ശങ്കർ ആകെ പകച്ചു നിൽക്കുകയാണ് അവൻറെ ആളുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല …ആദ്യത്തെ ഒരു ഞെട്ടലിൽ നിന്നും മോചിതനായ ശങ്കർ തന്റെ അരയിൽ നിന്നും ഒരു പിസ്റ്റൽ വലിച്ചെടുത്തു. ആ നിമിഷം തന്നെ ദേവൻറെ കൈയിലെ ഡെസേർട്ട് ഈഗിളിൽ നിന്നും രണ്ടു വെടി തീർന്നു , ശങ്കറിന്റെ സംഘത്തിലെ രണ്ട് പേർ കൂടി പിടഞ്ഞുവീണു…അതറിഞ്ഞ ശങ്കർ ദേഷ്യത്തോടെ പിസ്റ്റൽ ദേവനെ നേരെ ചൂണ്ടി ….അടുത്ത നിമിഷം ആ പിസ്റ്റൽ ശങ്കറിന്റെ കൈയിൽ നിന്നും തെറിച്ചു പോയി ,,,,, എന്നാൽ ശങ്കർ നോക്കുമ്പോൾ ദേവൻ നിന്ന ഇടത്തുനിന്നും അനങ്ങിയിട്ടില്ല അവൻറെ തോക്ക് പൊട്ടിയിട്ടും ഇല്ല… പിന്നെങ്ങനെ തൻറെ കയ്യിൽ നിന്നും തോക്ക് തെറിച്ചുപോയി ….
ദേവൻ : കേട്ടോ അണ്ണാ…. എനിക്ക് അങ്ങനെ ചില പരിപാടികൾ ഒക്കെ അറിയാം …ചാത്തൻ സേവയാണ് …
എൻറെ നേരെ തിരിയുന്നത് ആയുധം ആയാലും ആൾക്കാർ ആയാലും അവരെ ഇതുപോലെ ഒഴിവാക്കാൻ എനിക്ക് കുറച്ച് ചാത്തന്മാർ ഉണ്ട്… അവരെയൊക്കെ കൂട് തുറന്നു വിട്ടിട്ടാണ് ഞാൻ ഇങ്ങോട്ട് പോന്നത്…
….അവിടെ നിന്ന് ഏകദേശം 600 മീറ്റർ മാറി അടുക്കി വെച്ചിരിക്കുന്ന മൂന്ന് കണ്ടെയ്നറിനു മുകളിൽ തന്റെ Barrett M95 Sniper rifle ആയി കിടക്കുകയായിരുന്നു സമർ…. ഇതൊക്കെ കേട്ട് ചിരി കടിച്ചമർത്തി ….എങ്കിലും ഇടയ്ക്ക് പൊട്ടിച്ചിരിച്ചു പോയി , അത് ഉച്ചത്തിൽ ദേവൻറെ ചെവിയിലെ റിസീവറിലേക്ക് എത്തി.
ചിരിക്കാതിരിയെട……ഇവിടെ സീരിയസ് ആയ കാര്യങ്ങൾ നടക്കുമ്പോഴാ…
ശങ്കറും അവൻറെ സംഘാംഗങ്ങളും ദേവൻ ഒറ്റയ്ക്ക് സംസാരിക്കുന്ന കേട്ട് കണ്ണും മിഴിച്ച് നിന്നു….
ദേവൻ : സോറി…ശങ്കറണ്ണാ… അണ്ണൻറെ തോക്ക് കൊണ്ടുപോയ ചാത്തൻ ഇല്ലേ… അവനോട് ഒന്ന് സംസാരിച്ചതാ….നിങ്ങൾ അതൊന്നും കാര്യമാക്കണ്ട , എന്തായാലും അണ്ണന്റെ തോക്ക് പോയതല്ലേ ഞാനും ഇത് അകത്തു വച്ചേക്കാം… കുറച്ച് നാളായി കയ്യും കാലുമൊക്കെ ഒന്ന് അനക്കിയിട്ട്…
ദേവൻ കാറിനടുത്തേക്ക് ചെന്നു പിസ്റ്റൽ രണ്ടും ഡ്രൈവിംഗ് സീറ്റിലേക്ക് വെച്ചു. എന്നിട്ട് തിരിഞ്ഞു നിന്ന്….
