ദേവലോകം 3 [പ്രിൻസ് വ്ളാഡ്] 214

ദേവൻ മുന്നിലേക്ക് നീങ്ങും തോറും അതിനനുസരിച്ച് ശങ്കർ പേടിച്ച് പിന്നിലേക്ക് പൊയ്ക്കൊണ്ടിരുന്നു , ഒടുവിൽ ജീപ്പിൽ തട്ടി ശങ്കർ നിന്നും ..
ചിരിച്ചുകൊണ്ട് ദേവൻ : ചേട്ടൻ പേടിക്കണ്ട ഒരു മൂന്ന് ചോദ്യത്തിന് ഉത്തരം…. അത് തന്നാൽ ചേട്ടന് പോകാം. ഈ കണ്ടെയ്നർ ……ഇത് ആരുടേത് ?ഇതിനകത്ത് എന്താണ് ? ഇതെങ്ങോട്ട് പോകുന്നു ? വെറും3 ചോദ്യങ്ങൾ…. പെട്ടെന്ന് പറ ….നമുക്ക് പോണ്ടേ?????

പെട്ടെന്ന് ദേവൻറെ ചെവിയിലെ റിസീവറിലേക്ക് സമറിൻെറ ശബ്ദം എത്തി.

      ദേവേട്ടാ ….വി ഗോട്ട് കമ്പനി.. ഒരു ഓംനി വാൻ പോർട്ടിനകത്തേക്ക് കയറിവരുന്നുണ്ട്.

  ദേവൻ തിരിഞ്ഞു നോക്കിയപ്പോൾ അതിവേഗത്തിൽ ആ വാൻ അവരുടെ അടുത്തേക്ക് എത്തിയിരുന്നു , അതിൻറെ സ്ലൈഡിങ് ഡോർ തുറന്നു രണ്ട് എ കെ 47 റൈഫുള്ളുകൾ പുറത്തേക്ക് നീണ്ടു വന്നു. ദേവൻ സമയം പാഴാക്കാതെ അടുത്തു കിടന്ന കണ്ടെയ്നറിന്റെ പിന്നിലേക്ക് ചാടി ഉരുണ്ടു മാറി …..അപ്പോഴേക്കും എ കെ 47 ശബ്ദിച്ചു തുടങ്ങിയിരുന്നു…. ശങ്കറിന്റെയും നിലത്ത് കിടന്ന് അവന്റെ കൂട്ടാളികളുടെയും ശരീരത്തിലേക്ക് വെടിയുണ്ടകൾ തുളഞ്ഞു കയറി …
ദേവൻ തൻറെ ഇന്റർകോമിലൂടെ സമറിനോട് ….സമർ …ടേക്ക് ദം ഔട്ട് …

സമറിൻെറ സ്നൈപ്പർ റൈഫിൾ തീ തുപ്പി എ കെ 47 പിടിച്ചുനിന്ന രണ്ടുപേരും നിലത്തേക്ക് പിടഞ്ഞു വീണു ..ദേവൻ പെട്ടെന്ന് തന്നെ അതിലൊരാളിൻെറ എ കെ 47 റാഞ്ചിയെടുത്ത് വാനിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് എയിം ചെയ്തു നടന്നു …..അവൻ ഡ്രൈവിംഗ് ഡോർ വലിച്ചു തുറന്നു .
…….ഫക്ക് ……

സമർ : എന്തുപറ്റി ദേവേട്ടാ?

ഡ്രൈവർ ….അവൻ തീർന്നു… പൊട്ടാസ്യം സയനൈഡ്‌… നീ റഹീമിനെയും കൂട്ടി ഇങ്ങോട്ട് വാ.

      5 മിനിറ്റിനുള്ളിൽ സമറും റഹീമും ദേവൻറെ അടുത്തെത്തി.

സമർ താഴെ വീണു കിടക്കുന്ന എ കെ 47 കയ്യിലെടുത്തു പരിശോധിച്ചു , പിന്നീട് അതുമായി വന്ന രണ്ടുപേരുടെ പോക്കറ്റും പരിശോധിച്ചു , അവൻ അതുമായി ദേവൻറെ അടുത്തേക്ക് എത്തി

    ദേവേയേട്ടാ …ഈ എ കെ 47 …സയനൈഡ് …ഇതൊന്നും അങ്ങോട്ട് സിങ്ക് ആവുന്നില്ലല്ലോ ….

    …അതെ സാധാരണ ഗുണ്ടകൾക്കൊക്കെ ഇതെങ്ങനെയാ കിട്ടുന്നത് ?

