ദേവലോകം 3 [പ്രിൻസ് വ്ളാഡ്] 214

അതാണോ ഇപ്പോൾ വലിയ കാര്യം ഞാൻ പറയുന്നത് കേൾക്ക് അച്ചുവേട്ടാ…… ഉടൻ തന്നെ അവളെ നമ്മുടെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകണം ഒരു 12 മണിക്കൂറത്തേക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല അതിനുള്ളിൽ അവളെ അവിടെ എത്തിക്കണം… രഘുവരൻ സാറിൻറെ കയ്യിൽ കിട്ടിയാൽ പിന്നെ പേടിക്കാൻ ഒന്നൂല്ല …

    നോക്കട്ടെ …സൂര്യനോട് കൂടി പറയണം.

    …..ആ പൊട്ടനും അവിടെ ഉണ്ടോ,അല്ലെങ്കിലും ഈനാംപേച്ചിയും മരപ്പട്ടിയും എപ്പോഴും ഒരുമിച്ചാണല്ലോ…

    എടീ നീ അവനെ പൊട്ടാന്നും മരപ്പട്ടീന്നും വിളിച്ചത് അവനോട് പറയട്ടെ…
പറഞ്ഞോ.. അപ്പോൾ അവൻ ചോദിക്കും ഈ സമയത്ത് ഞാൻ എന്തിനാ നിന്നെ വിളിച്ചത് എന്ന്…. അപ്പോൾ നീ എന്തു പറയും ?
…കെട്ടിയോൾ കെട്ടിയവന്റെ വിശേഷം അന്വേഷിക്കാൻ വിളിച്ചതാണെന്ന് പറയും…

       ബെസ്റ്റ്….. നല്ല രസമായിരിക്കും…

എന്താ???അവന് സന്തോഷമായിരിക്കില്ലേ??

   സന്തോഷം ഒക്കെയായിരിക്കും.. പക്ഷേ അവനോട് ആദ്യമേ പറയാത്തതിന്റെ ഇടി അവിടെ നിനക്കും… ഇവിടെ എനിക്കും കിട്ടും.. അത് വേണോ ??

…..അതെന്തായാലും കിട്ടും…. എത്ര നേരത്തെ കിട്ടുന്നോ , അത്രയും നല്ലത്.. എന്നാൽ എൻറെ മോള് വച്ചോ ഇവിടെ കുറച്ചു പരിപാടിയുണ്ട് ..

എന്നാൽ അതിങ്ങ് താ …..

       എടി ഇതൊരു പബ്ലിക് പ്ലയ്സ് ആണ്.. ഇവിടെ സൂര്യനൊക്കെ നിൽപ്പുണ്ട്.
.. എന്നാ ഞാൻ ഫോൺ വെക്കില്ല…അവൾ നിന്ന് ചിണുങ്ങി.

ദേവൻ ഇൻറർകൊം ചെവിയിൽ നിന്ന് ഊരി ചുണ്ടോട് ചേർത്ത് ഒരു കിസ് കൊടുത്തു …..എന്നിട്ട് തിരികെ ചെവിയിലേക്ക് വെച്ചു…. മതിയായില്ലേ ? എന്നാൽ വാവ പോയി കിടന്നു ഉറങ്ങിക്കോ.

അതിനു ഉത്തരമായി തുടരെത്തുടരെയുള്ള ചുംബന ശബ്ദങ്ങളാണ് അപ്പുറത്തുനിന്നും കേട്ടത് അവൻ ചെറു ചിരിയോടെ ഫോൺ കട്ട് ചെയ്തു.നേരെ പോയത് സൂര്യന്റെ അടുത്തേക്കാണ്.

   ദേവൻ : സൂര്യ …ബോധമില്ലാത്ത ആ കുട്ടിയെ ഞാൻ സമറിനോടൊപ്പം നമ്മുടെ ഹോസ്പിറ്റലിലേക്ക് മാറ്റാൻ പോവുകയാണ്.. ഇവിടെ നിന്നും മൊത്തം 20 പെൺകുട്ടികളെ മാത്രമേ കിട്ടിയിട്ടുള്ളൂ… ഈ കുട്ടിയുടെ വിവരങ്ങൾ ലോക്കൽ പോലീസിനും മീഡിയയ്ക്കും കിട്ടരുത് .

സൂര്യൻ : ഞാനും അതുതന്നെയാണ് ആലോചിച്ചത്… ഈ രീതിയിൽ ഒരു പെൺകുട്ടിയെ അവർക്ക് കിട്ടിയാൽ മീഡിയയും പോലീസും ആഘോഷമാക്കും ,  തൽക്കാലം അവൾ നിന്നോടൊപ്പം സേഫ് ആയിരിക്കും , അവൾക്ക് ബോധം തിരിച്ചു കിട്ടിയ ശേഷം ബാക്കി നോക്കാം…എന്താ..

   പിന്നെ ഒരു കാര്യം കൂടി നീ ചെയ്യണം…

    എന്താടാ …….

….ഈ കിടക്കുന്നതൊക്കെ എന്റെ തലയിൽ ആവാതെ നോക്കിക്കോണം.. ദേവൻ ചുറ്റും വീണു കിടക്കുന്നവരെ നോക്കി പറഞ്ഞു.

    അത് ഞാൻ ഏറ്റു …സൂര്യൻ തംസപ്പ് സിഗ്നൽ കാണിച്ചുകൊണ്ട് പറഞ്ഞു

ദേവൻ ഉടൻ തന്നെ സമറി വിളിച്ച് ആ പെൺകുട്ടിയെ ഷിഫ്റ്റ് ചെയ്യാനുള്ള കാര്യങ്ങൾ തയ്യാറാക്കാനായി പറഞ്ഞു.

ദേവൻറെ മസ്താങ് … ദേവ്‌ ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള അഗസ്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു… അതിനു പിറകെ വൈദേഹിയെ വഹിച്ചുകൊണ്ടുള്ള ആംബുലൻസും…….

Updated: July 6, 2022 — 9:21 pm

5 Comments

  1. ? നിതീഷേട്ടൻ ?

    ദേവൻ അവസാനം വൈദ്ദേഹിയെ kettendi വരുവോ ???

  2. Karyamgal kure koode dhuroohamaan.. Annalum nannayi thanne avatharippikkunund.. Nalla ezguth.. Apo adutha parti kanam??

  3. സൂര്യൻ

    പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു

Comments are closed.