ദേവലോകം 3 [പ്രിൻസ് വ്ളാഡ്] 214

ശങ്കർ  ചിരിച്ചുകൊണ്ട്  മുന്നിലേക്ക് വന്നു…..  എന്താ സാറേ ,കോവിലിലെ തിരുവിഴയാണോ???പാട്ടും ലൈറ്റും ഒക്കെ… അവൻറെ കാറിനെ നോക്കി ശങ്കർ പറഞ്ഞു.

നല്ല രസമുണ്ടല്ലേ …….കാശ് തോനെ കൊടുത്തു മേടിച്ചതാണ്….. അല്ല ചേട്ടൻമാർക്ക് ഈ രാത്രിയിൽ ഇവിടെ എന്താ പരിപാടി ???

ശങ്കർ : ചേട്ടന്മാർക്ക് ഇവിടെ പല പരിപാടിയും കാണും ..അനിയൻ അതൊന്നും അറിയണ്ട ,രാത്രിയായില്ലേ വീട്ടിൽ പോയി കിടന്നുറങ്ങാൻ നോക്ക്‌…

…. അതെങ്ങനെയാ ചേട്ടൻമാർ ഇവിടെ നിൽക്കുമ്പോൾ,അനിയൻ മാത്രം പോയി കിടന്നുറങ്ങുന്നത്….

എന്നാൽ ഒരു കാര്യം ചെയ്യാം ..ശങ്കർ തൻറെ ഇടവും വലവും നിക്കുന്ന രണ്ടുപേരോട് കണ്ണുകൾ കാണിച്ചുകൊണ്ട് … നിങ്ങൾ പോയി അനിയന് വേണ്ടത് എന്താണെന്ന് വച്ചാൽ കൊടുത്തിട്ട് വാ …

രണ്ടുപേർ അവൻറെ മുന്നിലേക്ക് വന്നു…

ചേട്ടൻമാർ ഒന്ന് നിന്നെ , ഞാൻ ആ പാട്ടിൻറെ സൗണ്ട് ഒന്ന് കുറച്ചിട്ട് വരാം..
ദേവൻ കാറിനടുത്തേക്ക് നടന്നു ഡ്രൈവിംഗ് സീറ്റ് വിൻഡോയുടെ അകത്തേക്ക് കുനിഞ്ഞ് പാട്ടിൻറെ വോളിയം കുറച്ചുവച്ചു പിന്നീട് കൈകൾ രണ്ടും പുറകിൽ കെട്ടിവെച്ച്‌ അവർക്ക് അഭിമുഖമായി തിരിഞ്ഞു നിന്നു.

ശങ്കറണ്ണൻ എന്താ ചോദിച്ചേ ….തിരുവിഴയാണോന്നോ…. അതെ തിരുവിഴ തന്നെ.. അതിന്റെ അവസാന പരിപാടി ഇല്ലേ…അത് തുടങ്ങാൻ പോവുകയാണ് …..വെടിക്കെട്ട് ….

  ..അവൻ തനിക്ക് നേരെ നടന്നുവരുന്ന
രണ്ടു പേരെയും നോക്കി ചിരിച്ചു …അവർ രണ്ടുപേരും അവൻെറ അടുത്തേക്ക്  ഓടാൻ തുടങ്ങിയതും രണ്ട് വെടി ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു…

അവർ ദേവൻറെ നേരെ നോക്കിയപ്പോൾ അവൻറെ രണ്ടു കൈകളിലും ഓരോ തോക്കുണ്ടായിരുന്നു …….
അതിൽ നിന്നും നേർത്ത പുക പുറത്തേക്ക് വരുന്നുണ്ട് … അവർ തങ്ങളുടെ നെഞ്ചും വയറും തപ്പി നോക്കി ….ഇല്ല ഒന്നും പറ്റിയിട്ടില്ല ….പിന്നെ….അപ്പോൾ തന്നെ പുറകിൽ നിന്നും രണ്ട് ശബ്ദം കേട്ടു …ശങ്കറിന്റെ ഏറ്റവും ഇടതും ഏറ്റവും വലുതും നിന്ന രണ്ടുപേർ വാഴ വെട്ടിഇട്ടതുപോലെ പിറകിലേക്ക് മറിഞ്ഞു…..ശങ്കർ നോക്കിയപ്പോൾ അവരുടെ തലയുടെ പിൻഭാഗം കുറച്ച് അടർന്നു മാറിയിട്ടുണ്ട് … ഒന്ന് പിടക്കുക കൂടി ചെയ്യാതെ അവർ രണ്ടുപേരും തീർന്നു.

……ഇതിന്റെ ഒരു പ്രശ്നം ഇതാണ് …ഒറ്റ വെടിക്ക് തന്നെ ആളുകാലി ആവും… ദേവൻ തൻറെ രണ്ട് കൈകളിലെയും തോക്കുകൾ നോക്കി പറഞ്ഞു …
കേട്ട് കാണും “ഡെസേർട്ട് ഈഗിൾ” നീയൊക്കെ തിരുകിക്കൊണ്ട് കൊണ്ടുനടക്കുന്ന സാദ പിസ്റ്റൽ അല്ല… ദി റിയൽ കോബാക്ട് ഗൺ… രണ്ടും കൂടി ആറാറര ലക്ഷം രൂപ വില വരും… അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.. അപ്പോൾ ഇനി മുന്നോട്ടുവരുന്ന ചേട്ടൻ അതൊന്ന് ഓർത്താൽ കൊള്ളാം.

Updated: July 6, 2022 — 9:21 pm

5 Comments

  1. ? നിതീഷേട്ടൻ ?

    ദേവൻ അവസാനം വൈദ്ദേഹിയെ kettendi വരുവോ ???

  2. Karyamgal kure koode dhuroohamaan.. Annalum nannayi thanne avatharippikkunund.. Nalla ezguth.. Apo adutha parti kanam??

  3. സൂര്യൻ

    പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു

Comments are closed.