന..?ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി..നന്ദന ആളൊരു വായാടി പെണ്ണാണ്… എനിക്കവൾ സൃഹുത്തു മാത്രമായിരുന്നില്ല എനിക്കെന്റെ സഹോദരിയെ പോലെയായിരുന്നു…

ഡിഗ്രിയുടെ ആദ്യനാളുകൾ സന്തോഷപൂർണമായിരുന്നു… കോളേജ് ഡേ വന്നതോടു കൂടി എന്റെ ജീവിതം മാറ്റിമറിച്ചു…. എന്റെ സീനിയർ ആയിരുന്ന രുദ്രൻ എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞതും ഞാൻ ഞെട്ടി… എനിക്ക് എന്ത് മറുപടി പറയണം എന്ന് അറിയാത്ത അവസ്ഥയായിരുന്നു.

 

“ആലോചിച്ചു പറയാം,” എന്ന് പറഞ്ഞ് അവന്റെ അടുത്തുനിന്ന് പോന്നു…

 

പോകുന്നവഴി എന്റെ കണ്ണുകൾ ഇന്ദ്രൻ നിൽക്കുന്ന സ്ഥലത്തേക്ക് പോയി.. കുറച്ചുനേരം ഇന്ദ്രനെ നോക്കിനിന്നുപോയി.. പിന്നിൽ ശ്രീജിത്തിന്റെ ചുമ കേട്ടിട്ടാണ് ഞാൻ ഇന്ദ്രനിൽ നിന്നും കണ്ണ് എടുത്തത്….

 

വീട്ടിലെത്തിയപ്പോഴും എന്റെ മനസ് അസ്വസ്ഥമായിരുന്നു… എന്റെ മുഖത്തെ ഭാവം ശ്രദ്ധിച്ചിട്ട് ആവണം അച്ഛനും അമ്മയും എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു…ഞാൻ അതൊന്നും കേൾക്കാതെ ഭക്ഷണം കഴിച്ചു എന്റെ റൂമിലേക്ക് പോയി…

 

മാസങ്ങളും വർഷങ്ങളും കഴിഞ്ഞുപോയി… അന്ന് രുദ്രനെ അവസാനമായി കണ്ടത് കോളേജിലെ Farewell പാർട്ടിയിലായിരുന്നു….

 

നാലഞ്ചു വർഷം കഴിഞ്ഞതും ഇന്ദ്രൻ എന്നെ വിവാഹം ചെയ്തു… പക്ഷേ ഒരു ദിവസം രുദ്രന്റെ ഫോൺ വന്നു….. അന്ന് ഞങ്ങൾ മീറ്റ് ചെയ്തു. അത് രുദ്രന്റെ കല്യാണം ക്ഷണിക്കാൻ വേണ്ടിയായിരുന്നു…. രുദ്രനെ കണ്ടു വരുന്നവഴിക്കാണ് അമ്മ എന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ടത്… എനിക്ക് പറയാനുള്ളത് പോലും ഇന്ദ്രേട്ടനും അമ്മയും കേട്ടില്ല……

 

————-

 

ശ്രീജിത്തിന്റെ സ്വരം കേട്ടിട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്. അവൻ എന്നോട് എന്താണ് ശരിക്കും സംഭവിച്ചത് എന്ന് ചോദിച്ചു…

 

“നമ്മൾക്കൊന്ന് നന്ദനയുടെ അടുത്തേക്ക് പോകണം…”

 

“ഹ്മ്മ്..”

 

ഞങ്ങൾ നന്ദനയുടെ വീട്ടിലെത്തിയതും അവളൊന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

 

“ദേവിക ഇന്ദ്രൻ ഇപ്പോൾ വെറുമൊരു ദേവിക ആയി മാറി…അങ്ങനല്ല ഈ നന്ദന മാറ്റിയെന്ന് പറയുന്നതാവും ശരി…”

 

നന്ദന പറയുന്നത് കേട്ട് ദേവുവിന് വിശ്വസിക്കാനായില്ല..അവൾ കരഞ്ഞുകൊണ്ട് അവളോട് പറഞ്ഞു

Updated: March 24, 2022 — 9:49 am

3 Comments

  1. Sthiramayi varunna thudakkam. Kurachu Nalla twistukalum romance scenesum villatharagalum pretheekshikkunnu.all the best.

  2. വിരഹ കാമുകൻ ???

    ???

    1. തുടക്കം നന്നായി മുന്നോട്ട് നല്ല രീതിയിൽ ezhuthu

Comments are closed.