ചിലർക്കോക്കെ പൊള്ളും..എത്ര ഒക്കെ ഇരുട്ട് ആക്കാൻ നോക്കിയാലും ഒരുനാൾ സത്യം വെളിച്ചത്തിലേക്ക് വരും….”
നിധിഷിന്റെ മുഖത്ത് ദേഷ്യം കൂടിയതും പാർവതിയുടെ കരണം നോക്കി ഒരെണ്ണം കൊടുത്തു….
“ഡാ.. നിധിഷ്… നീ ആരാ എന്റെ മേലിൽ കൈവെക്കാൻ… നിന്റെ ആരാ ഞാൻ…”
ഈ ചോദ്യം കേട്ടതും അവിടെയുണ്ടായിരുന്നവർ ഞെട്ടി…പാർവതിക്ക് ഇങ്ങനെയൊരു മുഖം ഉണ്ടെന്ന് അവർ തിരിച്ചറിയുകയായിരുന്നു
“എന്ന ഞാൻ തന്നെ പറയാം.. നീ താലി കെട്ടിയ നിന്റെ ഭാര്യ..ഞാനൊന്ന് ചോദിച്ചോട്ടെ നിന്റെ ഭാര്യയായി വരുന്നവളെ കേറി തല്ലാം എന്ന നിയമം ഉണ്ടോ…നീ വലിയ ബിസിനസ് മാൻ അല്ലേ.. ഒരിക്കൽപോലും എന്നെ പറ്റി നീ ചിന്തിച്ചിട്ടുണ്ടോ…എന്റെയുള്ളിലെ സങ്കടങ്ങളും നീ മനസിലാക്കിയിട്ടുണ്ടോ…”
ഒരു ഭാര്യ ആഗ്രഹിക്കുന്നത് അവളെ മനസിലാക്കുന്ന ഒരു ഭർത്താവിനെയാണ്…എന്റെ അച്ഛൻ നിങ്ങളുടെ കൈയിലേക്ക് എന്നെ കൈപിടിച്ച് തരുമ്പോൾ പറഞ്ഞത് എന്തെന്ന് ഓർമയുണ്ടോ..പൊന്നുപോലെ നോക്കണമെന്ന് എന്നല്ലേ..എന്നിട്ടോ ഈ വാക്ക് നിങ്ങൾ പാലിക്കുന്നുണ്ടോ….
എന്നിട്ടോ ഞങ്ങൾക്ക് മാത്രം അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ല…
അഭിപ്രായം പറഞ്ഞാലോ അവളുടെയൊരു അഹങ്കാരം എന്ന് പറയും എല്ലാവരും…ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു മറ്റൊരു വീട്ടിലേക്ക് വിടുമ്പോ പറയും എല്ലാം ക്ഷമിച്ചും സഹിച്ചും നിൽക്കണമെന്ന്..എല്ലാം സഹിച്ചും ക്ഷമിച്ചും ഒടുവിൽ ആരോടും ഒന്നും പറയാതെ ജീവിതം അവസാനിപ്പിക്കും…എന്തിനുവേണ്ടി ആർക്ക് വേണ്ടി…പരസ്പരം ഒന്ന് മനസിലാക്കിയാൽ മതി പരസ്പരം മനസിലാക്കാൻ കഴിയുന്നുവെങ്കിൽ അവിടെ പ്രണയവും ബഹുമാനവും ജനിക്കും…”
പാർവതി പറഞ്ഞതെല്ലാം അവിടെയുള്ളവരുടെ ഹൃദയത്തിലാണ് കൊണ്ടത്…
“രുദ്രൻ…അവനെ നിങ്ങളാരും മനസിലാക്കിയിട്ടില്ല.. അവനെ മനസിലാക്കിയിരുന്നുവെങ്കിൽ ഒരിക്കലുപോലും ഇവിടെനിന്നും ഇറക്കി വിടില്ലായിരുന്നു…”
“ഒന്ന് നിർത്തുന്നുണ്ടോ…പാർവതി ”
ഇതുകേട്ടതും അവളുടെ ദേഷ്യം കൂടി… അതൊന്നും പുറത്ത് കാണിക്കാതെ അവൾ അവളുടെ റൂമിലോട്ട് പോയി…
ചന്ദ്രൻ നിധിഷിനോട് “നീയെന്താ അവളെ അടിച്ചത്…”
“അതുപിന്നെ ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നപ്പോ അടിച്ചതാ കരണം നോക്കി ”
“എന്നാലും വേണ്ടായിരുന്നു നിധിഷേ…”അമ്മയാണ്…
—————————
ee part confusion undaakkaanaayi ittathaano ennoru confusion 🙂
Sorry, total confusion….akke oru poka mathram….
Sathyam paranjal ezhuthathey irikanatha nallath…
Pala sthalathum oru bandhavumilla arroke varunu enthoke parayunu kadha engotto ponu, sadharana stories slow annena parayar ithipo superfast poleyan…
Nalla theme aan onn slowakki ezhuthiyal nanavumen orapan
Best of luck
Onnum pidikittiyilla.