അപ്പൊ തുടങ്ങാം ..നിങ്ങൾ രണ്ടുപേരും കുറച്ചു നേരമായില്ലേ ഇവിടെ തന്നെ നിൽക്കാൻ തുടങ്ങിയിട്ട്, നിങ്ങൾ തന്നെ ആദ്യം വാ….
ദേവൻ തന്നെ അടിക്കാനായി ആദ്യം വന്ന രണ്ടുപേരോടായി പറഞ്ഞു , അവർ രണ്ടുപേരും സൂക്ഷിച്ചു ദേവൻറെ അടുത്തേക്ക് വന്നു.. ദേവൻ തന്റെ രണ്ട് കൈകളും മുഖത്തിനു മുന്നിലേക്ക് ഗാർഡ് പോലെ ഉയർത്തി കാലുകൾ രണ്ടും ബോക്സേർസിനെ പോലെ ലെഫ്റ്റ് റൈറ്റ് ചലിപ്പിച്ചുകൊണ്ട് നിന്നു. അവർ രണ്ടുപേരും അരയിൽ നിന്നും ഓരോ കത്തി ഊരിയെടുത്തു ദേവൻറെ നെഞ്ച് നോക്കി വെട്ടാനായി ആഞ്ഞു… ഇടത്തൂടെ വെട്ടാൻ വന്ന ആളുടെ കൈ ദേവൻ ഇടം കൈ വച്ച് ബ്ലോക്ക് ചെയ്യുകയും വലത്തെ മുഷ്ടി കൊണ്ട് അവൻറെ താടിയിൽ ശക്തമായ ഒരു അപ്പർ പഞ്ച് കൊടുക്കുകയും ചെയ്തു… അവൻ പുറകിലേക്ക് തെറിച്ചു പോയി….. അവനോടൊപ്പം ദേവനെ ആക്രമിക്കാനായി വന്ന രണ്ടാമൻ അത് കണ്ട് ഒന്ന് ഞെട്ടി…. അത്രയും സമയം മതിയായിരുന്നു ദേവന് അവൻറെ കഴുത്തിനട്ട് ഒരു പഞ്ച് കൊടുക്കാൻ അവൻറെ ആഡംസ് ആപ്പിൾ തകർന്നുപോയി.. രണ്ടു ചെവിയിലൂടെ ചോര ചീറ്റിയൊഴുകി അവൻ പുറകിലേക്ക് മലർന്നു വീണു.അപ്പോഴേക്കും ശങ്കറിന്റെ കൂടെ നിന്ന് രണ്ടുപേർ ദേവൻറെ അരികിലെ ഓടിയെത്തി. ദേവൻ നിന്ന് നിൽപ്പിൽ മുകളിലേക്ക് ഉയർന്നു അവർക്ക് നേരെ ഒരു റൗണ്ട് കിക്ക് അടിച്ചു അവർ രണ്ടുപേരും ഒരു സൈഡിലേക്ക് തെറിച്ചുവീണു , അവിടെ നിന്നും എണ്ണിക്കാൻ ശ്രമിച്ച ഒരുവന്റെ മുഖത്തിനിട്ട് ദേവൻ ഫുട്ബോൾ തട്ടുന്നത് പോലെ ഒരു കിക്ക് കൊടുത്തു …അവൻറെ വായിൽ നിന്നും ചോരയും കൂടെ ഒന്ന് രണ്ട് പല്ലും പുറത്തേക്ക് തെറിച്ചു …അതുകണ്ട് കൂടെ വീണവൻ ഒന്ന് എണീക്കാൻ പോലും ശ്രമിക്കാതെ മരിച്ചത് പോലെ തന്നെ കിടന്നു…
ദേവൻ അടിവച്ച് അടി വെച്ച് ശങ്കറിന്റെ അടുത്തേക്ക് ചെന്നു..
ദേവൻ അവസാനം വൈദ്ദേഹിയെ kettendi വരുവോ ???
Karyamgal kure koode dhuroohamaan.. Annalum nannayi thanne avatharippikkunund.. Nalla ezguth.. Apo adutha parti kanam??
പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു
??
Superb.