ദേവേന്ദ്രിയം 1
Author :Vedhaparvathy
ഒരിക്കലും ദേവിക കരുതിയില്ല തന്റെ ഇന്ദ്രേട്ടൻ അമ്മയുടെ വാക്ക് കേട്ട് വീട്ടിൽ നിന്ന് ഇറക്കിവിടുമെന്ന്…അവൾ അമ്മയോടും ഇന്ദ്രേട്ടനോടും ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞുകൊണ്ടിരുന്നു…ദേവു പറഞ്ഞതൊന്നും കേൾക്കാതെ അവളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതും എവിടേക്ക് പോകണമെന്ന് അറിയില്ലായിരുന്നു…അങ്ങനെ നിൽക്കുമ്പോൾ ആയിരുന്നു കാറിൽ ശ്രീജിത്ത് വന്നു നിന്നത്…..ശ്രീജിത്തിന്റെ മുഖത്ത് എങ്ങനെ നോക്കുമെന്ന് അറിയില്ലായിരുന്നു….
ശ്രീജിത്ത് ദേവുവിന്റെ കൈപിടിച്ചുകൊണ്ട് കാറിൽ കയറ്റി..കാറിൽ പോകുമ്പോളും അവളൊന്നും ശ്രീജിത്തിനോട് മിണ്ടിയില്ല…
ദേവുവിന്റെ ഭാഗത്തുനിന്ന് ഒരു അനക്കവും ഇല്ലാത്തതുകൊണ്ടാവും ശ്രീജിത്ത് പറഞ്ഞത്….
“നീയുള്ളിൽ കരയുകയാണെന്ന് അറിയാം.. ഇന്ദ്രൻ നിനക്ക് നിന്റെ ജീവൻ ആയിരുന്നു.. ഒരിക്കലും അവൻ തനിച്ചാക്കില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു…ഇന്ന് ആ വിശ്വാസം ആണ് ഇന്ദ്രൻ തകർത്തുകളഞ്ഞത്..”
ശ്രീജിത്ത് ഇതുപറഞ്ഞു തീരുമ്പോഴേക്കും ദേവുവിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ പുറത്തുചാടി…അവളുടെ ദുഃഖം കണ്ടിട്ട് ആവണം പ്രകൃതി മഴയെ ഭൂമിയിലേക്ക് വിട്ടത്.
വർഷങ്ങൾക്കുമുമ്പുള്ള ഒരു മഴയുള്ള ദിവസം
ആദ്യമായി കോളേജിൽ കാൽ കുത്തിയ ദിവസം…. എന്റെ കണ്ണുകൾ അനുസരണയില്ലാതെ കോളേജ് ചുറ്റുപാട് മുഴുവൻ നിരീക്ഷിക്കാൻ തുടങ്ങി..പെട്ടന്ന് ഒരാളായി ഇടച്ചതും അയാളുടെ ശബ്‍ദം ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്
“നീ എന്തുട്ട് നോക്കിനടക്കുവാ ആളുകളെ ഇടിച്ചിടാൻ വേണ്ടി വന്നതാണോ വീട്ടിൽ നിന്ന്…”
ഞാൻ മറുപടി പറയുമ്പോഴേക്കും അയാൾ എന്നെ മറികടന്നുപോയിരുന്നു… അപ്പോഴാണ് എന്റെ അകന്ന ബന്ധത്തിൽ പെട്ട കസിനും എന്റെ സുഹൃത്തുമായ ശ്രീജിത്ത് എന്റെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടത്..
“ഇപ്പോ ദേഷ്യപ്പെട്ട് പോയത് ആരാ?”
“ഏത് ”
“ആ ബ്ലാക്ക് ഷർട്ട് ഇട്ട ചെക്കൻ ”
“അതോ, ഈ കോളേജിലെ പലരുടെയും കണ്ണിലുണ്ണിയായ ഇന്ദ്രൻ വാസുദേവ്… ഇന്ദ്രൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ MD വാസുദേവ് നായരുടെ മകൻ… കോളേജിലെ പലരുടെയും പേടി സ്വപ്‍നം.. പെൺകുട്ടികളുടെ മുഖത്തുപോലും നോക്കാത്തവൻ…..”
ഞാനെന്റെ മുഖത്ത് കളളദേഷ്യം വരുത്തികൊണ്ട് ശ്രീയോട് പറഞ്ഞു
“ശ്രീയേട്ടൻ നോക്കിക്കോ… ദേവിക എന്ന ഞാൻ ഇന്ദ്രനെ സ്വന്തമാക്കും… എന്തൊക്കെ തടസങ്ങൾ വന്നുപോയാലും ഈ ദേവിക ഇന്ദ്രന്റെ പെണ്ണായിരിക്കും!!!”
Sthiramayi varunna thudakkam. Kurachu Nalla twistukalum romance scenesum villatharagalum pretheekshikkunnu.all the best.
???
തുടക്കം നന്നായി മുന്നോട്ട് നല്ല രീതിയിൽ ezhuthu