ദേവലോകം 3 [പ്രിൻസ് വ്ളാഡ്] 214

…… അതേ ദേവേട്ടാ ……

റഹിം അത് കേട്ട് ഒന്നും മനസ്സിലാവാതെ സമറിന്റെ ചെവിയിലേക്ക് അടുപ്പിച്ചു മെല്ലെ ചോദിച്ചു….. ഇൻറർനെറ്റ് സർവീസോ??? അതെന്നാടാ ??

   എൻറെ റഹീമിക്കാ…..ഇൻറർ സർവീസ് ഇൻറലിജൻസ് .ISI… എന്ന് പറയും ചുരുക്കി , പാക്കിസ്ഥാന്റെ ചാര സംഘടനയാണ് നമ്മുടെ കാർഗിലിൽ ഒക്കെ നുഴഞ്ഞുകയറുന്ന ടീംസ്….. അവരാണ്..

റഹീം അത്ഭുതപ്പെട്ടുകൊണ്ട് ….അവർ നുഴഞ്ഞു…. നുഴഞ്ഞു …തൂത്തുക്കുടി വരെ വന്നോ ??? ഹൊ….

റഹീമേ…. നീ ഇനി വാ തുറന്നാൽ നിന്നെ… ഞാൻ എടുത്ത് കടലിൽ ഇടും , നീ പോയി ആ ഗാർഡ്സിന് എന്തുപറ്റിയെന്ന് നോക്ക് ? ദേവൻ ദേഷ്യപ്പെട്ട് പറഞ്ഞു …റഹീം പെട്ടെന്ന് തന്നെ ഗാർഡുകളുടെ അടുത്തേക്ക് പോയി.

  ദേവൻ : സമർ…. നിനക്ക് തോന്നുന്നുണ്ടോ?? ഇത് ISI ടെ പണിയാണ് എന്ന് ????അവർ ട്രെയിൻ ചെയ്തു വിടുന്ന ഏജൻസിന്റെ അടുത്തുപോലും അവരുടെ ഒരു അടയാളവും കാണാറില്ല , അപ്പോൾ ഇവന്മാരുടെ പോക്കറ്റിൽ അവരുടെ അഡ്രസ്സും കൊടുത്തു നമ്മുടെ അടുത്തേക്ക് വിടുമോ ????

സമർ : ഒരിക്കലുമില്ല …. ഇതേതോ ലോക്കൽ ടീംസാ…. പക്ഷേ എന്തിന്.????

ദേവൻ :  നാളത്തെ പത്രത്തിൻറെ ഹെഡ്ലൈൻ ഒന്ന്‌ ആലോചിച്ച് നോക്ക്… ദേവ്‌ ഗ്രൂപ്പിൻറെ ഷിപ്പിംഗ് ടെർമിനലിൽ ISI ആക്രമണം….. പിന്നെ നമ്മുടെ ബിസിനസ് പകുതിയാകും അല്ലേ ??? പാക്കിസ്ഥാൻ ടാർഗറ്റ് ചെയ്ത ടെർമിനൽ സേഫ് അല്ല എന്നവർ വിധിയെഴുതും… പക്ഷേ ഈ എ കെ ഫോർട്ടി സെവൻ അതിൻറെ സാധ്യത ???

സമർ : …ഇപ്പോൾ തമിഴ്നാടും കേരളം കേന്ദ്രീകരിച്ച് മുജാഹിദിനിലേക്കും അതുപോലെ ഐഎസിലേക്കും ആൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്ന ഒരുപാട് ഏജൻസികൾ ഉണ്ട്.. അവർ ആരുടെയെങ്കിലും പണിയാവാം..

ദേവൻ : അപ്പോൾ ആ വഴിക്കും അന്വേഷിക്കണമെന്ന് സാരം…

അപ്പോഴാണ് ഗാർഡുകളെ നോക്കാൻ പോയ റഹീം തിരിച്ചെത്തിയത്

റഹീം : ദേവേട്ടാ …ആ ഗാർഡ്സിനെയും അവന്മാർ കൊന്നു കളഞ്ഞു .
ദേവൻ : സ്വാഭാവികം… ഇത് അവന്മാർ കൂടി അറിഞ്ഞുകൊണ്ടുള്ള കളിയാണ് അപ്പോൾ തെളിവ് നശിപ്പിക്കേണ്ടേ ?
റഹീം : എന്നാലും എന്തായിരിക്കും ഈ കണ്ടെയ്നറിനുള്ളിൽ ?
സമർ : ചിരിച്ചുകൊണ്ട് നമുക്കൊന്നു പ്രശ്നം വെച്ചു നോക്കിയാലോ ….എന്റെ റഹീം ഇക്കാ അതൊന്നു തുറന്നു നോക്കിയാൽ പോരെ ?

