ദേവലോകം 3 [പ്രിൻസ് വ്ളാഡ്] 214

വരുന്നതിനു മുൻപ് സൂര്യനെ വിളിച്ച് റഹീം പറഞ്ഞ കാര്യങ്ങൾ അറിയിച്ചിരുന്നു അതനുസരിച്ചാണ് സൂര്യനും അവിടേക്ക് എത്തിയത് ……

ദേവൻ സൂര്യനെ മാറ്റി നിർത്തി അവിടെ നടന്ന കാര്യങ്ങൾ എല്ലാം ധരിപ്പിച്ചു.

   അല്ലെങ്കിലും നിങ്ങൾ പോലീസുകാർ എല്ലാം കഴിയുമ്പോൾ അല്ലേ വരാറുള്ളത്…ദേവൻ സൂര്യനെ കളിയാക്കി പറഞ്ഞു.
അച്ചൂ …..വേണ്ട …

   അല്ലടാ ഇത് ലോക്കൽ പോലീസിൽ അറിയിക്കേണ്ടേ ????

വരട്ടെ …… ആദ്യം ഞാൻ ഒന്ന് നോക്കട്ടെ.

സൂര്യൻ തൻറെ കൂടെ വന്നവരോടും റഹീമിനോടും കണ്ടെയ്നറിലെ പെൺകുട്ടികളുടെ ദേഹത്തെ കെട്ടുകൾ അഴിച്ച് പുറത്തിറക്കാനായി പറഞ്ഞു. അവർ ആ പെൺകുട്ടികളെ ഓരോരുത്തരെയായി കെട്ടുകളിൽ നിന്നും മോചിപ്പിച്ചു പുറത്തേക്കിറക്കി .അവരുടെ എല്ലാം മുഖത്ത് ആശ്വാസത്തിന്റെ ഒരു പുതിയ വെളിച്ചം വീണിരിക്കുന്നു. സൂര്യനോടൊപ്പം വന്ന ഉദ്യോഗസ്ഥർ അവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട് .

സൂര്യൻറെ ഫോൺ റിംഗ് ചെയ്തു അവൻ തൻറെ ചെവിയിലെ ഇൻറർകോമിലൂടെ കോൾ അറ്റൻഡ് ചെയ്തു…

” രാത്രി എന്താ വാവേ കഴിച്ചേ ???”

    ഫോൺ എടുത്തപ്പോൾ കേട്ടത് ഇതാണ് അതുവരെ ഹൈപ്പർ മോഡിൽ ആയിരുന്ന ദേവൻറെ ശരീരവും മനസ്സും ആ ശബ്ദം കേട്ടപ്പോൾ തന്നെ റിലാക്സിങ് മോഡിലേക്ക് വന്നു… ദേവൻ കണ്ണുകൾ മെല്ലെ അടച്ച് ശ്വാസം ഒന്നു വലിച്ചു വിട്ടു. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… എന്നിട്ട് തല്ല് കുറുമ്പോടെ ..
ഒട്ടകത്തെ നിർത്തി പൊരിച്ചതും പൊറോട്ടയും എന്തേ… മോൾക്ക് വേണോ??

    എടാ ദുഷ്ടാ …നീ അതെല്ലാം ഒറ്റയ്ക്ക് തിന്നോ ???എനിക്കും വേണം… മറുതലക്കൽ നിന്നും അല്പം വാശിയിലുള്ള ശബ്ദം അവൻ കേട്ട് അവൻ ചിരിച്ചു..
“എന്നാ …എന്റെ മോളൊരു ചിറകും വെച്ച് കെട്ടി പറന്നിങ്ങു വാ”… ദേവൻ പറഞ്ഞു.
”   ഞാൻ അടുത്ത ഫ്ലൈറ്റ് പിടിച്ചങ്ങ് വരും കേട്ടല്ലോ…. വാവ പറഞ്ഞ ഒറ്റ കാരണത്താലാണ് ഞാൻ ഇപ്പോഴും ഇവിടെ കടിച്ചു പിടിച്ചു നിൽക്കുന്നത്”..

