ദേവിപ്രണയം [വിച്ചൂസ്] 90

ഞാൻ അവളെയും കൊണ്ട് അവിടെ പോയി ഇരുന്നു… അവളെ എന്റെ നെഞ്ചിലേക്കു ചേർത്തു പിടിച്ചു… ഇനി പിരിയാൻ കഴിയില്ല എന്നാ രീതിയിൽ…

ഈ സ്ഥലത്ത് വച്ചാണ് ഞങ്ങൾ ഒന്നിച്ചത്… ഇവിടെ വച്ചാണ്… അവൾക്കു എല്ലാം നഷ്ടമായത്… പക്ഷേ ഒരിക്കലും അവൾ അതിനു കാരണക്കാരനായ എന്നെ ശപിച്ചിട്ടില്ല…

“അതെ ഞാൻ ഒരുക്കൂട്ടം ചോദിക്കട്ടെ

“എന്താ ദേവി…??”

“എന്നെ ഇവിടെ നിന്നു കൊണ്ട് പോകാമോ……”

ഞാൻ അതിനു മറുപടി പറഞ്ഞില്ല…

“കഴിയില്ലെന്നു അറിയാം… സാരമില്ല… ഓരോ വർഷം കൂടുമ്പോൾ ഈ ദിവസം എന്നെ കാണാൻ വരുമാലോ… അതുമതി ഈ ജന്മം മുഴുവൻ എനിക്ക് ”

ഇത് പറയുമ്പോഴും എന്റെ നെഞ്ചിൽ… അവളുടെ കണ്ണീർ ഉണ്ടായിരുന്നു….

സമയം നീങ്ങി കൊണ്ട് ഇരുന്നു… മൗനം ഞങ്ങൾക്ക് ഇടയിൽ സ്ഥാനം പിടിച്ചിരിക്കുന്നു…. ഇനി ഏതാനും നാഴിക മാത്രം എനിക്കു തിരികെ പോകാൻ…

“ദേവി..”

“പോകാറായി അല്ലെ സാരമില്ല പോകുള്ളൂ… ഞാൻ കാത്തിരിക്കാം…”

അതും പറയുമ്പോഴും അവൾ കരയുകയിരുന്നു…

“ദേവി… ഇനി നിന്നെ ദുരിതം അനുഭവിക്കാൻ ഞാൻ സമ്മതിക്കില്ല… കൊണ്ട് പോവുകയാണ്… എന്റെ ഒപ്പം… ആരുടെ ശല്യമില്ലാതെ… നമ്മുടെ മാത്രം ലോകത്ത്… നമ്മക്കു പ്രണയിക്കാൻ…”

എനിക്ക് ഒരു പുഞ്ചിരി തന്നു കൊണ്ട് അവൾ പതുക്കെ കണ്ണുകൾ അടച്ചു… അഹ് പുഞ്ചിരി ആയിരുന്നു എനിക്കുള്ള… മറുപടി…

പിറ്റേദിവസം….ദേവിയുടെ നാട്ടിൽ

“നിങ്ങൾ അറിഞ്ഞോ… ദേവമംഗലത്തെ… അഹ് കുട്ടി മരിച്ചു…”

“ഏതു കുട്ടി “??

“ദേവി… അഹ് ഗന്ധർവ്വൻ കൂടിയ പെണ്ണ്.. പാലമരച്ചൂവട്ടിൽ നിന്ന ശവം കിട്ടിയത്… ”

“കഷ്ടമായാലോ…എപ്പോഴായായിരുന്നു ”

ഇന്നലെ എന്നാ കേട്ടത്… ഇന്നലെ ഗന്ധർവ്വയമം ആയിരുന്നു.. വിധി അല്ലാതെ എന്താ… നല്ല ഒരു കുട്ടി ആയിരുന്നു…ഗന്ധർവ്വൻ കൂടിയതിൽ പിന്നെ കുട്ടിക്ക് ഭ്രാന്തായി… എപ്പോഴും അഹ് പാലമരം നോക്കി ഇരിക്കും..ശരീരത്തിൽ നിന്നും പാലപ്പൂവിന്റെ മണം ഉണ്ടായിരുന്നത്രെ ”

അപ്പോഴേക്കും ദേവി അവളുടെ ഗന്ധർവ്വനുമായി… അവരുടെ മാത്രം ലോകത്തേക്കു യാത്രയിരുന്നു …

 

സ്നേഹത്തോടെ

വിച്ചൂസ് ❤

 

16 Comments

  1. ഏക - ദന്തി

    sad akkalle vicho …
    lots of harts

    1. വിച്ചൂസ്

      Sry monuse

    1. വിച്ചൂസ്

      ❤❤

  2. അടിപൊളി….?❤️??

    1. വിച്ചൂസ്

      താങ്ക്സ് ഡാ മക്കളെ ❤❤

  3. കൊള്ളാം മോനെ വെറൈറ്റി ആയി..???

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  4. വിച്ചു… ബ്രോയ്… കൊള്ളാം ???…

    ബ്രോക്ക് മാത്രം ഇത്രയും ഡിഫറെൻറ് themes എവിടുന്നു….. കിട്ടുന്നു….

    ❤❤❤???

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  5. നിധീഷ്

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

Comments are closed.