അതൊക്കെ എനിക്കറിയാം… നീ കൂടുതൽ പഠിപ്പിക്കാൻ ഒന്നും വരണ്ട.. റഹീം അല്പം കോപത്തോടെ പറഞ്ഞു .
എന്നാൽ റഹീമിക്ക തന്നെ അതൊന്നു തുറന്നേ…….ദേവൻ പറഞ്ഞു .

റഹീം ആ കണ്ടെയ്നറിന്റെ അടുത്തേക്ക് ചെന്നു …ദേവേട്ടാ ഇത് ലോക്ക്ഡ് ആണല്ലോ?
…. അതിപ്പോ ഞാൻ തുറന്നു തരാം , സമർ തൻറെ റൈഫിൾ എടുത്ത് ആ ലോക്ക് വെടിവെച്ച് തകർത്തു.ഇനി തുറക്കാലോ…

     റഹീം അതിൻറെ ബാക്കി ലോക്കുകൾ മാറ്റി ആ കണ്ടെയ്നർ ഇരുവശത്തേക്കും വലിച്ചു തുറന്നു .

   അകത്തു കണ്ട കാഴ്ചയിൽ റഹീം തരിച്ചു നിന്നുപോയി . എന്തുപറ്റി റഹീമിക്ക… എന്ന് ചോദിച്ചു കൊണ്ട് സമർ റഹീമിന്റെ അടുത്തേക്ക് ചെന്നു. അപ്പോഴാണ് സമറും അത് കണ്ടത് ഇരുപതോളം പെൺകുട്ടികൾ എല്ലാവരുടെയും വായ മൂടി കെട്ടിയിരിക്കുന്നു മുഷിഞ്ഞ വസ്ത്രങ്ങളാണ് എല്ലാവരും ധരിച്ചിരിക്കുന്നത് പലരും പേടിച്ച് അർദ്ധ പ്രാണനായി നിൽക്കുകയാണ്. അങ്ങോട്ടേക്ക് ചെന്ന ദേവനും ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ നിന്നുപോയി , പലർക്കും ബോധമുണ്ട്. അവർ …ആ മൂന്നു പേരെയും കണ്ടു പേടിച്ച് കണ്ടെയ്നറിന്റെ ഇരു മൂലകളിലും ആയി ഒതുങ്ങിയിരിക്കുകയാണ് ….തങ്ങളെ ഒന്നും ചെയ്യരുതേ എന്ന് ആ കണ്ണുകൾ യാചിക്കുന്നുണ്ട് .

     അപ്പോഴേക്കും ഒരു ബ്ലാക്ക് കളർ ജീപ്പ് കോമ്പസ് കാർ അവിടേക്ക് വന്നു.. അതിൻറെ ഡ്രൈവിംഗ് സീറ്റിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരനും പുറകിൽ നിന്നും കുറച്ചു പേരും ഇറങ്ങി. ബ്ലാക്ക് പാൻറ്‌സും ബ്ലാക്ക് കോട്ടും ആണ് അവരുടെ എല്ലാം വേഷം.. പുറത്തിറങ്ങിയ ചെറുപ്പക്കാരൻ ദേവന്റെ അരികിലെത്തി , അവിടെ വീണു കിടക്കുന്ന ആളുകളെയും ആ കണ്ടെയ്നറിൽ പെൺകുട്ടികളെയും മാറിമാറി നോക്കിയ ശേഷം ദേവനോടായി…

    എന്താടാ ഇതൊക്കെ…

ദേവൻ : സൂര്യ….നീ ഇങ്ങോട്ട് വാ.. നമുക്ക് അങ്ങോട്ട് മാറിനിന്നു സംസാരിക്കാം.

  സൂര്യൻ …സൂര്യനാരായണൻ ഐപിഎസ് ഒരു വയറ്റിൽ പിറന്നില്ലെങ്കിലും ദേവൻറെ കൂടെപ്പിറപ്പ്… ഒരുപക്ഷേ ദേവൻറെ ലക്ഷ്മി അമ്മയ്ക്ക് ദേവനെക്കാൾ ഇഷ്ടം സൂര്യനോടായിരിക്കും.. ഇപ്പോൾ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ (NIA) ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്നു. ദേവ്‌ ഗ്രൂപ്പിൻറെ എല്ലാ ബിസിനസിലും സൂര്യനും ഒരു സൈനിങ് അതോറിറ്റിയാണ്, അതുമായി ബന്ധപ്പെട്ടാണ് സൂര്യൻ തൂത്തുക്കുടിയിൽ എത്തിയത്. ദേവൻ പോർട്ടിലേക്ക്

Updated: July 6, 2022 — 9:21 pm

5 Comments

  1. ? നിതീഷേട്ടൻ ?

    ദേവൻ അവസാനം വൈദ്ദേഹിയെ kettendi വരുവോ ???

  2. Karyamgal kure koode dhuroohamaan.. Annalum nannayi thanne avatharippikkunund.. Nalla ezguth.. Apo adutha parti kanam??

  3. സൂര്യൻ

    പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു

Comments are closed.