ഞാൻ കാരണമോ…. നീ തന്നെയല്ലേ പറഞ്ഞത് നിൻറെ ലക്ഷ്യം പൂർത്തിയാക്കിയ ശേഷം മാത്രമേ നീ ദേവനോട് ചേരൂ എന്ന് …ദേവൻ ചോദിച്ചു.

   “എൻറെ ലക്ഷ്യം തന്നെ നീയല്ലേ ദേവ… പിന്നെ ചേരുന്ന കാര്യം …..ഇനിയെന്ത് ചേരാനാണ് നാഥാ ….നമ്മൾ ഒന്നിച്ചു ഒഴുകുകയല്ലേ ഈ പ്രണയ നദിയിൽ”….

എൻറെ പെണ്ണിന് വല്ലാതെ സാഹിത്യം വരുന്നുണ്ടല്ലോ …ഈയിടെ പുസ്തകം വല്ലോം മാറി വായിച്ചോ??
മറുതലയ്ക്കൽ നിന്നും ഒരു പൊട്ടിച്ചിരി ഉയർന്നു കേട്ടു …

അതങ്ങനെയാണ് അവളോട് സംസാരിക്കുമ്പോൾ ദേവൻ ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാറില്ല…അതിന് സാധിക്കാറില്ല …ഇപ്പോൾ തന്നെ , കുറച്ചു നിമിഷങ്ങൾ മുൻപേ നടന്ന ചോരക്കളിയോ …അവിടെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളോ ഒന്നും അവൻറെ മനസ്സിൽ ഇല്ല .ആ ഫോണിലൂടെ വരുന്ന ശബ്ദവും അതിൻറെ ഉറവിടമായ അവൻറെ പ്രിയപ്പെട്ടവളും മാത്രം…

ദേവേട്ടാ…. ദേവേട്ടാ …റഹീം വന്നു ദേവൻറെ ചുമലിൽ പിടിച്ച് കുലുക്കി വിളിക്കുകയാണ്..

ദേവൻ പെട്ടെന്ന് തിരിഞ്ഞ് ശേഷം…. വാവേ ഒരു മിനിറ്റ് ….പറ റഹീം .

   ദേവേട്ടാ …അവിടെ ഒരു പെൺകുട്ടി ബോധം ഇല്ലാതെ കിടക്കുന്നുണ്ട് ,ഹെവി ഡോസ് പെത്തഡിൻ ആണ് ഉള്ളിൽ.. എന്ത് ചെയ്യണം ..
റഹീം നീ അങ്ങോട്ട് ചെല്ല്.. ഞാൻ സൂര്യനോട് ഒന്ന് ചോദിക്കട്ടെ .
അപ്പോഴേക്കും ഫോണിൽ നിന്നും.. അച്ചുവേട്ടാ …എന്താ പെത്തഡിനോ… അച്ചുവേട്ടൻ ഇപ്പോൾ എവിടെയാ.. എന്താ അവിടെ നടക്കുന്നത് ..ടെൻഷൻ അടിപ്പിക്കാതെ പറ അച്ചുവേട്ടാ …
ദേവൻ അവിടെ നടന്ന കാര്യങ്ങൾ എല്ലാം ചുരുക്കി അവളോട് പറഞ്ഞു. അത് കേട്ട ശേഷം.
അച്ചുവേട്ടാ ….പെത്തഡിൻ ആണെങ്കിൽ സൂക്ഷിക്കണം തലച്ചോറിനെ എഫക്ട് ചെയ്യാൻ ചാൻസ് ഉണ്ട്.. ഉടൻതന്നെ ഒരു നല്ല ന്യൂറോളജിസ്റ്റിനെ കാണിക്കണം. ഇല്ലെങ്കിൽ ടെമ്പററി ലോസ് ഓഫ് മെമ്മറി ഉണ്ടാകാനുള്ള ചാൻസ് ഉണ്ട്.
.. ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം??

Updated: July 6, 2022 — 9:21 pm

5 Comments

  1. ? നിതീഷേട്ടൻ ?

    ദേവൻ അവസാനം വൈദ്ദേഹിയെ kettendi വരുവോ ???

  2. Karyamgal kure koode dhuroohamaan.. Annalum nannayi thanne avatharippikkunund.. Nalla ezguth.. Apo adutha parti kanam??

  3. സൂര്യൻ

    പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു

Comments are closed.