      അതുമാത്രമല്ല ദേവേട്ടാ…. ദേവേട്ടന് ഇത് ഒരെണ്ണത്തിന്റെ വില എത്രയാണെന്ന് അറിയാമോ അവൻ എ കെ 47 റൈഫിൾ ഉയർത്തിക്കാട്ടി ചോദിച്ചു ….

     ഇതിന് പല രാജ്യങ്ങളിലും പല വിലയല്ല എന്നാലും രണ്ടു ലക്ഷത്തിനും മുകളിൽ വില വരും.

….. അതെ ദേവേട്ടാ ഒറിജിനൽ റഷ്യൻ മെയ്ഡ് എ കെ 47ന് ഒന്നര മുതൽ രണ്ടര ലക്ഷം രൂപ വരെ മോഡൽ അനുസരിച്ച് വില വരാം പക്ഷേ….. ഈ കാണുന്നതിന് ഒരു പതിനായിരം കൂടിപ്പോയാൽ 15000 രൂപ മാത്രമേ വില വരൂ…
ദേവൻ : അതെങ്ങനെ…
സമർ : ദേവേട്ടാ ഇതെല്ലാം പാക്കിസ്ഥാനിൽ നിർമ്മിക്കുന്ന ഡ്യൂപ്ലിക്കേറ്റ് തോക്കുകൾ ആണ്..
ദേവൻ : അത് നിനക്ക് എങ്ങനെ അറിയാം??

       … ദേവേട്ടാ ഒന്നുമില്ലെങ്കിലും മൂന്ന് വർഷം ഞാൻ NSG ൽ ഉണ്ടായിരുന്നതല്ലേ ഒരു ജനുവിൻ എ കെ 47 കണ്ടാൽ എനിക്ക് തിരിച്ചറിയാം…… ഇത് നോക്ക് ഈ ഫയറിങ് പിൻ ….അയൺ സൈറ്റ് …അതുപോലെ യൂസ് ചെയ്തിരിക്കുന്ന മെറ്റീരിയൽസ് ഇതൊന്നും ജെനുവിൻ അല്ല….
ദേവൻ : അപ്പൊ നീ പറഞ്ഞു വരുന്നത് ഇവർ പാകിസ്ഥാനികൾ ആണെന്നാണോ???
സമർ : അതുമാത്രമല്ല ദേവേട്ടാ അവരുടെ പോക്കറ്റിൽ നിന്ന് കിട്ടിയതാണ്.. അവൻ ഒരു പേപ്പർ ഉയർത്തി കാണിച്ചു.
റഹീം ആ പേപ്പറിലേക്ക് മിഴിച്ചു നോക്കി ഇതെന്താ ചന്ദ്രക്കലയും , നക്ഷത്രവും പിന്നെ ആട്ടിന്റെ തലയും , ഓ….ഇപ്പൊ മനസ്സിലായി…… ഇവർ ഏതോ പള്ളിയിൽ മട്ടൻ കറി വെക്കാൻ വന്ന ടീംസ് ആണ്…. റഹീം തൻറെ അപാരമായ ജ്ഞാനം പുറത്തെടുത്തു….
… എൻറെ റഹീം ഇക്കാ… നിങ്ങൾ ഇങ്ങനെ ആയി പോയല്ലോ ..സമർപറഞ്ഞു .

അല്ല സമറേ ??? ഈ കാറ്ററിംഗ് കാർക്ക് ഒക്കെ ഇതുപോലുള്ള തോക്കൊക്കെ കൊടുക്കുമോ???? റഹീം തൻറെ അടുത്ത സംശയം പുറത്തുവിട്ടു.

     ……ഇങ്ങേരുടെ അടുത്ത് പറഞ്ഞിട്ട് കാര്യമില്ല സമർ ആ പേപ്പർ ദേവന്‌ നേരെ തിരിച്ചു കാട്ടി…..

” Inter-Services Intelligence”… ദേവൻ പറഞ്ഞു.

Updated: July 6, 2022 — 9:21 pm

5 Comments

  1. ? നിതീഷേട്ടൻ ?

    ദേവൻ അവസാനം വൈദ്ദേഹിയെ kettendi വരുവോ ???

  2. Karyamgal kure koode dhuroohamaan.. Annalum nannayi thanne avatharippikkunund.. Nalla ezguth.. Apo adutha parti kanam??

  3. സൂര്യൻ

    പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു

Comments are closed.